ടെലിവിഷൻ പരമ്പരകളിൽ ബാലതാരമായി വേഷമിട്ടുകൊണ്ട് കരിയറിന് തുടക്കം കുറിക്കുകയും പിന്നീട് മലയാള സിനിമയിലെ ഒരു ശ്രദ്ധേയ നായികയായി മാറുകയും ചെയ്ത താരമാണ് നടി നമിത പ്രമോദ്. തൻറെ ചെറുപ്രായത്തിൽ തന്നെ മലയാള സിനിമയിൽ നായികയായി ശോഭിക്കുന്നതിനുള്ള അവസരം നമിതയ്ക്ക് ലഭിച്ചിരുന്നു. കഴിഞ്ഞ രണ്ടുമൂന്നു വർഷങ്ങളായി സിനിമകളിൽ അത്ര സജീവമല്ലാതിരുന്ന നമിത ഈ വർഷം നിരവധി പ്രൊജക്ടുകൾ ആണ് കമ്മിറ്റ് ചെയ്തിട്ടുള്ളത്.
ആറോളം ചിത്രങ്ങളാണ് നമിതയുടേതായി ഈ വർഷം അനൗൺസ് ചെയ്തിട്ടുള്ളത് . ഇത്രയേറെ തിരക്കുകളിൽ ആണെങ്കിലും നമിത തൻറെ ഷൂട്ടിംഗ് ജീവിതത്തിന് താൽക്കാലിക ഇടവേള നൽകി ഒരു ട്രിപ്പ് പോയിരിക്കുകയാണ്. തൻറെ അനിയത്തിക്കൊപ്പം യുകെയിലെ ലണ്ടനിൽ എത്തിയിരിക്കുന്ന നമിതയുടെ ചിത്രങ്ങളാണ് ഇപ്പോൾ ആരാധകർ ഏറ്റെടുത്തിരിക്കുന്നത്. ലണ്ടനെ കുറിച്ച് എല്ലാം എന്ന കുറിപ്പോടെയാണ് നമിത തൻറെ ചിത്രങ്ങൾ പോസ്റ്റ് ചെയ്തിട്ടുള്ളത്.
അവിടെയെത്തിയ താരം മിനി സ്കേർട്ടും ടോപ്പും ഓവർകോട്ടും ധരിച്ച് ഹോട്ട് ലുക്കിലാണ് തിളങ്ങിയത്. താരത്തിന്റെ പോസ്റ്റിനു താഴെ മിയ, മേഘ മാത്യു എന്നീ താരങ്ങളും കമന്‍റ് നൽകിയിട്ടുണ്ട്. നമിതയുടെ ഏറ്റവും അടുത്ത സുഹൃത്തും ജനപ്രിയ നായകൻ ദിലീപിന്റെ മകളുമായ മീനാക്ഷി ഈയടുത്താണ് ഫ്രാൻസിലെത്തിയത്. അതിനാൽ തന്നെ സുഹൃത്തുക്കൾ ഒരുമിച്ച് പ്ലാൻ ചെയ്ത ട്രിപ്പാണോ ഇതെന്നും ആരാധകർ ചോദിക്കുന്നുണ്ട്.
നമിതയുടെ പുറത്തിറങ്ങിയ അവസാന ചിത്രം ഈശോ ആണ് . ഒരു സംരംഭകയായും ഈ വർഷം താരം തുടക്കം കുറിച്ചിരുന്നു , ഒരു കഫെ ആരംഭിച്ചു കൊണ്ടായിരുന്നു ഇതിനുള്ള തുടക്കം. ഇനി നമിതയുടെതായി പുറത്തിറങ്ങാനുള്ള ചിത്രങ്ങൾ രജനി, ഇരവ് എന്നിവയാണ്. എൻറെ മാനസപുത്രി എന്ന ടെലിവിഷൻ പരമ്പരയിലൂടെ ആയിരുന്നു നമിത എന്ന താരം പ്രേക്ഷകർക്കിടയിൽ സുപരിചിതയായത്.