ബിഗ് ബോസ് ഫെയിം ഋതു മന്ത്രയുടെ സ്റ്റൈലൻ ഫോട്ടോഷൂട്ട് ചിത്രങ്ങൾ വൈറലായി മാറുന്നു… ചിത്രങ്ങൾ കാണാം …

ഒട്ടേറെ ആരാധകരുള്ള ഒരു വമ്പൻ ടെലിവിഷൻ റിയാലിറ്റി ഷോയാണ് ബിഗ് ബോസ്. ഇന്ത്യയിൽ ഒട്ടുമിക്ക ഭാഷകളിലും റിയാലിറ്റി ഷോ നടക്കുന്നുണ്ട്. അല്പം വൈകിയാണ് മലയാളത്തിൽ ഷോ ആരംഭിച്ചത്. ഇതിനോടകം നാല് സീസണുകൾ പിന്നിട്ട ബിഗ് ബോസ് മലയാളം റിയാലിറ്റി ഷോയുടെ അവതാരകനായി എത്തുന്നത് മലയാളത്തിന്റെ സൂപ്പർസ്റ്റാർ മോഹൻലാൽ ആണ് . അഞ്ചാം സീസൺ ആയുള്ള പ്രെമോ സൂചനകളും ഇതിനോടകം വന്നു തുടങ്ങിയിട്ടുണ്ട്.

ബിഗ് ബോസ് മലയാളം മൂന്നാം സീസണിലൂടെ പ്രേക്ഷകർക്ക് സുപരിചിതയായി മാറിയ താരമാണ് ഋതു മന്ത്ര. ബിഗ് ബോസിൽ എത്തുന്നതിനു മുന്നേ മോഡലിങ്ങിൽ ശോഭിക്കുകയും ചില സിനിമകളിൽ വേഷമിടുകയും ചെയ്തിട്ടുണ്ടായിരുന്നു എങ്കിലും ഋതു പ്രേക്ഷകർക്ക് സുപരിചിതയായി മാറിയത് ബിഗ് ബോസിൽ എത്തിയതിന് ശേഷമാണ്. ആദ്യ ആഴ്ചയിലെ ഗംഭീരപ്രകടനം കൊണ്ട് തന്നെ ഫാൻസ് ഗ്രൂപ്പുകൾ നേടിയെടുക്കാൻ സാധിച്ച താരമായിരുന്നു ഋതു. എന്നാൽ അവസാനം വരെ അത് തുടർന്നു കൊണ്ടുപോകുവാൻ താരത്തിന് സാധിച്ചില്ല.

എങ്കിലും ഫൈനൽ വരെ എത്തുന്നതിന് ഋതുവിന് സാധിച്ചിരുന്നു. കൂടാതെ ആ സീസണിൽ ഏഴാം സ്ഥാനവും താരം കരസ്ഥമാക്കി. തൻറെ കരിയറിന് ഈ ഷോ വലിയ രീതിയിൽ ഋതുവിന് ഗുണം ചെയ്തു. നിരവധി ആരാധകരെ സ്വന്തമാക്കിയ താരം പിന്നീട് സോഷ്യൽ മീഡിയയിൽ വളരെയേറെ സജീവമായി. മോഡൽ ആയതുകൊണ്ട് തന്നെ പലപ്പോഴും താരത്തിന്റെ ഗ്ലാമറസ് ഫോട്ടോഷൂട്ടുകൾ സാമൂഹ്യ മാധ്യമങ്ങളിൽ ഇടം നേടി. പല ബ്രാൻഡുകൾക്ക് വേണ്ടി മോഡലായി തിളങ്ങിയ ഋതുവിന് സിനിമകളിൽ നിന്നും നിരവധി അവസരങ്ങൾ ലഭിച്ചു. ബിഗ് ബോസിൽ എത്തുന്നതിനു മുൻപ് തന്നെ കിംഗ് ലയർ, ഓപ്പറേഷൻ ജാവ, ഹണി ബീ 2 എന്നീ സിനിമകളിൽ താരം അഭിനയിച്ചിരുന്നു.

ഇപ്പോൾ ഋതു ആരാധകർക്കായി പങ്കുവെച്ചിരിക്കുന്നത് തന്റെ സ്റ്റൈലിഷ് ലൂക്കിലുള്ള പുത്തൻ ഫോട്ടോ ഷൂട്ട് ചിത്രങ്ങളാണ്. എബിൻ സാബു ആണ് താരത്തിന്റെ ഈ സ്റ്റൈലൻ ചിത്രങ്ങൾ പകർത്തിയിട്ടുള്ളത്. ചിലർ താരത്തിന്റെ ചിത്രങ്ങൾ കണ്ടു കമന്റ് നൽകിയിട്ടുള്ളത് നായികയാകാനുള്ള ലുക്കുണ്ടല്ലോ എന്നാണ്.