എ.കെ ലോഹിതദാസ് സംവിധാനം ചെയ്ത സൂത്രധാരൻ എന്ന ചിത്രത്തിലൂടെ ജനപ്രിയ നായകൻ ദിലീപിൻറെ നായികയായി അരങ്ങേറിയ താരമാണ് നടി മീര ജാസ്മിൻ. അതിന് ശേഷം തമിഴ് ചലച്ചിത്ര ലോകത്തേക്ക് ചുവട് വെച്ച താരം അവിടെ രണ്ട് സിനിമകളിൽ അഭിനയിച്ച ശേഷം മലയാളത്തിലേക്ക് മടങ്ങിയെത്തി. തിരിച്ചെത്തിയ താരം കസ്തൂരിമാൻ, ഗ്രാമഫോൺ എന്നീ സിനിമകളിൽ വേഷമിട്ടു. പിന്നീട് സ്വപ്നക്കൂട് എന്ന ചിത്രത്തിലും നായികയായി തിളങ്ങിയ മീര അതോടെ മലയാള ചലച്ചിത്ര ലോകത്ത് തന്റെ സ്ഥാനം ഉറപ്പിച്ചു.
പാഠം ഒന്ന് ഒരു വിലാപം എന്ന ചിത്രത്തിലൂടെ മീരയ്ക്ക് മികച്ച നടിക്കുള്ള ദേശീയ, സംസ്ഥാന അവാർഡുകൾ നേടിയെടുക്കാൻ സാധിച്ചിട്ടുണ്ട്. മലയാളത്തിൽ സജീവമായി നിന്നിരുന്ന അതേ സമയത്ത് തന്നെ തെലുങ്കിലും കന്നഡയിലും കൂടി അഭിനയിച്ച് തെന്നിന്ത്യയിൽ ഒട്ടാകെ അറിയപ്പെടുന്ന ഒരു മുൻനിര നായികയായി മീര ജാസ്മിൻ മാറി. ഒരേ കടലിലൂടെ എന്ന ചിത്രത്തിലെ പ്രകടനത്തിലൂടെ ഒരിക്കൽ കൂടി നേരെ തേടി സംസ്ഥാന അവാർഡ് വന്നെത്തി. തമിഴ്നാട് സർക്കാരിന്റെ ചലച്ചിത്ര പുരസ്കാരത്തിനും മീര അർഹയായിട്ടുണ്ട്.
ഇവയ്ക്ക് പുറമേ നിരവധി ചലച്ചിത്ര പുരസ്കാരങ്ങളും മീര എന്ന താരത്തിന് ലഭിച്ചിട്ടുണ്ട്. വർഷങ്ങൾക്കുശേഷം വീണ്ടും മീര അഭിനയരംഗത്ത് സജീവമായിരിക്കുകയാണ്. താരത്തിന്റെ ഈ തിരിച്ചുവരവിൽ മീര സോഷ്യൽ മീഡിയയിലും സജീവമായി. യാത്രകൾ ഏറെ ഇഷ്ടപ്പെടുന്ന ഈ താരം ഇപ്പോൾ തന്നെ ഇൻസ്റ്റാഗ്രാം അക്കൗണ്ട് പോസ്റ്റ് ചെയ്ത പുത്തൻ ചിത്രങ്ങളാണ് പ്രേക്ഷകശ്രദ്ധ നേടുന്നത്.
മീര പങ്കുവെച്ച സ്റ്റൈലിഷ് ചിത്രങ്ങൾക്കൊപ്പം താരം ഇതുകൂടി കുറിച്ചു ; നമ്മൾ സ്വയം കണ്ടെത്തുന്നതിനായി ഇടയ്ക്കിടെ മതിയായ ദൂരം സഞ്ചരിക്കണം , കാടിലൂടെയും പച്ചപ്പിന് നടുവിലൂടെയും ഒരു നടത്തം, അതായിരുന്നു വീണ്ടും എന്നെ കണ്ടെത്താനായി സഹായിച്ചത്. മീരയ്ക്കൊപ്പം താരത്തിന്റെ വളർത്തു നായയേയും ചിത്രങ്ങളിൽ കാണാൻ സാധിക്കും.