ഹോട്ട് ലുക്കിൽ നടി നന്ദന വർമ്മ !!! താരത്തിന്റെ പുത്തൻ ലുക്ക് കണ്ട് ഞെട്ടി ആരാധകർ…

ബാലതാരമായി വേഷമിട്ട് എത്തുകയും പിന്നീട് ജനമനസ്സുകളിൽ ഇടം നേടുകയും ചെയ്ത നിരവധി താരങ്ങളാണ് അഭിനയ രംഗത്ത് ഉള്ളത്. പിന്നീട്  ആ താരങ്ങളിൽ പലരും സിനിമയിൽ നായകനായും നായികയായുമൊക്കെ വേഷമിട്ട് ശ്രദ്ധ നേടുകയും ചെയ്തിട്ടുണ്ട്. വൈകാതെ തന്നെ സിനിമയിൽ നായികയായി ശോഭിക്കുമെന്ന് ആരാധകർ പ്രതീക്ഷിക്കുന്ന ഒരാളാണ് നന്ദന വർമ്മ. രഞ്ജിത്തിന്റെ സംവിധാന മികവിൽ ഒരുങ്ങിയ മോഹൻലാൽ ചിത്രമായ സ്പിരിറ്റിലൂടെയാണ്  ബാലതാരമായി നന്ദന അരങ്ങേറ്റം കുറിക്കുന്നത്.

അതിന് ശേഷം നിരവധി ചിത്രങ്ങളിൽ നന്ദന ബാലതാരമായി അഭിനയിച്ചു. പൃഥ്വിരാജിന് ഒപ്പമുള്ള അയാളും ഞാനും തമ്മിൽ എന്ന സിനിമയിലെ പ്രകടനത്തോടെയാണ് നന്ദന എന്ന താരത്തെ ആദ്യം പ്രേക്ഷകർ ശ്രദ്ധിച്ചു തുടങ്ങിയത് . നന്ദന കൈയടി നേടിയത് അതിലെ കണ്ണ് നനയിക്കുന്ന രംഗങ്ങളിലൂടെ ആണ്.  പിന്നീട് 2016-ൽ ടോവിനോ തോമസ് പ്രധാന വേഷത്തിൽ എത്തി പുറത്തിറങ്ങിയ ചിത്രമായ ഗപ്പിയിൽ ആമിന എന്ന റോളിലും നന്ദന വർമ്മ അത്യുജ്ജ്വല പ്രകടനം കാഴ്ചവച്ചു.

2021-ൽ പുറത്തിറങ്ങിയ പൃഥ്വിരാജിന്റെ തന്നെ ചിത്രമായ ഭ്രമം എന്ന സിനിമയിലാണ് നന്ദന അവസാനമായി അഭിനയിച്ചത്. നന്ദനയുടെ ഇപ്പോഴത്തെ സോഷ്യൽ മീഡിയ പോസ്റ്റുകൾ എല്ലാം തന്നെ മലയാളി പ്രേക്ഷകരെ ശരിക്കും ഞെട്ടിക്കാറുണ്ട്. ആമിനയായി പ്രേക്ഷക മനസ്സ് കീഴടക്കിയ നന്ദനയെ ഗ്ലാമറസ് ലുക്കുകളിലാണ് കൂടുതലായും നിലവിൽ കാണാൻ സാധിക്കുന്നത്. പല പോസിലും ലുക്കിലുമായി ഒരു ബോളിവുഡ് നടിയെ പോലെ നന്ദന വർമ്മ ഫോട്ടോഷൂട്ടുകൾ ചെയ്തു.

ഇപ്പോഴിതാ ആരാധകരുടെ മനസ്സ് കവരുവാൻ വീണ്ടും വന്നിരിക്കുകയാണ് നന്ദന വർമ്മ . ലെഹങ്കയിൽ ഹോട്ട് ലുക്കിൽ ആണ് താരം എത്തിയിരിക്കുന്നത്.  ദേവരാഗിന്റെതാണ് നന്ദനയുടെ മനോഹരമായ ഔട്ട് ഫിറ്റ് . സ്റ്റൈലിംഗ് ചെയ്തിരിക്കുന്നത് അരുൺ ദേവ് ആണ് . ജിബിൻ ആർട്ടിസ്റ്റാണ് പ്ലാൻ ബി ആക്ഷൻസിന് വേണ്ടി നന്ദനയുടെ ഫോട്ടോസ് എടുത്തിരിക്കുന്നത്. താരത്തെ മേക്കപ്പ് ചെയ്തിരിക്കുന്നത് വികാസ് വികെഎസാണ് . പലരും കമന്റ് നൽകിയിരിക്കുന്നത് എന്തൊരു മാറ്റമാണ് ഇതെന്നാണ്.