വൈ എസ് രാജശേഖര റെഡ്ഢിയുടെ ജീവിതകഥയെ ആസ്പദമാക്കി അണിയിച്ചൊരുക്കിയ യാത്ര എന്ന തെലുങ്ക് ചിത്രത്തിന് ശേഷം മലയാളത്തിൻറെ മെഗാസ്റ്റാർ മമ്മൂട്ടി വേഷമിടുന്ന പുത്തൻ തെലുങ്കു ചിത്രമാണ് ഏജൻറ്. അഖിൽ അക്കിനേനിയും മമ്മൂട്ടിയും ആണ് ഈ ചിത്രത്തിൽ പ്രധാന വേഷങ്ങളിൽ അണിനിരക്കുന്നത്. ഏജൻറ് എന്ന ഈ പുത്തൻ തെലുങ്ക് ചിത്രം സംവിധാനം ചെയ്യുന്നത് സൂപ്പർ ഹിറ്റ് സംവിധായകനായ സുരീന്ദർ റെഡ്ഢിയാണ്.
ചിത്രത്തിൻറെ റിലീസ് അറിയിച്ചുകൊണ്ടുള്ള ഒരു ടീസർ വീഡിയോ പുറത്തിറങ്ങിയത് സാമൂഹ്യ മാധ്യമങ്ങളിൽ വലിയ രീതിയിൽ ശ്രദ്ധ പിടിച്ചു പറ്റിയിരുന്നു. ഏപ്രിൽ 28നാണ് ഏജൻറ് പ്രേക്ഷകർക്ക് മുന്നിൽ എത്തുന്നത്. ഇപ്പോഴിതാ ഈ ചിത്രത്തിലെ ഒരു റൊമാൻറിക് ഗാനം പുറത്തുവിട്ടിരിക്കുകയാണ് അണിയറ പ്രവർത്തകർ. ചിത്രത്തിലെ നായക വേഷം ചെയ്യുന്ന അഖിൽ അക്കിനേനിയും നായികയായി വേഷമിടുന്ന സാക്ഷി വൈദ്യയുമാണ് ഇപ്പോൾ പുറത്തിറങ്ങിയ ഈ ഗാനരംഗത്തിൽ അഭിനയിച്ചിട്ടുള്ളത്. മല്ലി മല്ലി എന്ന വരികളോടെ തുടങ്ങുന്ന ഗാനമാണ് ഇപ്പോൾ റിലീസ് ചെയ്തത് . ഈ ഗാനത്തിന്റെ ലിറിക്കൽ വീഡിയോ ആണ് പ്രേക്ഷകരിലേക്ക് എത്തിയിട്ടുള്ളത്.
ഈ ഗാനത്തിന്റെ വരികൾ ഒരുക്കിയിരിക്കുന്നത് ആദിത്യ അയ്യങ്കാർ ആണ് . ഈ ഗാനം ആലപിച്ചിരിക്കുന്നതും ഗാനത്തിന് ഈണം പകർന്നിരിക്കുന്നതും ഹിപ് ഹോപ് തമിഴനാണ്. ഫ്രീക്ക് ലുക്കിൽ അഖിൽ എത്തിയപ്പോൾ സാക്ഷി വൈദ്യ ഗ്ലാമറസായും സ്റ്റൈലിഷ് ആയുമാണ് ഗാന രംഗത്തിൽ പ്രത്യക്ഷപ്പെട്ടത്. ഏജൻറ് എന്ന ഈ ചിത്രം അണിയിച്ച ഒരുക്കിയിട്ടുള്ളത് ജേസൺ ബോൺ എന്ന ഹോളിവുഡ് ഫിലിം സീരീസിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടാണ്. ചിത്രത്തിൻറെ ഷൂട്ടിംഗ് പുരോഗമിച്ചത് ഹൈദരാബാദ്, ഡൽഹി,ഹംഗറി എന്നിവിടങ്ങളിലാണ്. എകെ എന്റർടൈൻമെന്റ്സിന്റെയും സുരേന്ദർ 2 സിനിമയുടെയും ബാനറിൽ ഒരുങ്ങുന്ന ഈ ചിത്രത്തിൻറെ നിർമ്മാണം നിർവഹിച്ചിട്ടുള്ളത് രാമബ്രഹ്മം സുങ്കര ആണ്. ചിത്രത്തിനുവേണ്ടി ക്യാമറ കൈകാര്യം ചെയ്തത് രാകുല് ഹെരിയൻ. എഡിറ്റർ നവീനൂലി. മഹാദേവ് എന്ന മിലിട്ടറി ഓഫീസർ കഥാപാത്രമായാണ് മമ്മൂട്ടി ഈ ചിത്രത്തിൽ വേഷമിടുന്നത്.