സാരിയിൽ അതീവ സുന്ദരിയായി നടി നിമിഷ സജയൻ…. ചിത്രങ്ങൾ ഏറ്റെടുത്ത് ആരാധകർ…

തൊണ്ടിമുതലും ദൃക്സാക്ഷിയും എന്ന സിനിമയിലൂടെ നടൻ സുരാജ് വെഞ്ഞാറമൂടിന്റെ നായികയായി അഭിനയിച്ചുകൊണ്ട് അഭിനയരംഗത്ത് ശ്രദ്ധ നേടിയെടുത്ത താരമാണ് നടി നിമിഷ സജയൻ . ആദ്യ ചിത്രത്തിലെ ഗംഭീര പ്രകടനം കൊണ്ട് പ്രേക്ഷകഹൃദയങ്ങളിലും ഇടം നേടാൻ ഈ താരത്തിന് സാധിച്ചു. അതിനുശേഷം നിരവധി അവസരങ്ങളാണ് നിമിഷയെ തേടി എത്തിയത് അതും വളരെ ശക്തമായ സ്ത്രീ കഥാപാത്രങ്ങൾ . ലഭിക്കുന്ന വേഷങ്ങൾ പോലെ തന്നെ സിനിമയ്ക്ക് പുറത്തും വളരെ ബോൾഡ് ആയിട്ടുള്ള ഒരു താരമാണ് നിമിഷ .

ശക്തമായ രാഷ്ട്രീയ നിലപാടുകൾ വെളിപ്പെടുത്തുന്നത് കൊണ്ട് തന്നെ ഒരുപാട് ഹേറ്റേഴ്സുണ്ട് ഈ താരത്തിന് . എന്നാൽ നിമിഷ ആകട്ടേ ഇത്തരം കാര്യങ്ങൾ ഒന്നും മുഖവിലയ്ക്ക് എടുക്കാറില്ല. ഓരോ ചിത്രങ്ങളിലൂടെയും തൻറെ അഭിനയ മികവിന്റെ മാറ്റ് കൂട്ടുകയാണ് ഈ താരം. ദി ഗ്രേറ്റ് ഇന്ത്യൻ കിച്ചൻ എന്ന ചിത്രത്തിലെ പ്രകടനം വളരെ പ്രശംസാർഹമായിരുന്നു. നിമിഷയുടെ അവസാനമായി ഇറങ്ങിയ ചിത്രം തുറമുഖമാണ്.ഹിന്ദിയിലും ഇംഗ്ലീഷിലും താരത്തിന്റെ ചിത്രങ്ങളുടെ ഷൂട്ടിംഗ് പുരോഗമിച്ചു കൊണ്ടിരിക്കുകയാണ്. താരത്തിന്റെ പേരിൽ ചില വിവാദങ്ങളും ഈ അടുത്ത് സോഷ്യൽ മീഡിയയിൽ ഇടം പിടിച്ചിരുന്നു. ജിഎസ്ടി വെട്ടിപ്പ് നടത്തിയെന്ന ആരോപണമാണ് നിമിഷിക്കെതിരെ വന്നത്.

ഇത്തരം വിവാദങ്ങൾക്കിടയിലും ഇപ്പോൾ പ്രേക്ഷകർ ഏറ്റെടുത്തിരിക്കുന്നത് താരത്തിന്റെ പുത്തൻ ഫോട്ടോഷൂട്ട് ചിത്രങ്ങളാണ്. ഓറഞ്ചും കറുപ്പ് കോമ്പിനേഷനുള്ള സാരിയിൽ അതീവ സുന്ദരിയായാണ് നിമിഷ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. ചിത്രങ്ങൾ കണ്ട് ചിലർ കമൻറ് ചെയ്തിരിക്കുന്നത് സാരിയിൽ ക്യൂട്ട് ആണെന്നും, എന്തൊരു മനോഹരമായ പുഞ്ചിരി എന്നെല്ലാമാണ് .