മലയാളികളുടെ പ്രിയ താരങ്ങളായ സൂപ്പർസ്റ്റാർ മോഹൻലാലും മെഗാസ്റ്റാർ മമ്മൂട്ടിയും തങ്ങളുടെ വിശേഷങ്ങൾ ആരാധകരെ നേരിട്ട് അറിയിക്കുവാൻ വാട്സ്ആപ്പ് ചാനൽ തുടങ്ങിയിരിക്കുകയാണ്. ഇരുവരും പറഞ്ഞിരിക്കുന്നത് ഇനി വരുന്ന ചിത്രങ്ങളുടെ അപ്ഡേറ്റുകൾ ആരാധകരെ നേരിട്ട് അറിയിക്കും എന്നാണ്. വാട്സ്ആപ്പ് ചാനലുകളിലൂടെയുള്ള തങ്ങളുടെ ആദ്യ സന്ദേശങ്ങൾക്ക് പ്രതികരണങ്ങളുമായി എത്തിയത് നിരവധി ആരാധകരാണ്.
വാട്സ്ആപ്പ് ചാനൽ തുടങ്ങിയ വിവരം മമ്മൂട്ടിയും മോഹൻലാലും തങ്ങളുടെ സോഷ്യൽ മീഡിയ അക്കൗണ്ടുകൾ വഴിയാണ് അറിയിച്ചിട്ടുള്ളത്. ഇതോടൊപ്പം ചാനലുകളിലേക്ക് ഉള്ള ലിങ്കുകളും ഇവർ പങ്കുവെച്ചിരുന്നു. മമ്മൂട്ടി പറഞ്ഞത് “ഔദ്യോഗിക whatsapp ചാനലിന്റെ ലോഞ്ച് പ്രഖ്യാപിച്ചതിൽ സന്തോഷമുണ്ട് എന്നാണ് ഈ ചാനലിൽ താൻ തന്നെ കുറിച്ചുള്ള വിവരങ്ങളും അപ്ഡേറ്റുകളും പോസ്റ്റ് ചെയ്യാൻ ഉപയോഗിക്കുകയാണ് , ഇക്കാരണത്താൽ ഇതിലേക്ക് ചേരുവാൻ നിങ്ങളെ ഏവരെയും ഞാൻ ക്ഷണിക്കുന്നു എന്നാണ് ” തൻറെ ഫേസ്ബുക്ക് പേജിൽ മമ്മൂട്ടി കുറിച്ചത്.
മോഹൻലാൽ കുറിച്ചത് ഇപ്രകാരമാണ് ” ഹലോ മോഹൻലാൽ ആണ് , എന്റെ വാട്സ്ആപ്പ് ചാനലിലേക്ക് നിങ്ങളെ സ്വാഗതം ചെയ്യുന്നു. നിങ്ങളിവിടെ എത്തിയതിൽ സന്തോഷം . എൻറെ എല്ലാ പ്രോജക്ട് അപ്ഡേറ്റുകളും ഇവിടെ അതത് സമയങ്ങളിൽ ഞാൻ അറിയിക്കും. തുടക്കം എന്നോണം , ഞാനിപ്പോൾ തിരുവനന്തപുരത്താണ് . സംവിധായകൻ ജീത്തു ജോസഫിനും ടീമിനും ഒപ്പം വരാനിരിക്കുന്ന ഞങ്ങളുടെ പ്രോജക്ട് ആയ നേരിൽ പ്രവർത്തിക്കുകയാണ്. കൃത്യമായ അപ്ഡേറ്റുകൾ ലഭിക്കുന്നതിനായി ഈ ചാനലിൽ ചേരാൻ ഓർക്കുക നന്ദി ” .
ഇരുവരും ചാനൽ ആരംഭിച്ചിട്ടുള്ളത് ശനിയാഴ്ചയാണ്. മമ്മൂട്ടിക്ക് ഇത് 57000 ത്തിൽ അധികം ഫോളോവേഴ്സും മോഹൻലാലിന് 72000 ത്തിൽ ഏറെ ഫോളോവേഴ്സുമാണ് ഇതിനോടകം ലഭിച്ചത്. മമ്മൂട്ടി ഇപ്പോൾ രാഹുൽ സദാശിവന്റെ ഭ്രമയുഗം എന്ന ചിത്രത്തിലാണ് അഭിനയിക്കുന്നത്. മോഹൻലാൽ ആക്കട്ടെ ജിത്തു ജോസഫിന്റെ നേര് എന്ന ചിത്രത്തിലും . മമ്മൂട്ടി നായകനായി എത്തുന്ന കണ്ണൂർ സ്ക്വാഡ് എന്ന ചിത്രം അടുത്ത ആഴ്ച തീയേറ്ററുകളിൽ പ്രദർശനത്തിന് എത്തും. റോബി വർഗീസ് രാജാണ് ഈ ചിത്രം സംവിധാനം ചെയ്യുന്നത്.