ബാലതാരമായി സിനിമകളിൽ വേഷമിട്ട് പ്രേക്ഷകഹൃദയങ്ങളിൽ ഇടം നേടുന്ന ഈ കൊച്ചു താരങ്ങളുടെ തുടർന്നുള്ള വിശേഷങ്ങൾ അറിയുവാൻ പ്രേക്ഷകർ എന്നും താൽപര്യം കാണിക്കാറുണ്ട്. വളർന്നു വലുതായ ഇവരുടെ ചിത്രങ്ങൾ കാണുവാനും പ്രേക്ഷകർ ഏറെ തല്പരരാണ്. മലയാളത്തിലെ ഒട്ടേറെ ശ്രദ്ധേയ താരങ്ങൾ അണിനിരന്ന കിലുക്കം കിലു കിലുക്കം എന്ന ചിത്രത്തിലൂടെ ബാലതാരമായി വേഷമിട്ട് പ്രേക്ഷകഹൃദയങ്ങളിൽ ഇടം നേടിയ താരമാണ് നടി നയൻതാര ചക്രവർത്തി . ഈ ചിത്രത്തിൽ ടിങ്കുമോൾ എന്ന കഥാപാത്രമായി അഭിനയരംഗത്തേക്ക് ചുവട് വച്ച നയൻതാര പിന്നീട് ഒട്ടേറെ വർഷങ്ങൾ സിനിമയിൽ സജീവമായി.
10 വർഷത്തോളം ബാലതാരമായി മലയാള സിനിമയിൽ സജീവമായി നിന്ന ഈ താരത്തിന്റെ നായിക വേഷത്തിനായി മലയാളി പ്രേക്ഷകർ ഏറെക്കാലമായി കാത്തിരിക്കുന്നു. തമിഴിൽ താരത്തിന്റെതായി ഒരു ചിത്രം അനൗൺസ് ചെയ്തിട്ടുണ്ട്. ഇപ്പോൾ സാമൂഹ്യ മാധ്യമങ്ങളിൽ ശ്രദ്ധ നേടുന്നത് നയൻതാര തൻറെ ജന്മദിനം ആഘോഷിക്കുന്ന ചിത്രങ്ങളാണ്. ഇരുപതാം ജന്മദിനം കേക്ക് മുറിച്ച് ആഘോഷിക്കുന്ന തൻറെ ചിത്രങ്ങളാണ് താരം പങ്കു വച്ചിരിക്കുന്നത്.
നയൻതാരയുടെ ഈ പുത്തൻ ചിത്രങ്ങൾ പകർത്തിയിരിക്കുന്നത് റോജൻ നാഥാണ്. ചിത്രങ്ങൾ കണ്ട് ചില പ്രേക്ഷകർ കമൻറ് നൽകിയിരിക്കുന്നത് പിള്ളേരൊക്ക ഒരുപാട് മാറിപ്പോയി എന്നാണ് . ഗ്ലാമറസ് സ്റ്റൈലിഷ് ലുക്കിലാണ് താഴത്തെ ഈ ചിത്രങ്ങളിൽ കാണാൻ സാധിക്കുന്നത് . സിനിമയിലും ഇത്തരം റോളുകളിൽ താരത്തിന് തിളങ്ങാൻ സാധിക്കും എന്ന പ്രതീക്ഷയിലാണ് ആരാധകർ. തൻറെ മൂന്നാം വയസ്സുമുതൽക്കാണ് നയൻതാര സിനിമയിൽ വേഷമിടാൻ ആരംഭിച്ചത്.
ആദ്യ ചിത്രത്തിനു ശേഷം അച്ഛനുറങ്ങാത്ത വീട്, ചെസ്, നോട്ട് ബുക്ക്, അതിശയൻ, കനകസിംഹാസനം, കങ്കാരൂ, ട്വൻറി 20, തിരക്കഥ, ക്രേസി ഗോപാലൻ, ഭഗവാൻ, ഈ പട്ടണത്തിൽ ഭൂതം, നാടകമേ ഉലകം, കളക്ടർ, ട്രിവാൻഡ്രം ലോഡ്ജ് തുടങ്ങിയ ചിത്രങ്ങളിൽ ബാലതാരമായി നയൻതാര അഭിനയിച്ചിട്ടുണ്ട്. തരത്തിന്‍റേതായ അവസാനമായി പുറത്തിറങ്ങിയ ചിത്രം 2016 റിലീസ് ചെയ്ത മറുപടി ആയിരുന്നു. തമിഴിൽ നയൻതാരയുടെ നായിക അരങ്ങേറ്റം പ്രഖ്യാപിച്ചിരിക്കുന്നത് ജന്റിൽമാൻ 2 എന്ന ചിത്രത്തിലൂടെയാണ് .