രാക്ഷസൻ എന്ന സൂപ്പർഹിറ്റ് സിനിമയ്ക്ക് ശേഷം രാം കുമാർ സംവിധാനം ചെയ്യുന്ന സിനിമയിൽ നായികയായി മലയാളത്തിൻ്റെ സ്വന്തം യുവ നടി മമിതാ ബൈജു
വിഷ്ണു വിശാൽ നായകനാകുന്ന 21 ആം ചിത്രമാണ് vv 21. ചിത്രത്തിൻ്റെ പേര് ഇതുവരെ നിശ്ഛയിച്ചിട്ടില്ല. രാക്ഷസൻ എന്ന സിനിമയുടെ വൻ വിജയത്തിന് ശേഷം രാംകുമാർ സംവിധാനം ചെയ്യുന്നതും വിഷ്ണുവിശാലും രാംകുമാർ ഒത്തിക്കുന്നതും എന്നുള്ളത് കൊണ്ടുതന്നെ ചിത്രത്തിന് പ്രതീക്ഷകൾ ഏറെയാണ്.
ചിത്രത്തിനേക്കുറിച്ച് അധികം വിവരങ്ങൾ പുറത്തു വിടാതിരുന്ന സാഹചര്യത്തിലാണ് ചിത്രത്തിൽ നായിക മമിത ബൈജു ആണെന്ന വാർത്തകൾ വരുന്നത്. മമിത ബൈജുവിൻ്റെ രണ്ടാമത്തെ തമിഴ് സിനിമ ആയിരിക്കും vv 21.
പ്രേമലുവിന് ശേഷം മലയാളത്തിൽ പുറമെ തമിഴിലും തെലുങ്കിലും ആരാധകരേറെ നേടിയിരിക്കുകയാണ് മമിത. പ്രേമലു തമിഴിലും തെലുങ്കിലും ഡബ് വെർഷൻസിനും നല്ല രീതിയിൽ കളക്ഷൻ നേടാൻ കഴിഞ്ഞു. ചിത്രം 131 കോടിയോളം കളക്ഷൻ നേടിയിരുന്നു.
മമിതയുടെ ആദ്യ തമിഴ് ചിത്രം G.V Prakash നായകനായ Rebel ആയിരുന്നു. ചിത്രം പക്ഷേ ബോക്സോഫീസിൽ വൻ പരാജയം ഏറ്റുവാങ്ങിയിരുന്നു. താരത്തിൻ്റെ സൂര്യയോടൊപ്പം ബാലയുടെ സംവിധാനത്തിൽ പുറത്തിറങ്ങാനിരുന്ന ചിത്രം മുടങ്ങി പോവുകയും സൂര്യയും മമിതയും ചിത്രത്തിൽ നിന്നും പിന്മാറുകയും ചെയ്തിരുന്നു.
മുണ്ടാസുപെട്ടിക്കും രാക്ഷസനും ശേഷം വിഷ്ണു വിശാലും രാംകുമാറും ഒന്നിക്കുന്ന ചിത്രത്തിന് പ്രതീക്ഷകൾ ഏറെയാണ്