കറുപ്പിൽ മനം കവർന്ന് നടി മിയ ജോർജ്… സ്റ്റൈലൻ ചിത്രങ്ങൾ ഏറ്റെടുത്ത് ആരാധകർ…

മലയാളി പ്രേക്ഷകർക്ക് മിയ ജോർജ് എന്ന താരം സുപരിചിതയായി മാറുന്നത് അൽഫോൻസാമ്മ എന്ന ടെലിവിഷൻ പരമ്പരയിലൂടെ ആണ് . ടെലിവിഷൻ പരമ്പരയിലൂടെ കരിയറിന് തുടക്കം കുറിച്ച് മിയ പിന്നീട് സിനിമയിലേക്ക് ചുവടു വയ്ക്കുകയായിരുന്നു. നിരവധി ചിത്രങ്ങളുടെ ഭാഗമായ മിയ ഇന്ന് മലയാള സിനിമയിൽ തന്റേതായ സ്ഥാനം നേടിയെടുത്തു കഴിഞ്ഞു. ഒരു സ്മാൾ ഫാമിലി എന്ന ചിത്രത്തിലൂടെയായിരുന്നു സിനിമയിലേക്കുള്ള അരങ്ങേറ്റം. അതിനുശേഷം പല ചിത്രങ്ങളിലും ചെറുവേഷങ്ങളിൽ താരം പ്രത്യക്ഷപ്പെട്ടു.

ഈ അടുത്ത കാലത്ത്, നവാഗതർക്ക് സ്വാഗതം, തിരുവമ്പാടി തമ്പാൻ തുടങ്ങിയ ചിത്രങ്ങളിൽ ചെറു വേഷങ്ങളിൽ പ്രത്യക്ഷപ്പെട്ട മിയ ചേട്ടായീസ് എന്ന ചിത്രത്തിലൂടെ നായികയായി അരങ്ങേറ്റം കുറിക്കുകയും ചെയ്തു. പിന്നീട് അങ്ങോട്ട് ഒട്ടേറെ ശ്രദ്ധേയ വേഷങ്ങളാണ് മിയ എന്ന ഈ താരത്തെ തേടിയെത്തിയത്. 2013 മുതൽ നായികയായി തന്നെ താരം അഭിനയരംഗത്ത് ശോഭിച്ചു.

മിയ വിവാഹിതയാകുന്നത് 2020 ലാണ്. 2021ൽ താരത്തിന് ഒരു ആൺകുഞ്ഞ് ജനിക്കുകയും ചെയ്തു. മറ്റു നായികമാരെ പോലെ വിവാഹശേഷം ഒതുങ്ങിക്കൂടാതെ തൻറെ പാഷൻ പിന്തുടരുവാൻ മിയ ശ്രമിച്ചു. അതിനാൽ തന്നെ വിവാഹ ശേഷവും സിനിമയിലും ടെലിവിഷൻ പ്രോഗ്രാമുകളിലും മിയ ഒരു നിറസാന്നിധ്യമായി മാറി. താരത്തിന്റെതായി ഈ അടുത്ത് ഇറങ്ങിയ ചിത്രം പ്രണയ വിലാസമാണ്. തമിഴിലും മലയാളത്തിലും മിയയുടെ ഓരോ ചിത്രങ്ങൾ വീതം ഒരുങ്ങുന്നുണ്ട്. തമിഴിൽ അവസാനമായി ഇറങ്ങിയ ചിത്രം കോബ്ര ആയിരുന്നു.

ഇപ്പോൾ താരം സോഷ്യൽ മീഡിയയിലും ഏറെ സജീവമായിരിക്കുകയാണ്. മിക്കപ്പോഴും പുത്തൻ ഫോട്ടോഷൂട്ട് ചിത്രങ്ങൾ പങ്കുവെച്ചുകൊണ്ട് താരം ആരാധകർക്ക് മുന്നിൽ എത്താറുണ്ട്. ഇപ്പോഴിതാ മിയ പോസ്റ്റ് ചെയ്ത പുത്തൻ ചിത്രങ്ങളാണ് പ്രേക്ഷകർ ഏറ്റെടുത്തിരിക്കുന്നത്. ബ്ലാക്ക് കളർ ഔട്ട്ഫിറ്റിൽ സ്റ്റൈലിഷ് ലുക്കിലാണ് മിയ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. മിയയുടെ സ്റ്റൈലിസ്റ്റ് ശബരിനാഥ് ആണ് ഈ ചിത്രങ്ങൾ പങ്കുവെച്ചിട്ടുള്ളത്. ക്ലാസി ആയിട്ടുള്ള വേഷം കറുപ്പ് ആണ് എന്ന് കൂടി കുറിച്ചു കൊണ്ടാണ് ശബരി ചിത്രങ്ങൾ പോസ്റ്റ് ചെയ്തിട്ടുള്ളത്. മിയ ധരിച്ചിരിക്കുന്നത് സാൾട്ട് സ്റ്റുഡിയോയുടെ കോസ്റ്റ്യൂം ആണ് . ചിത്രങ്ങൾ പകർത്തിയിരിക്കുന്നത് പ്രണവ് രാജ് ആണ്.