നമ്മുടെ ബാലാമണി തന്നെയാണോ ഇത്… സ്റ്റൈലിഷ് ലുക്കിൽ വീണ്ടും ആരാധകരെ ഞെട്ടിച്ചുകൊണ്ട് നടി നവ്യ നായർ…

നന്ദനം എന്ന ചിത്രത്തിലെ ബാലാമണി എന്ന കഥാപാത്രത്തെ അവതരിപ്പിച്ചുകൊണ്ട് മലയാളി പ്രേക്ഷകരുടെ മനസ്സിൽ ഒരു സ്ഥാനം നേടിയെടുത്ത താരമാണ് നടി നവ്യ നായർ. ആദ്യ ചിത്രം ഇതായിരുന്നില്ല എങ്കിൽ പോലും നവ്യയുടെ കരിയറിൽ വഴിത്തിരിവായി മാറിയ ചിത്രം നന്ദനമായിരുന്നു. ഇഷ്ടം എന്ന ചിത്രത്തിലൂടെയാണ് താരം തൻറെ അഭിനയ ജീവിതത്തിന് തുടക്കം കുറിക്കുന്നത്. മികച്ച ഒരു ഡാൻസർ കൂടിയായ നവ്യ തൻറെ സ്കൂൾ കാലഘട്ടം മുതൽക്കേ കലോത്സവങ്ങളിൽ പങ്കെടുത്ത് പ്രേക്ഷകശ്രദ്ധ പിടിച്ചുപറ്റിയിരുന്നു.

ഇഷ്ടവും അതിനുശേഷം ഇറങ്ങിയ മഴത്തുള്ളി കിലുക്കം എന്ന ചിത്രവുമെല്ലാം നവ്യയ്ക്ക് മികച്ച പ്രേക്ഷകശ്രദ്ധ നേടിക്കൊടുത്തുവെങ്കിലും നന്ദനം എന്ന ചിത്രത്തിലൂടെ താരം മലയാളി പ്രേക്ഷകരുടെ പ്രിയങ്കരിയായി മാറുകയായിരുന്നു. അഭിനയരംഗത്ത് സജീവമായി നിന്ന കാലത്ത് നിരവധി ഹിറ്റ് ചിത്രങ്ങളിൽ നായികയായി വേഷമിടാൻ നവ്യയ്ക്ക് സാധിച്ചിട്ടുണ്ട്. കൂടുതൽ ചിത്രങ്ങളും ചെയ്തിരിക്കുന്നത് അക്കാലത്തെ ശ്രദ്ധേയ താരങ്ങൾ ആയിരുന്നു പൃഥ്വിരാജ്, ദിലീപ് എന്നിവരോടൊപ്പം ആണ് . 2010 വരെയായിരുന്നു ഈ താരം സിനിമയിൽ സജീവമായി തുടർന്നത്.

വിവാഹത്തോടെ അഭിനയരംഗത്ത് നിന്ന് വിടപറഞ്ഞ ഈ താരം പിന്നീട് ഒന്നോ രണ്ടോ ചിത്രങ്ങളിൽ മാത്രമാണ് വേഷമിട്ടത്. കഴിഞ്ഞവർഷമാണ് നവ്യ മലയാള സിനിമയിലേക്ക് ടെലിവിഷൻ രംഗത്തേക്കും ശക്തമായ തിരിച്ചുവരവ് നടത്തിയത്. പത്ത് വർഷങ്ങൾക്ക് ശേഷം താരം ഒരു ചിത്രവും ചെയ്തു. വികെപി സംവിധാനം ചെയ്ത ഒരുത്തീ എന്ന ചിത്രത്തിലാണ് താരം അഭിനയിച്ചത്. ഇനി റിലീസ് ചെയ്യാനുള്ള നവ്യയുടെ പുത്തൻ ചിത്രം സൈജു കുറുപ്പിന് ഒപ്പമുള്ള ജാനകി ജാനേയാണ്.

ടെലിവിഷൻ രംഗത്തും ഏറെ സജീവമായ നവ്യ നിലവിൽ മഴവിൽ മനോരമയിലെ കിടിലം എന്ന പ്രോഗ്രാമിലെ മെന്ററാണ്‌. മലയാളികൾ ഇപ്പോഴിതാ നവ്യയുടെ പുതിയ ലുക്ക് കണ്ട് ഞെട്ടിയിരിക്കുകയാണ്. വൃഷാലിയാണ് സ്റ്റൈലിഷ് ലുക്കിൽ എത്തിയ നവ്യയുടെ ഫോട്ടോസ് പകർത്തിയിട്ടുള്ളത്. ദുബായിൽ നിന്നാണ് താരം ഈ ചിത്രങ്ങൾ പങ്കു വെച്ചിട്ടുള്ളത്. നവ്യ തന്നെയാണോ ഇതെന്ന് സംശയിച്ചു പോകുകയാണ് മലയാളി പ്രേക്ഷകർ .