ഗപ്പി എന്ന ചിത്രത്തിലെ പ്രകടനത്തിലൂടെ പ്രേക്ഷകർ നെഞ്ചിലേറ്റിയ താര സുന്ദരിയാണ് നടി നന്ദന വർമ്മ . താരത്തെ പ്രേക്ഷകർക്ക് ഏറെ സുപരിചിതയാക്കി മാറ്റിയത് ഗപ്പി എന്ന ചിത്രത്തിൽ ആമിന എന്ന കഥാപാത്രമായി വേഷമിട്ടത്തിനു ശേഷമാണ്. എന്നാൽ അതിനു മുൻപ് തന്നെ നിരവധി ചിത്രങ്ങളിൽ നന്ദന അഭിനയിച്ചിരുന്നു. മോഹൻലാൽ പ്രധാന വേഷത്തിൽ എത്തി രഞ്ജിത്തിന്റെ സംവിധാന മികവിൽ അണിയിച്ച് ഒരുക്കിയ സ്പിരിറ്റ് എന്ന ചിത്രത്തിലൂടെയാണ് അഭിനയ രംഗത്തേക്ക് അരങ്ങേറ്റം കുറിക്കുന്നത്. 1983, മിലി, പോളേട്ടന്റെ വീട്, റിംഗ് മാസ്റ്റർ, സൺഡേ ഹോളിഡേ , മൊഹബത്തിൽ കുഞ്ഞബ്ദുള്ള, മഴയത്ത്, വാങ്ക്, അഞ്ചാം പാതിരാ , ഭ്രമം എന്നീ ചിത്രങ്ങളിലും നന്ദന വേഷമിട്ടിട്ടുണ്ട്. തമിഴിലേക്ക് താരം ചുവട് വച്ചിരുന്നു. 2020ൽ ആയിരുന്നു തമിഴ് ചലച്ചിത്ര ലോകത്തേക്കുള്ള നന്ദനയുടെ രംഗപ്രവേശനം.
സിനിമകളിൽ അത്ര സജീവമല്ലെങ്കിലും താരം സോഷ്യൽ മീഡിയയിലെ ഒരു നിറസാന്നിധ്യമാണ്. ഇന്നിപ്പോൾ ഒട്ടുമിക്ക നായികമാരും അങ്ങനെ തന്നെയാണല്ലോ. സോഷ്യൽ മീഡിയയിൽ ഫോട്ടോഷൂട്ട് ചിത്രങ്ങളും വീഡിയോസും പങ്കുവെച്ച് സജീവമായി തുടരുന്നത് കൊണ്ട് തന്നെ പ്രേക്ഷക മനസ്സുകളിൽ ഇവർ എപ്പോഴും നിറഞ്ഞു നിൽക്കുകയാണ്. സിനിമകളിൽ അഭിനയിക്കുന്നതിനേക്കാൾ കൂടുതൽ ആരാധകരെ തങ്ങളുടെ സോഷ്യൽ മീഡിയ പോസ്റ്റുകൾ വഴി ഇവർ സ്വന്തമാക്കുന്നുണ്ട്. അക്കാര്യത്തിൽ നന്ദനയും ഒട്ടും പുറകിൽ അല്ല . താരം കൂടുതലായും ആരാധകർക്കായി പങ്കുവയ്ക്കാറുള്ളത് തന്റെ ഫോട്ടോ ഷൂട്ട് ചിത്രങ്ങളാണ്. ഹോട്ട് ഗ്ലാമറസ് ലുക്കുകളിൽ എത്തുന്നത് കൊണ്ട് തന്നെ ആ ചിത്രങ്ങളെല്ലാം വളരെ വേഗം വൈറലായി മാറുകയും ചെയ്യാറുണ്ട്.
ഇപ്പോൾ സോഷ്യൽ മീഡിയ കീഴടക്കുന്നത് നന്ദനയുടെ പുത്തൻ ഫോട്ടോ ഷൂട്ട് ചിത്രങ്ങളാണ്. ലെഹങ്കയിൽ അതി സുന്ദരിയായി എത്തിയിരിക്കുകയാണ് ഇത്തവണ നന്ദന. താരത്തിന്റെ ഈ ഹോട്ട് ചിത്രങ്ങളാണ് ആരാധകർ ഇപ്പോൾ ഏറ്റെടുത്തിരിക്കുന്നത്. നന്ദന ഈ ചിത്രങ്ങൾ പങ്കുവെച്ചിരിക്കുന്നത് കൊച്ചിയിലെ അസോറ ഹോട്ടലിൽ നിന്നുമാണ്. സാറ താരത്തിന്റെ മേക്കപ്പും ഹയർ സ്റ്റൈലിംഗും നിർവഹിച്ചപ്പോൾ സ്റ്റൈലിങ് ചെയ്തത് പാർവതി ഉണ്ണിയാണ്. ഫോട്ടോഗ്രാഫർ യാമിയാണ് ഈ ചിത്രങ്ങൾ പകർത്തിയിട്ടുള്ളത്.