മോഹൻലാൽ പ്രധാന വേഷത്തെ അവതരിപ്പിച്ച റെഡ് ചില്ലിസ് എന്ന ചിത്രത്തിലൂടെ തന്റെ സിനിമ കരിയറിന് തുടക്കം കുറിച്ച് താരമാണ് നടി മൃദുല മുരളി . എന്നാൽ ഈ സിനിമയിൽ എത്തുന്നതിനു മുൻപ് തന്നെ ചില ടെലിവിഷൻ പ്രോഗ്രാമുകളിൽ എല്ലാം ബാലതാരമായി മൃദുല പങ്കെടുത്തിരുന്നു. മലയാളത്തിലും തമിഴിലുമായി ഒട്ടേറെ പരസ്യ ചിത്രങ്ങളിലും സിനിമകളിലും മൃദുല വേഷമിട്ടിട്ടുണ്ട്. രാഗദേശ് എന്ന ഒരു ബോളിവുഡ് ചിത്രത്തിലും ഈ താരം അഭിനയിച്ചിട്ടുണ്ട്.

റെഡ് ചില്ലീസിൽ ആയിരുന്നു ആദ്യമായി വേഷമിട്ടത് എങ്കിലും താരത്തിന് വളരെയധികം പ്രേക്ഷകശ്രദ്ധ നേടിക്കൊടുത്തത് ലാൽ ജോസിന്റെ സംവിധാന മികവിൽ ഒരുങ്ങിയ എൽസമ്മ എന്ന ആൺകുട്ടി എന്ന സിനിമയിലെ കഥാപാത്രമാണ്. 10:30 എ.എം ലോക്കൽ കോൾ, അയാൾ ഞാനല്ല, ശിഖാമണി തുടങ്ങിയ മലയാള ചിത്രങ്ങളിലും ഈ താരം അഭിനയിച്ചിരുന്നു. താരത്തിന്റെ സഹോദരൻ മിഥുൻ മുരളിയും ചില ചിത്രങ്ങളിൽ വേഷമിട്ടിട്ടുണ്ട്.

മൃദുല വിവാഹിതയാകുന്നത് 2020 ലാണ്. യുവ ആഡ് ഫിലിം മേക്കറായ നിഥിൻ മാലിനി വിജയ് ആണ് താരത്തിന്റെ ജീവിതപങ്കാളി. വിവാഹശേഷം മൃദുല സിനിമകളിൽ അത്ര സജീവമല്ല. എന്നിരുന്നാലും സിനിമ മേഖലയിലെ തൻറെ സുഹൃത്തുക്കളുമായി അടുത്ത ബന്ധം കാത്തുസൂക്ഷിക്കുന്ന ഒരു താരമാണ് മൃദുല . നടിമാരായ ഭാവന, രമ്യ നമ്പീശൻ, ശില്പ ബാല, ഷഫ്ന നിസാം എന്നിവരാണ് അഭിനയ മേഖലയിലെ താരത്തിന്റെ അടുത്ത സുഹൃത്തുക്കൾ .

ഇപ്പോൾ മൃദുല മുരളി തൻറെ ശരീര സൗന്ദര്യം കാത്തുസൂക്ഷിക്കുകയാണ് , ശരീരഭാരം കുറച്ചുകൊണ്ട് കൂടുതൽ സുന്ദരി ആയിരിക്കുകയാണ് ഈ താരം . മൃദുല ജിമ്മിൽ നിന്ന് പകർത്തിയ തൻറെ സെൽഫി ഫോട്ടോസ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുകയാണ്. ചിത്രങ്ങൾ കണ്ടു ആരാധകരിൽ ചിലർ കമൻറ് ചെയ്തിരിക്കുന്നത് താരത്തിന്റെ കഠിനാധ്വാനത്തിന്റെ ഫലം കാണാൻ ഉണ്ട് എന്നാണ്.