വിവാഹശേഷം അഭിനയ രംഗത്തോട് താൽക്കാലികമായി വിട പറയുന്നതും പിന്നീട് ഒരു തിരിച്ചുവരവ് നടത്തുന്നത് എല്ലാം സിനിമാരംഗത്ത് കാണാൻ കഴിയുന്ന പതിവ് കാഴ്ചയാണ്. പിന്നീട് തിരിച്ചെത്തുന്ന നായികമാർക്ക് മികച്ച റോളുകൾ ശോഭിക്കുന്നതിനും പഴയതുപോലെ ആരാധകഹൃദയങ്ങളിൽ ഒരു സ്ഥാനം പിടിച്ചു പറ്റുന്നതിനും പൊതുവേ കഴിയാറില്ല. അമ്മ വേഷങ്ങളും സഹനടി വേഷങ്ങളും ചെയ്തു അഭിനയ രംഗത്ത് അവർ ഒരുങ്ങി പോവുകയാണ് പതിവ്. എന്നാൽ കഴിഞ്ഞ രണ്ടു മൂന്നു വർഷങ്ങളായി മലയാള ചലച്ചിത്ര ലോകത്തേക്ക് ഒട്ടേറെ പഴയകാല നായികമാരാണ് തിരിച്ചുവരവ് നടത്തിയത്. തിരിച്ചു വരവ് നടത്തി എന്ന് മാത്രമല്ല മികച്ച രീതിയിൽ വീണ്ടും ശോഭിക്കുവാനും പ്രേക്ഷകശ്രദ്ധ പിടിച്ചു പറ്റുവാനും ഇവർക്ക് സാധിച്ചു എന്നത് എടുത്തുപറയണം .
അത്തരത്തിൽ അഭിനയ രംഗത്തേക്ക് ശക്തമായി തിരിച്ചുവരവ് നടത്തുകയും പഴയതിനേക്കാൾ മികച്ച രീതിയിൽ പ്രേക്ഷകഹൃദയങ്ങളിൽ ഇടം നേടുകയും ചെയ്ത താരങ്ങളിൽ ഒരാളാണ് നടി മീര ജാസ്മിൻ . ലോഹിതദാസ് ചിത്രം സൂത്രധാരനിലൂടെ 2001ൽ കരിയറിന് തുടക്കം കുറിച്ച മീര പിന്നീട് കുറച്ച് വർഷങ്ങൾ സിനിമകളിൽ അത്ര സജീവമായിരുന്നില്ല. 2022ൽ മകൾ എന്ന ചിത്രത്തിലൂടെ വീണ്ടും അഭിനയിരംഗത്ത് സജീവമായ താരം സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിലും ഒരു നിറസാന്നിധ്യമായി മാറുകയായിരുന്നു. സിനിമകളിലെ സാന്നിധ്യം മാത്രമായിരുന്നില്ല തിരിച്ചെത്തിയ താരത്തിന്റെ പുത്തൻ ലുക്കുകളും പ്രേക്ഷകഹൃദയങ്ങളിൽ ഏറെ ആവേശം പകർന്നു .
41 കാരിയായ മീര യുവ നായികമാരെ വെല്ലുന്ന ലുക്കിലും സൗന്ദര്യത്തിലും ആണ് ഇപ്പോൾ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിൽ പ്രത്യക്ഷപ്പെടുന്നത്. പലപ്പോഴും ഗ്ലാമറസ് ആയും ഹോട്ട് ആയും കാണപ്പെടുന്ന താരത്തിന്റെ ചിത്രങ്ങൾക്കും വീഡിയോകൾക്കും മികച്ച സ്വീകാര്യതയാണ് ലഭിക്കാറുള്ളത്. ഇപ്പോഴിതാ മീര തന്റെ ഇൻസ്റ്റാഗ്രാം അക്കൗണ്ടിലൂടെ പോസ്റ്റ് ചെയ്ത പുത്തൻ ഫോട്ടോഷൂട്ട് ചിത്രങ്ങളാണ് ആരാധകർ ഏറ്റെടുത്തിരിക്കുന്നത്. ഒരു സ്ലീവ്ലെസ് ഫ്രോക്ക് ധരിച്ച് ഗ്ലാമറസായി എത്തിയ താരത്തെ കണ്ടാൽ 17കാരിയാണോ എന്ന് സംശയിച്ചു പോകും. ചില ആരാധകർ കമന്റിലൂടെ ചോദിച്ചിട്ടുമുണ്ട് ഏത് കോളേജിൽ ആണ് പഠിക്കുന്നത് എന്ന് . തെലുങ്കിൽ ഈ വർഷം പുറത്തിറങ്ങിയ വിമാനം എന്ന ചിത്രത്തിലാണ് മീര അവസാനമായി വേഷമിട്ടത്. എലിസബത്ത് രാജ്ഞി എന്ന മലയാള ചിത്രം, ദി ടെസ്റ്റ് എന്ന തമിഴ് ചിത്രം എന്നിവയാണ് താരത്തിന്റെ പുതിയ പ്രോജക്ടുകൾ .