ഏറ്റവും കൂടുതൽ സ്ത്രീകൾ ഒത്തുചേരുന്ന ആറ്റുകാലിലെ പൊങ്കാല മഹോത്സവം ഇപ്പോൾ നടന്നുകൊണ്ടിരിക്കുകയാണ്. കേരളത്തിൽ നിന്നുള്ള സ്ത്രീകൾ മാത്രമല്ല മറ്റു സംസ്ഥാനങ്ങളിൽ നിന്നും വിദേശരാജ്യങ്ങളിൽ നിന്നുപോലും ഉള്ള സ്ത്രീ ജനങ്ങൾ സ്ത്രീകളുടെ ശബരിമല എന്നറിയപ്പെടുന്ന ആറ്റുകാലിൽ പൊങ്കാലയ്ക്ക് എത്തുന്നുണ്ട്. കോവിഡ് മഹാമാരിയെ തുടർന്ന് രണ്ടുവർഷക്കാലം പൊങ്കാല മഹോത്സവം നടന്നിരുന്നില്ല അതുകൊണ്ടുതന്നെ ഈ വർഷം സ്ത്രീ ജനങ്ങളുടെ തിരക്ക് വളരെ കൂടുതലാണ്.
ഗിന്നസ് ബുക്കിൽ ഇടം നേടിയിട്ടുള്ള ഈ മഹോത്സവത്തിന് മലയാളത്തിലെ സിനിമ സീരിയൽ താരങ്ങൾ ഉൾപ്പെടെ നിരവധി നടിമാർ പങ്കെടുക്കാറുണ്ട്. ഇത്തവണത്തെ പൊങ്കാലയ്ക്ക് മലയാളത്തിന്റെ പ്രിയ താരം നടി നമിത പ്രമോദും എത്തിയിരുന്നു. തൻറെ അമ്മയ്ക്കൊപ്പം തിരുവനന്തപുരത്തുള്ള ബന്ധു വീട്ടിലെത്തിയ നമിത പൊങ്കാല സമർപ്പിക്കുന്ന ചിത്രങ്ങളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുന്നത്. സെറ്റുമുണ്ടിൽ നാടൻ ലുക്കിൽ അതീവ സുന്ദരിയായാണ് നമിത ചിത്രങ്ങളിൽ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്.
ബാലതാരമായി അഭിനയരംഗത്തേക്ക് ചുവട് വച്ച താരമാണ് നടി നമിത പ്രമോദ്. ട്രാഫിക് എന്ന ചിത്രത്തിലൂടെ ആയിരുന്നു സിനിമയിലേക്കുള്ള രംഗപ്രവേശനം. തൊട്ടടുത്ത വർഷം തന്നെ നായികയായി വേഷമിട്ടു. പിന്നീട് നിരവധി ചിത്രങ്ങളിൽ നായികയായി തുടങ്ങുവാൻ നമിതയ്ക്ക് സാധിച്ചു . സൗണ്ട് തോമ, പുള്ളിപ്പുലിയും ആട്ടിൻകുട്ടികളും , ലോ പോയിന്റ് , വിക്രമാദിത്യൻ, വില്ലാളിവീരൻ , ഓർമ്മയുണ്ടോ ഈ മുഖം , ചന്ദ്രേട്ടൻ എവിടെയാ , അമർ അക്ബർ അന്തോണി , അടി കപ്യാരെ കൂട്ടമണി , റോൾ മോഡൽസ്, ഈശോ തുടങ്ങി ശ്രദ്ധേയ ചിത്രങ്ങളിൽ നായികയായി നമിത വേഷമിട്ടിരുന്നു. ഏഴോളം ചിത്രങ്ങളാണ് നമിതയുടെതായി ഈ വർഷം റിലീസ് ചെയ്യാൻ ഒരുങ്ങുന്നത്. നാല് സിനിമകളുടെ ചിത്രീകരണം നടന്നുകൊണ്ടിരിക്കുകയാണ്.