വിവാഹശേഷം നായികമാർ അഭിനയ ജീവിതത്തോട് വിട പറയുന്നത് ഒരു പതിവ് കാഴ്ചയാണ് പ്രത്യേകിച്ച് മലയാളത്തിൽ . അങ്ങനെ ഒരുപാട് മികച്ച നായികമാരെയാണ് മലയാള സിനിമയ്ക്ക് നഷ്ടപ്പെട്ടത്. എന്നാൽ ഇനി തിരിച്ചു വന്നാൽ തന്നെ ഇവർക്കായി കാത്തിരിക്കുന്നത് അമ്മ വേഷങ്ങളും സഹനടി വേഷങ്ങളും മറ്റും ആയിരിക്കും. തിരിച്ചുവരവിൽ പഴയതുപോലെ ശോഭിക്കുവാൻ ഈ താരങ്ങൾക്ക് സാധിക്കാറില്ല.
ഒരുകാലത്ത് തെന്നിന്ത്യ തിളങ്ങി നിൽക്കുകയും പിന്നീട് വിവാഹത്തിന് ശേഷം അഭിനയരംഗത്ത് വിരളമായി മാത്രം പ്രത്യക്ഷപ്പെടുകയും ചെയ്ത താരമാണ് നടി മീരാജാസ്മിൻ . രണ്ടായിരത്തിന്റെ ആരംഭത്തിൽ മലയാളം തമിഴ് തെലുങ്ക് കന്നട ഭാഷാ ചിത്രങ്ങൾ എല്ലാം തന്നെ തന്റെ സാന്നിധ്യം അറിയിച്ചുകൊണ്ട് തെന്നിന്ത്യയിലെ ഒരു മുൻനിര നായികയായി ശോഭിച്ചു നിന്നിരുന്നു മീര . മലയാളത്തിലും തമിഴിലുമായി നിരവധി ഹിറ്റ് ചിത്രങ്ങളുടെയും സൂപ്പർതാരങ്ങളുടെയും ഒപ്പം വേഷമിടുവാൻ ഈ നായികയ്ക്ക് സാധിച്ചു.
മലയാള ചിത്രങ്ങളായ കസ്തൂരിമാൻ , അച്ചുവിൻറെ അമ്മ , പെരുമഴക്കാലം , ഗ്രാമഫോൺ, സ്വപ്നക്കൂട്, വിനോദയാത്ര , രസതന്ത്രം , ഇന്നത്തെ ചിന്താവിഷയം, ചക്രം, കൽക്കട്ട ന്യൂസ് തുടങ്ങിയവയെല്ലാം തന്നെ മീര എന്ന താരത്തിന്റെ കരിയറിലെ ഏറ്റവും മികച്ച ചിത്രങ്ങളാണ്. 2014 വിവാഹിതയായി അഭിനയരംഗത്തോട് വിട പറഞ്ഞ താരം പിന്നീട് ഒന്ന് രണ്ട് ചിത്രങ്ങളിൽ പ്രത്യക്ഷപ്പെട്ടുവെങ്കിലും വേണ്ടത്ര സ്വീകാര്യത ഒന്നും ലഭിച്ചിരുന്നില്ല. എന്നാൽ കഴിഞ്ഞവർഷം മുതൽക്ക് മലയാള സിനിമയിലും സോഷ്യൽ മീഡിയയിലും മീര എന്ന താരം നിറഞ്ഞുനിന്നു . മീരയുടെ പുതിയ ലുക്ക് കണ്ട് പ്രേക്ഷകർ ഏവരും ഞെട്ടുകയും ചെയ്തു.
സോഷ്യൽ മീഡിയ അക്കൗണ്ടുകളിൽ മീര പങ്കുവയ്ക്കുന്ന ചിത്രങ്ങൾക്കെല്ലാം വൻ സ്വീകാര്യത ലഭിച്ചു. പ്രായത്തെ വെല്ലുന്ന ലുക്കുമായി യുവ നായികമാർക്ക് ഒപ്പം നിൽക്കാവുന്ന താരത്തിന്റെ ചിത്രങ്ങൾ പ്രേക്ഷകർക്കിടയിൽ ചർച്ചയായി . ഇപ്പോൾ ഇതാ മീരാജാസ്മിന്റെ പുതിയൊരു വീഡിയോ ആണ് സാമൂഹ്യ മാധ്യമങ്ങളിൽ ശ്രദ്ധ നേടുന്നത്. മീരാ ജാസ്മിൻ തന്റെ പുത്തൻ ചിത്രത്തിൻറെ പൂജക്കെത്തിയ ലുക്കാണ് ഈ വീഡിയോയിൽ കാണാൻ സാധിക്കുന്നത്. ബ്ലാക്ക് ടോപ്പും പാന്റും ധരിച്ച് സ്റ്റൈലിഷ് ആയി എത്തിയ താരത്തെ കണ്ടാൽ പ്രായം 41 ആണെന്ന് പറയുകയില്ല.