ബിഗ് ബ്രദറിലെ നടി മിർണ മേനോനെ ഓർമ്മയില്ലേ… റിസോർട്ടിൽ നിന്നുള്ള മനോഹര ചിത്രങ്ങൾ പങ്കുവെച്ച് താരം..

ഒരുപാട് പുതുമുഖ താരങ്ങൾ ഓരോ വർഷവും മലയാള സിനിമയിൽ വന്നു പോയിക്കൊണ്ടിരിക്കുകയാണ്. ഒട്ടേറെ താരങ്ങൾ വന്നു പോകുന്നുണ്ടെങ്കിലും ചിലർ മാത്രമാണ് പ്രേക്ഷക മനസ്സുകളിൽ ഇടം നേടുന്നതും ഒപ്പം ചലച്ചിത്ര ലോകത്ത് പിടിച്ചുനിൽക്കുന്നതും. മോഹൻലാൽ കേന്ദ്ര കഥാപാത്രമായ എത്തിയ ബിഗ് ബ്രദർ എന്ന ചിത്രത്തിലൂടെ നായികദേശം ചെയ്തുകൊണ്ട് മലയാള ചലച്ചിത്ര രംഗത്ത് അരങ്ങേറ്റം കുറിച്ച് താരമാണ് നടി മിർണ മേനോൻ .

ഈ ചിത്രത്തിനു മുൻപ് തന്നെ അഭിനയത്തിന് തുടക്കം കുറിച്ച മിർണ ഒരു തമിഴ് ചിത്രത്തിൻറെ ഷൂട്ടിംഗ് ആരംഭിക്കുകയും അത് പാതിവഴിയിൽ നിർത്തിവയ്ക്കുകയും ചെയ്തിരുന്നു. സന്താന ദേവൻ എന്ന തമിഴ് ചിത്രമാണ് പാതിവഴിയിൽ ഷൂട്ടിംഗ് നിർത്തിവെച്ച ആ ചിത്രം . തൻറെ കരിയറിലെ ആദ്യ ചിത്രം തന്നെ പാതിവഴിയിൽ ഉപേക്ഷിച്ച മട്ടിൽ നിൽക്കുമ്പോഴാണ് മിർണ മലയാള സിനിമയിലേക്ക് എത്തുന്നത്. ഈ ചിത്രം റിലീസ് ചെയ്യുന്നത് 2020 ലാണ്.

ചിത്രം വേണ്ടത്ര ശ്രദ്ധ നേടുകയോ വിജയമായി മാറുകയോ ചെയ്തില്ല എങ്കിലും ഇതിലെ താരത്തിന് പ്രേക്ഷകർക്കിടയിൽ ശ്രദ്ധ പിടിച്ചുവാൻ സാധിച്ചിരുന്നു. നിലവിൽ താരം ബുർഖ എന്ന തമിഴ് ചിത്രത്തിൽ അഭിനയിക്കുകയാണ്. ഇതിനുപുറമെ രണ്ട് തെലുങ്ക് ചിത്രങ്ങൾ കൂടി ഷൂട്ടിംഗ് നടന്നുകൊണ്ടിരിക്കുന്നു. മിർണ ഇടുക്കി സ്വദേശിനിയാണ് , ചെന്നൈയിൽ ആയിരുന്നു കോളേജ് പഠനം .

ഇപ്പോഴിതാ മിർണ തൻറെ ഷൂട്ടിംഗ് തിരക്കുകൾക്ക് ഒരിടവേള നൽകിക്കൊണ്ട് വർക്കല റിസോർട്ടിൽ സമയം ചെലവഴിക്കുന്നതിനായി എത്തിയിരിക്കുകയാണ്. ഇതിൻറെ ചിത്രങ്ങൾ ഇപ്പോൾ സാമൂഹ്യ മാധ്യമങ്ങളിൽ ശ്രദ്ധ നേടുന്നു. താരം എത്തിയിരിക്കുന്നത് മജസ്റ്റിക് റീട്രീറ്റ് റിസോർട്ടിലാണ്. കായലിന് നടുവിൽ സ്വീം സ്യൂട്ടും അണിഞ്ഞ് നിൽക്കുന്ന തൻറെ ചിത്രങ്ങളും താരം പോസ്റ്റ് ചെയ്തിട്ടുണ്ട്.