തമിഴ് ചിത്രങ്ങളിലൂടെ തൻറെ കരിയറിന് തുടക്കം കുറിച്ച താരമാണ് നടി മൃദുല വിജയ് . മൃദുല ആദ്യമായി വേഷമിടുന്നത് നൂറാം നാൾ എന്ന തമിഴ് സിനിമയിലാണ്. ആദ്യ ചിത്രത്തിൽ ചെറിയൊരു വേഷത്തിൽ മാത്രം അഭിനയിച്ച മൃദുല തൻറെ തൊട്ടടുത്ത ചിത്രത്തിൽ നായികയായി അഭിനയിക്കുകയും ചെയ്തു. ജെന്നിഫർ കറുപ്പയ്യ എന്ന സിനിമയിലാണ് മൃദുല നായികയായി വേഷമിട്ടത്. അതേ വർഷം തന്നെ പുറത്തിറങ്ങിയ ‘കടൻ അൻബൈ മുറിക്കും’ എന്ന തമിഴ് സിനിമയിലും താരം അഭിനയിച്ചു.
പിന്നീട് മൃദുല സിനിമയിൽ നിന്നും സീരിയലിലേക്ക് ചുവടുവെച്ചു. ഏഷ്യാനെറ്റ് ചാനലിൽ സംപ്രേക്ഷണം ചെയ്തിരുന്ന കല്യാണസൗഗന്ധികം എന്ന സീരിയലിലാണ് താരം ആദ്യമായി അഭിനയിക്കുന്നത്. അതെ വർഷം തന്നെ മലയാള സിനിമയായ സെലിബ്രേഷൻ എന്നതിലും മൃദുല അഭിനയിച്ചു. പിന്നീട് ഏഷ്യാനെറ്റിലെ തന്നെ കൃഷ്ണതുളസി എന്ന പരമ്പരയിലും അതിനുശേഷം ഭാര്യ എന്ന പരമ്പരയിലും വേഷമിട്ടു. ഭാര്യ എന്ന പരമ്പരയിലെ താരത്തിന്റെ കഥാപാത്രം ഏറെ പ്രേക്ഷകശ്രദ്ധ നേടി.
ഇന്നും മലയാളി പ്രേക്ഷകർക്ക് ഏറെ ഇഷ്ടമുള്ള ഒരു കഥാപാത്രമാണ് ഭാര്യ പരമ്പരയിൽ മൃദുല അവതരിപ്പിച്ച രോഹിണി എന്ന വേഷം. പൂക്കാലം വരവായി, തുമ്പപ്പൂ എന്നീ പരമ്പരകളിലും പ്രധാന വേഷങ്ങളിൽ മൃദുല എത്തിയിരുന്നു. ഫ്ലവേഴ്സ് ചാനലിലെ സ്റ്റാർ മാജിക് ഗെയിം ഷോയിലും ഒരു സമയം വരെ സ്ഥിരമായി മൃദുല പങ്കെടുത്തിരുന്നു. സീരിയൽ താരമായ യുവ കൃഷ്ണയാണ് താരത്തിന്റെ ജീവിതപങ്കാളി. ഇരുവർക്കും കഴിഞ്ഞവർഷം ഒരു കുഞ്ഞു ജനിച്ചിരുന്നു. അതിനുശേഷം വീണ്ടും അഭിനയരംഗത്ത് സജീവമായിരിക്കുകയാണ് മൃദുല .
താരം നിലവിൽ വേഷമിടുന്നത് മഴവിൽ മനോരമയിലെ റാണി രാജ എന്ന പരമ്പരയിലാണ്. മൃദുലയുടെ പുത്തൻ ഫോട്ടോഷൂട്ട് ചിത്രങ്ങളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായി മാറുന്നത്. ലെഹങ്കയിൽ അതീവ സുന്ദരിയായാണ് താരം എത്തിയിരിക്കുന്നത്. അഹം ഡിസൈനർ ബൗട്ടിക്കിന്റെതാണ് താരത്തിന്റെ വേഷം. അകിൻ പടുവയാണ് മൃദുലയുടെ ഈ മനോഹരമായ ചിത്രങ്ങൾ പകർത്തിയിട്ടുള്ളത്.