വ്യത്യസ്തമായ അഭിനയശൈലിയും സൗന്ദര്യം കൊണ്ടും വളരെ പെട്ടെന്നു പ്രിയങ്കരനായി മാറിയ നടനാണ് പ്രേം നസീർ. വളരെ കുറച്ചു ചലച്ചിത്രങ്ങൾ മാത്രം ഇറങ്ങിയിരുന്ന കാലത്ത് മലയാള സിനിമ മേഖലയെ ഉന്നതയിലേകക്ക് എത്തിച്ചതിൽ പ്രധാന പങ്ക് പ്രേം നസീർ വഹിച്ചിരുന്നു. സാധാരണക്കാരിൽ സാധാരണക്കാരെ തിയേറ്ററുകളിലേക്ക് എത്തിക്കാൻ പ്രേം നസീറിനെ കൊണ്ട് കഴിഞ്ഞു എന്ന് വേണം പറയാൻ.
മലയാളം, തമിഴ്, തെലുങ്ക്, കന്നഡ എന്നീ സിനിമ മേഖലയിൽ എഴുന്നൂറില്‍പ്പരം ചലച്ചിത്രങ്ങളിൽ അഭിനയിക്കാനുള്ള ഭാഗ്യം പ്രേം നസീറിനു സാധിച്ചു. രോഗ ബാധിതനായ പ്രേം നസീർ 1989 ജനുവരി 16ന് ചെന്നൈയിൽ വെച്ചായിരുന്നു അന്തരിച്ചത്. അഭിനയത്തിൽ നിന്നു സംവിധായകൻ കുപ്പായം അണിയാൻ പ്രേം നസീർ ഏറെ ആഗ്രഹിച്ചിരുന്നു.
മോഹൻലാലിനെയും മമ്മൂട്ടിയെയും പ്രധാന കഥാപാത്രങ്ങളാക്കി ഒരു സിനിമ ചിത്രീകരിക്കണമെന്നായിരുന്നു പ്രേം നസീറിന്റെ ഏറ്റവും വലിയ അഗ്രഹം. ഇപ്പോൾ ഇതാ പ്രേം നസീറിനെ കുറിച്ച മുമ്പ് പ്രൊഡക്ഷൻ കോൺട്രോളറിൽ വർക്ക് ചെയ്തിരുന്ന സണ്ണി പറഞ്ഞ വാക്കുകളാണ് ഏറെ ജനശ്രെദ്ധ നേടി കൊണ്ടിരിക്കുന്നത്. ഡേറ്റിനു വേണ്ടി പ്രേം നസീർ മോഹൻലാലിന്റെയും മമ്മൂട്ടിയുടെയും പുറകെ നടന്നിട്ടുണ്ടോ എന്നാണ് അവതാരകൻ ചോദിച്ചത്. അതിനു സണ്ണി ഉത്തരം പറഞ്ഞത് ഇങ്ങനെ.
“മോഹൻലാലിന്റെ അടുത്ത് സാർ ഡേറ്റ് ചോദിച്ചിരുന്നു. മമ്മൂട്ടിയുടെ അടുത്ത സാർ ഡേറ്റ് ചോദിച്ചു പോയിട്ടില്ല. മോഹൻലാൽ ഡേറ്റ് കൊടുക്കുകയും ചെയ്തിരുന്നു. എന്നാൽ അത് ഉപയോഗിക്കാൻ കഴിഞ്ഞില്ല. അപ്പോഴേക്കും നസീർ സാർ മരിച്ചു. മാത്രമല്ല അഡ്വാൻസ് വാങ്ങിയ തുക മോഹൻലാൽ തിരിച്ചു കൊടുത്തിരുന്നു. പക്ഷെ മമ്മൂട്ടിയ്ക്ക് സാറിനോട് ദേഷ്യം ഉണ്ടായിരുന്നു. കാരണം ശശി കുമാറിന്റെ ഒരു സിനിമയിൽ മമ്മൂട്ടിയെ ഇടാൻ തീരുമാനിച്ചപ്പോൾ പകരം മോഹൻലാലിനെ ഇട്ടാൽ മതിയെന്ന് നസീർ സാർ പറയുകയുണ്ടായി. പിന്നീട് മമ്മൂട്ടിയുടെ ആ ദേഷ്യത്തിൽ നസീർ സാർ കെണി എന്ന സിനിമയിലൂടെ പരിഹാരം കണ്ടു.