വിവാഹത്തോടെ അഭിനയരംഗത്ത് നിന്ന് താൽക്കാലികമായി വിട വാങ്ങുകയും പിന്നീട് തിരിച്ചെത്തുകയും ചെയ്തിട്ടുള്ള നിരവധി താരങ്ങളാണ് ഇന്ന് മലയാള സിനിമ രംഗത്ത് ഉള്ളത്. അത്തരത്തിൽ ഒരു ഇടവേളക്കുശേഷം ചലച്ചിത്ര ലോകത്തേക്ക് പ്രേക്ഷക മനസ്സുകളിലേക്കും തിരിച്ചെത്തിയ താരമാണ് നടി നവ്യ നായർ. വിവാഹത്തോടെ അഭിനയരംഗത്ത് നിന്ന് വിട്ടു നിന്ന നവ്യ ഇടയ്ക്ക് ഒന്ന് രണ്ട് ചിത്രങ്ങളിൽ മാത്രം വേഷമിടുകയും അവ ശ്രദ്ധിക്കപ്പെടാതെ പോവുകയും ചെയ്യുകയായിരുന്നു. രണ്ടുവർഷം മുൻപാണ് ടെലിവിഷൻ ഷോകളിലൂടെ നവ്യ മലയാളി പ്രേക്ഷകർക്കിടയിൽ സജീവമാകുന്നത്.
2001ൽ പുറത്തിറങ്ങിയ ദിലീപ് ചിത്രം ഇഷ്ടത്തിലൂടെ ആയിരുന്നു അഭിനയ രംഗത്തേക്കുള്ള നവ്യയുടെ കടന്നുവരവ്. ഈ ചിത്രം മികച്ച വിജയം കാഴ്ചവച്ചതോടെ നവ്യ എന്ന താരം മലയാളി പ്രേക്ഷക മനസ്സിൽ സ്ഥാനം പിടിച്ചു. പിന്നീട് മഴത്തുള്ളി കിലുക്കം, നന്ദനം, കല്യാണരാമൻ, കുഞ്ഞിക്കൂനൻ, ചതുരംഗം, ഗ്രാമഫോൺ, വെള്ളിത്തിര, അമ്മക്കിളികൂട്, പട്ടണത്തിൽ സുന്ദരൻ, സേതുരാമയ്യർ സിബിഐ, ചതിക്കാത്ത ചന്തു , പാണ്ടിപ്പട നിരവധി ശ്രദ്ധേയ ചിത്രങ്ങളുടെ ഭാഗമായി.
മലയാളം തമിഴ് കന്നഡ ഭാഷകളിലായി നാല്പതിൽ കൂടുതൽ ചിത്രങ്ങളിൽ നവ്യ അഭിനയിച്ചു. അഭിനയിച്ച ചിത്രങ്ങളിൽ കൂടുതലും സൂപ്പർഹിറ്റുകളായി മാറുകയും ചെയ്തു. വിവാഹശേഷം സീൻ ഒന്ന് നമ്മുടെ വീട് എന്ന ചിത്രത്തിലൂടെ തിരിച്ചുവരവ് നടത്തിയെങ്കിലും വലിയ ശ്രദ്ധ നേടിയില്ല. വീണ്ടും ചെറിയൊരു ഇടവേളയ്ക്ക് ശേഷം ടെലിവിഷൻ ഷോകളിൽ സജീവമാവുകയും പിന്നീട് ഒരുത്തി എന്ന ചിത്രത്തിലൂടെ ഗംഭീര തിരിച്ചുവരവ് നടത്തുകയും ചെയ്തു. ദൃശ്യം 2 വിൻറെ കണ്ണട പതിപ്പിൽ വേഷമിട്ടുകൊണ്ട് അന്യ ഭാഷ ആരാധകരെയും ഞെട്ടിച്ചു.
സിനിമകളിൽ സജീവമാകുന്നതോടൊപ്പം താരം സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിലും സജീവമായി . ഇപ്പോൾ നിരവധി ഫോട്ടോഷോട്ടുകൾ ആണ് ആരാധകർക്ക് താരം സോഷ്യൽ മീഡിയയിൽ പങ്കുവെക്കാറുള്ളത്. നവ്യയുടെ പുതിയ ഫോട്ടോ ഷൂട്ട് ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ഇടം നേടുന്നത്. വിഷ്ണു വിജയൻ ആണ് താരത്തിന്റെ ചിത്രങ്ങൾ പകർത്തിയിട്ടുള്ളത്. ഈ ചിത്രങ്ങളിൽ ഗോൾഡൻ കളർ ഔട്ട് ഫിറ്റിൽ സ്റ്റൈലൻ ലുക്കിൽ നിൽക്കുന്ന നവ്യയെയാണ് കാണാൻ സാധിക്കുന്നത്.