നൃത്തത്തിലൂടെ തന്റെ കഴിവ് തെളിയിച്ചുകൊണ്ട് സിനിമ രംഗത്തേക്ക് കടന്നു വന്ന താരമാണ് നടി നവ്യ നായർ. ദിലീപ് നായകനായി വേഷമിട്ട് 2001ൽ പുറത്തിറങ്ങിയ ഇഷ്ടം എന്ന ചിത്രത്തിലൂടെയാണ് നവ്യ തന്റെ കരിയർ ആരംഭിക്കുന്നത്. നായിക വേഷങ്ങൾ ചെയ്ത് ശോഭിച്ച ഈ താരം മലയാളത്തിലെ എക്കാലത്തെയും ഹിറ്റ് ചിത്രങ്ങളാണ് തൻറെ കരിയറിന്റെ തുടക്കത്തിൽ ചെയ്തു വച്ചത്. വളരെ ചുരുക്കം ചില നായികമാർക്ക് മാത്രം ലഭിച്ച ഭാഗ്യം എന്നും ഇതിന് വിശേഷിപ്പിക്കാം. ഇഷ്ടം എന്ന കോമഡി റൊമാൻറിക് ചിത്രത്തിലൂടെ പ്രേക്ഷക മനസ്സിൽ ഇടം പിടിച്ച നവ്യ പിന്നീട് അഭിനയിച്ചത് മഴത്തുള്ളി കിലുക്കം, നന്ദനം, കല്യാണരാമൻ, ചതുരംഗം, കുഞ്ഞിക്കുനൻ , വെള്ളിത്തിര, ഗ്രാമഫോൺ, പട്ടണത്തിൽ സുന്ദരൻ തുടങ്ങി മലയാളത്തിലെ ഒരുപിടി മികച്ച ചിത്രങ്ങളിലാണ്. മലയാളത്തിലെ മുൻനിര നായികയായി താരത്തെ ഉയർത്തിയത് നന്ദനം എന്ന ചിത്രത്തിലെ ബാലാമണി എന്ന കഥാപാത്രം ആണ്.
2010 വരെ സിനിമകളിൽ സജീവമായി തുടർന്ന നവ്യ, വിവാഹ ശേഷം സിനിമയിൽ അഭിനയിക്കുന്നത് വിരളമായി. നവ്യയുടെ ജീവിത പങ്കാളി മുംബൈ മലയാളി സന്തോഷാണ്. സീൻ ഒന്ന് നമ്മുടെ വീട് എന്ന ചിത്രത്തിലൂടെയാണ് വിവാഹത്തിനുശേഷം വീണ്ടും സിനിമ ലോകത്തേക്ക് താരമെത്തിയത്. എന്നാൽ പ്രതീക്ഷിച്ച സ്വീകാര്യത ഈ ചിത്രം താരത്തിന് നൽകിയില്ല. 2021 മുതൽ മലയാളം ടെലിവിഷൻ പ്രോഗ്രാമുകളിൽ നവ്യ നിറസാന്നിധ്യമായി മാറി. മലയാളി പ്രേക്ഷകർ വീണ്ടും ഈ താരത്തെ ഏറ്റെടുത്തു. ദൃശ്യത്തിന്റെ കന്നട പതിപ്പിലും ഒരുത്തി എന്ന മലയാള ചിത്രത്തിലും താരം വേഷമിട്ടിരുന്നു.
സിനിമകളിലും ടെലിവിഷൻ പ്രോഗ്രാമുകളിലും നിറസാന്നിധ്യമായ നവ്യ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിലും ഏറെ സജീവമായി . തൻറെ നൃത്ത വീഡിയോകളും ഫോട്ടോഷൂട്ട് ചിത്രങ്ങളും സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിലൂടെ ആരാധകർക്കായി നവ്യ പങ്കുവച്ച് തുടങ്ങി. ഇപ്പോഴിതാ താരത്തിന്റെ പുതിയ ഒരു ഡാൻസ് വീഡിയോ ആണ് പ്രേക്ഷക ശ്രദ്ധ നേടുന്നത്. നവ്യ തന്നെയാണ് തൻറെ ഇൻസ്റ്റാഗ്രാം അക്കൗണ്ടിലൂടെ ഈ വീഡിയോ പങ്കുവെച്ചത് . ഈ വീഡിയോയിൽ കാണാൻ സാധിക്കുന്നത് മാതംഗി സ്കൂൾ ഓഫ് ഡാൻസിൽ നിന്ന് നൃത്തം പരിശീലിക്കുന്ന നവ്യയെയാണ് . താരത്തിന്റെ പ്രകടനത്തെ പ്രശംസിച്ച് നിരവധി ആരാധകരാണ് കമന്റ് നൽകിയിട്ടുളളത്.