മിനി സ്ക്രീൻ പരമ്പരങ്ങളിലൂടെ തൻറെ അഭിനയ ജീവിതത്തിന് തുടക്കം കുറിച്ച് പിന്നീട് സിനിമയിലേക്ക് ചുവടുവെച്ച താരമാണ് നടി മിയ ജോർജ് . അൽഫോൻസാമ്മ, കുഞ്ഞാലി മരക്കാർ തുടങ്ങി സീരിയലുകളിൽ ആയിരുന്നു കരിയറിൻറെ ആരംഭത്തിൽ മിയ അഭിനയിച്ചിരുന്നത്. തുടർന്ന് താരം രാജസേനന്റെ സംവിധാന മികവിൽ ഒരുങ്ങിയ ഒരു സ്മാൾ ഫാമിലി എന്ന ചിത്രത്തിൽ നായകന്റെ സഹോദരി വേഷം ചെയ്തുകൊണ്ട് സിനിമയിലേക്ക് കടന്നു വരികയായിരുന്നു. മിയ ആദ്യമായി നായിക വേഷം ചെയ്യുന്നത് സച്ചിയുടെ തിരക്കഥയിൽ ഒരുങ്ങിയ ചേട്ടായീസ് എന്ന ചിത്രത്തിലാണ്. ഈ ചിത്രത്തിൽ നടൻ ബിജുമേനോന്റെ ഭാര്യ വേഷത്തിലാണ് മിയ ശോഭിച്ചത്.
തുടർന്ന് മലയാള സിനിമയിൽ നിന്ന് നിരവധി അവസരങ്ങൾ മിയയെ തേടിയെത്തി. മലയാള ചിത്രങ്ങളിൽ മാത്രമല്ല അന്യഭാഷ ചിത്രങ്ങളിലും താരം ശോഭിച്ചിട്ടുണ്ട്. വിവാഹ ശേഷവും അഭിനയരംഗത്ത് സജീവമാകുന്ന ചുരുക്കം ചില നായികമാരെ ഉണ്ടാകുകയുള്ളൂ അതിൽ ഒരാളാണ് മിയയും . 2020 ലാണ് മിയ വിവാഹിതയാകുന്നത് 2021ൽ താരം ഒരു മകൻറെ അമ്മയാവുകയും ചെയ്തു. ഈ ഒരു സമയത്ത് മാത്രമാണ് മിയ സിനിമയോട് താൽക്കാലികമായി വിട പറഞ്ഞിരുന്നുള്ളൂ. പക്ഷേ അപ്പോഴും ചില ടെലവിഷൻ പ്രോഗ്രാമുകളിൽ അതിഥിയായി മറ്റും മിയ എത്തിയിരുന്നു. കഴിഞ്ഞവർഷം മുതൽക്ക് സിനിമകളിലും താരം സജീവമായി.
മിയ അഭിനയിച്ച പുത്തൻചിത്രമായ പ്രണയവിലാസം കഴിഞ്ഞ ദിവസമാണ് തീയറ്ററുകളിൽ പ്രദർശനത്തിന് എത്തിയത്. ഒരു ശ്രദ്ധേയ വേഷം ഈ ചിത്രത്തിൽ മിയ അവതരിപ്പിക്കുന്നുണ്ട്. വിക്രം നായകനായി കഴിഞ്ഞവർഷം തമിഴിൽ റിലീസ് ചെയ്ത കോബ്ര എന്ന ചിത്രത്തിലും മിയ അഭിനയിച്ചിരുന്നു. ഇപ്പോഴാകട്ടെ താരം സി കേരളത്തിൽ സംപ്രേഷണം ചെയ്തു കൊണ്ടിരിക്കുന്ന ഡ്രാമ ജൂനിയേഴ്സ് എന്ന റിയാലിറ്റി ഷോയുടെ വിധികർത്താക്കളിൽ ഒരാളായും എത്തുന്നുണ്ട്.
മിക്കപ്പോഴും മിയ തൻറെ സോഷ്യൽ മീഡിയ പേജുകളിൽ റിയാലിറ്റി ഷോയ്ക്ക് എത്തുന്ന തന്റെ ലുക്ക് പോസ്റ്റ് ചെയ്യാറുണ്ട്. പതിവുപോലെ താരം പങ്കുവെച്ച് പുതിയ ചിത്രങ്ങളാണ് ഇപ്പോൾ പ്രേക്ഷകർ ഏറ്റെടുത്തിരിക്കുന്നത്. റെഡ് കളർ ടോപ്പും സ്കേർട്ടും ധരിച്ച് വളരെ സ്റ്റൈലിഷ് ആയും ഗ്ലാമറസ് ആയുമാണ് താരം ഈ ചിത്രങ്ങളിൽ പ്രത്യക്ഷപ്പെട്ടിരിക്കുന്നത് . ഫെമി ആൻറണിയാണ് മിയ മേക്കപ്പ് ചെയ്തിരിക്കുന്നത്. ശബരിനാഥാണ് സ്റ്റൈലിംഗ് നിർവഹിച്ചത്. നിരവധി ആരാധകർ മിയയുടെ ചിത്രങ്ങൾക്ക് താഴെ കമൻറുകൾ നൽകിയിട്ടുണ്ട്.