മറാത്തി ഭാഷ ചിത്രത്തിലൂടെ കരിയറിന് തുടക്കം കുറിക്കുകയും പിന്നീട് ബോളിവുഡിലേക്ക് ചുവടുവെച്ച് അവിടെ തന്റേതായ ഒരു ഇരിപ്പിടം നേടിയെടുക്കുകയും ചെയ്ത താരമാണ് നടി മൃണാൾ താക്കൂർ . മൃണാൾ തൻറെ അഭിനയ ജീവിതത്തിന് തുടക്കം കുറിച്ചത് വിട്ടി ദണ്ഡു എന്ന മറാത്തി ചിത്രത്തിലൂടെ ആയിരുന്നു. അതിനുശേഷം താരം സുരാജ്യ എന്ന മറാത്തി ചിത്രത്തിലും വേഷമിട്ടിരുന്നു. ആദ്യ ഹിന്ദി ചിത്രം ലവ് സോണിയ ആണ് .
ബോളിവുഡ് ചിത്രങ്ങളായ സൂപ്പർ 30, ബട്ല ഹൗസ്, ഗോസ്റ്റ് സ്റ്റോറീസ്, തൂഫാൻ, ധമാക്ക, ജേഴ്സി തുടങ്ങിയവയിൽ മൃണാൾ അഭിനയിച്ചിട്ടുണ്ട്. ഈ ചിത്രങ്ങളിലെല്ലാം നായിക സഹനടി വേഷങ്ങളിൽ താരം പ്രത്യക്ഷപ്പെട്ടിരുന്നു. തെലുങ്ക് ചിത്രമായ സീത രാമം ആയിരുന്നു കരിയറിൽ താരത്തിന് ഏറെ ശ്രദ്ധ നേടി കൊടുത്ത ചിത്രം . ദുൽഖർ സൽമാന്റെ നായികയായാണ് താരം ഈ ചിത്രത്തിൽ പ്രത്യക്ഷപ്പെട്ടത്.
100 കോടിയിലധികം കളക്ഷൻ നേടിയ ഈ ചിത്രം ഇന്ത്യ ഒട്ടാകെ ശ്രദ്ധ പിടിച്ചു പറ്റി . അതോടെ മൃണാൾ എന്ന താരത്തിന് ഒട്ടേറെ അവസരങ്ങൾ ലഭിക്കുകയും നിരവധി ആരാധകരെ സ്വന്തമാക്കാനും സാധിച്ചു. മൃണാളിന്റെതായി പുറത്തിറങ്ങിയ അവസാന ചിത്രം സെൽഫി ആയിരുന്നു. അതിൽ ഒരു ഗാനരംഗത്തിൽ മാത്രമാണ് താരം അഭിനയിച്ചത്. മൃണാളിന്റെ അടുത്ത റിലീസ് ചിത്രം ഗുംറാഹ് ആണ് .
ഇപ്പോൾ ഇതാ മൃണാൾ തൻറെ ഷൂട്ടിംഗ് തിരക്കുകളിൽ നിന്ന് ബ്രേക്ക് എടുത്തു കൊണ്ട് അവധി ആഘോഷിക്കാനായി പോയിരിക്കുകയാണ്. അവിടെ നിന്നുള്ള താരത്തിന്റെ ലുക്കാണ് ഇപ്പോൾ ആരാധകരെയും ഞെട്ടിച്ചിരിക്കുന്നത്. സീത രാമത്തിൽ കണ്ട സീതയാണോ ഇത് എന്ന് സംശയിച്ചു പോകുന്ന തരത്തിലുള്ള ലുക്കാണ് താരത്തിന്റെത് . ഇത് എൻറെ സീത അല്ല എന്ന തരത്തിലുള്ള കമന്റുകളും ചിത്രങ്ങൾക്ക് താഴെ വന്നിരുന്നു. ചിലർ ഈ പോസ്റ്റ് ഡിലീറ്റ് ചെയ്യൂ എന്ന് വരെ താരത്തോട് അഭ്യർത്ഥിക്കുന്നുണ്ട്.