എന്തൊരു ക്യൂട്ട് ആണ് ഈ താരം !!! പുത്തൻ ഫോട്ടോഷൂട്ട് ചിത്രങ്ങൾ പങ്കുവെച്ച് നടി നമിത പ്രമോദ് ; ചിത്രങ്ങൾ ഏറ്റെടുത്ത് ആരാധകർ

അഭിനയ മേഖലയിലേക്ക് ഏഷ്യാനെറ്റിൽ സംപ്രേക്ഷണം ചെയ്ത എന്റെ മാനസപുത്രി എന്ന സീരിയലിലൂടെ കടന്നുവന്ന താരമാണ് നടി നമിത പ്രമോദ്. ഈ പരമ്പരയിൽ ബാലതാരമായാണ് നമിത വേഷമിട്ടത്. സിനിമയിലേക്ക് കടന്നുവരുന്നത് രാജീവ് പിള്ള സംവിധാനം ചെയ്ത ട്രാഫിക് എന്ന ചിത്രത്തിലൂടെയാണ്. ഇതിൽ റിയ എന്ന കഥാപാത്രത്തെ അവതരിപ്പിച്ച് പ്രേക്ഷകശ്രദ്ധ നേടി. നിവിൻ പോളി പ്രധാന വേഷത്തിലെത്തിയ പുതിയ തീരങ്ങൾ എന്ന ചിത്രത്തിലാണ് ആദ്യമായി നായികയായി വേഷമിടുന്നത്.

പിന്നീട് ഇങ്ങോട്ട് നിരവധി അവസരങ്ങളാണ് നമിത എന്ന താരത്തെ തേടി എത്തിയത്. ഒട്ടുമിക്ക ചിത്രങ്ങളിലും നായികയായി തന്നെ ശോഭിച്ച ഈ താരം മലയാളത്തിലെ മുൻനിര യുവ നായികയായി മാറുകയും ഒട്ടേറെ ആരാധകരെ സ്വന്തമാക്കുകയും ചെയ്തു. മലയാളത്തിനു പുറമേ തമിഴിലും തെലുങ്കിലും താരം വേഷമിട്ടു. എങ്കിലും കൂടുതലായി അഭിനയിച്ചത് മലയാളത്തിൽ തന്നെയാണ്.

ഇപ്പോഴും അഭിനയരംഗത്തെ സജീവതാരമാണ് നമിത പ്രമോദ്. നമിതയുടെതായി പുറത്തിറങ്ങിയ അവസാന ചിത്രം ജയസൂര്യയ്ക്ക് ഒപ്പമുള്ള ഈശോ ആണ് . അണിയറയിൽ താരത്തിന്റെതായി നിരവധി ചിത്രങ്ങളാണ് ഒരുങ്ങുന്നത്. രജനി, എതിരെ, കപ്പ്, ഇരവ്, ആണ്, ഒറ്റക്കൊമ്പൻ തുടങ്ങിയവയാണ് നമിതയുടെ പുതിയ പ്രോജക്ടുകൾ . അഭിനയത്തിന് പുറമേ ബിസിനസിലേക്കും താരമിപ്പോൾ ചുവട് വച്ചിട്ടുണ്ട്.

സോഷ്യൽ മീഡിയയിലെ സജീവ താരമായ നമിതയുടെ പുത്തൻ ചിത്രങ്ങളാണ് ഇപ്പോൾ ആരാധകർ ഏറ്റെടുത്തിരിക്കുന്നത്. ലെഹങ്കയിൽ അതി സുന്ദരിയായാണ് താരം ചിത്രങ്ങൾക്ക് പോസ് ചെയ്തിരിക്കുന്നത്. ലേബൽ എം ഡിസൈനേഴ്സിന്റെതാണ് താരം ധരിച്ചിരിക്കുന്ന വസ്ത്രം . നമിതയുടെ ഈ മനോഹര ചിത്രങ്ങൾ പകർത്തിയിട്ടുള്ളത് ജോസ് ചാൾസ് ആണ് . സ്റ്റൈലിംഗ് നിർവഹിച്ചിരിക്കുന്നത് സ്മിജി കെ ടി ആണ്.