അഖിൽ സത്യൻ സംവിധാനം ചെയ്തു ഫഹദ് ഫാസിൽ ടൈറ്റിൽ റോളിൽ എത്തുന്ന ഏറ്റവും പുതിയ മലയാള ചിത്രമാണ് പാച്ചുവും അത്ഭുതവിളക്കും . ഏപ്രിൽ 28 ന് റിലീസ് ചെയ്യാൻ ഒരുങ്ങുന്ന ഈ ചിത്രത്തിൻറെ ഇതിനോടകം തന്നെ പുറത്തിറങ്ങിയ വീഡിയോകൾ എല്ലാം വളരെയധികം ശ്രദ്ധ നേടിയിരുന്നു. ഇപ്പോഴിതാ ഫഹദ് ഫാസിൽ അഭിനയിച്ച ഇതിലെ ഒരു വീഡിയോ ഗാനവും പ്രേക്ഷകർക്ക് മുന്നിലേക്ക് എത്തിയിരിക്കുകയാണ്. നാലു മിനിറ്റ് ദൈർഘ്യമുള്ള ഈ വീഡിയോ ഗാനം ടി സീരീസ് മലയാളം യൂട്യൂബ് ചാനലിലൂടെയാണ് പുറത്തിറങ്ങിയത്.
നിൻ കൂടെ ഞാൻ ഇല്ലയോ എന്ന വരികളുടെ തുടങ്ങുന്ന മനോഹരമായ ഈ ഗാനത്തിന് ഈണം നൽകിയിരിക്കുന്നത് ജസ്റ്റിൻ പ്രഭാകർ ആണ് . മനു മഞ്ജിത്ത് വരികൾ വരികൾ രചിച്ച ഈ മനോഹരമായ ഗാനം ഗൗതം ഭരദ്വജ് വി , ചിന്മയി എന്നിവർ ചേർന്നാണ് പാടിയിരിക്കുന്നത് . ടീസർ പുറത്തിറങ്ങിയപ്പോൾ തന്നെ അതിലെ ഫാസിലിന്റെ പ്രകടനം മികച്ച പ്രശംസ കരസ്ഥമാക്കിയിരുന്നു. ഇപ്പോഴിതാ ഈ ഗാനരംഗത്തിലും പ്രേക്ഷകർ കമൻറ് ചെയ്യുന്നത് താരത്തിന്റെ പ്രകടനത്തെ തന്നെയാണ് . മുംബൈയിൽ താമസമാക്കിയ ഒരു യുവാവ് തൻറെ കേരളത്തിലേക്കുള്ള യാത്രയിൽ അരങ്ങേറുന്ന സംഭവവികാസങ്ങളെയാണ് ഈ ചിത്രത്തിൽ കാണിക്കുന്നത്.
കേന്ദ്ര കഥാപാത്രമായ ഫഹദിനെ കൂടാതെ അഞ്ജന ജയപ്രകാശ്, ധ്വനി രാജേഷ്, മുകേഷ്,വിജി വെങ്കിടേഷ്, ഇന്നസെൻറ് , വിനീത്, ഇന്ദ്രൻസ് , അൽത്താഫ് സലീം, മോഹൻ അഗാഷേ , പിയുഷ് കുമാർ, അഭിരാം, രാധാകൃഷ്ണൻ, അവ്യുക്ത് മേനോൻ എന്നീ താരങ്ങളും ഈ ചിത്രത്തിൽ അണിനിരക്കുന്നു. അഖിൽ തന്നെ രചന നിർവഹിച്ച ഈ ചിത്രത്തിൻറെ എഡിറ്ററും അദ്ദേഹം തന്നെയാണ്. ചിത്രത്തിനുവേണ്ടി ക്യാമറ കൈകാര്യം ചെയ്തിരിക്കുന്നത് ശരൺ വേലായുധൻ ആണ് . ഫുൾ മൂൺ സിനിമാസിന്റെ ബാനറിൽ ആണ് ഈ ചിത്രം പുറത്തിറങ്ങുക.