ഒരുക്കാലത്ത് മലയാള സിനിമയിൽ തിളങ്ങി നിന്നിരുന്ന നടിയായിരുന്ന മേനക. വളരെ കുറച്ചു സിനിമകൾ കൊണ്ട് ഒരുപാട് ആരാധകരെ നേടിയെടുക്കാൻ താരത്തിനു കഴിഞ്ഞു. നടനും സംവിധായകനുമായ സുരേഷ് കുമാറിനെയാണ് താരം വിവാഹം ചെയ്തത്. ഇരുവരുടെ മകൾ കീർത്തിയും സുരേഷ് ഇന്ന് മലയാളം, തമിഴ് അടക്കമുള്ള സിനിമകളിൽ ഏറെ തിളങ്ങി നിൽക്കുന്ന ഒരാളാണ്. ഇതിനോടകം തന്നെ ഒരുപാട് പ്രേമുഖ താരങ്ങളുടെ കൂടെ നായികയായി തിളങ്ങാൻ താരത്തിനു ഭാഗ്യം ലഭിച്ചിട്ടുണ്ട്.
ഇപ്പോൾ ഇതാ നടി മേനക ഒരു അഭിമുഖത്തിൽ പറഞ്ഞ വാക്കുകളാണ് ഏറെ ജനശ്രെദ്ധ നേടുന്നത്. തന്റെ വിവാഹത്തെ കുറിച്ചാണ് താരം അഭിമുഖത്തിനിടെയിൽ പറഞ്ഞത്. മമ്മൂട്ടി അടക്കമുള്ളവർ സുരേഷ് കുമാറുമായുള്ള വിവാഹത്തെ പൂർണമായി എതിർത്തിരുന്നു. ഇച്ചാക്ക എതിർക്കാൻ ഒരു കാരണമുണ്ടെന്നും അത് എല്ലാവര്ക്കും അറിയാമെന്നാണ് മേനക പറഞ്ഞത്.
താനൊരു തനി അയ്യങ്കാർ കുടുബത്തിൽ നിന്നുമാണ് വന്നത്. ഈ കാരണം കൊണ്ടാണ് ഇവരെല്ലാം എതിർത്തത് എന്നാണ് മേനക പറഞ്ഞത്. ലാലേട്ടൻ ഒന്നും ചോദിച്ചില്ലേ എന്ന അവതാരികയുടെ ചോദ്യത്തിനു മേനക പറഞ്ഞത് ഇങ്ങനെ “നിങ്ങൾ തമ്മിൽ വിവാഹം ചെയ്യാൻ പോകുന്ന വാർത്ത കേട്ടത് ശെരിയാണോ എന്നും ഞങ്ങൾ തമ്മിലുള്ള ബന്ധം അവൻ നിന്നോട് പറഞ്ഞിട്ടില്ലേ എന്നാണ് ചോദിച്ചത്”.
അതിനു ഞാൻ ഉണ്ടെന്നും നിങ്ങളുടെ എല്ലാ തോന്നിവാസങ്ങളും ഞാൻ അറിഞ്ഞിട്ടുണ്ട് എന്ന് രസകരമായ രീതിയിൽ മറുപടി നൽകുകയായിരുന്നു. മകൾ കീർത്തി സുരേഷ് സിനിമയിലെത്തിയപ്പോൾ എന്താണ് ഉപദേശം കൊടുത്തതെന്ന് അവതാരികയുടെ ചോദ്യത്തിനു മേനകയുടെ മറുപടി ഏറെ ശ്രെദ്ധയമായിരുന്നു. സമയം പാലിക്കണം, അതുപോലെ എന്തെങ്കിലും കാര്യം ചെയ്യുമ്പോൾ താഴെ മുതൽ മുകളിൽ വരെയുള്ള ആളുകളെ ഒരുപോലെ കാണണമെന്ന് മാത്രമാണ് പറഞ്ഞു കൊടുത്തിട്ടുള്ളത് എന്നായിരുന്നു മേനകയുടെ മറുപടി.