മോഹൻലാലിനെ കേന്ദ്ര കഥാപാത്രമാക്കിക്കൊണ്ട് പ്രശസ്ത സംവിധായകൻ രഞ്ജിത്ത് അണിയിച്ചൊരുക്കിയ ചിത്രമായിരുന്നു ലോഹം . തിയേറ്ററുകളിൽ വിജയം നേടിയ ഈ ചിത്രത്തിലൂടെ ബാലതാരമായി വേഷമിട്ടുകൊണ്ട് പ്രേക്ഷക മനസ്സുകളിലേക്ക് കടന്നുവന്ന താരമാണ് നടി നിരഞ്ജന അനൂപ്. അതിനുശേഷം രഞ്ജിത്തിന്റെ തന്നെ മറ്റൊരു ചിത്രമായ പുത്തൻ പണത്തിലും നിരഞ്ജന വേഷമിട്ടു. പിന്നീട് താരം നായികയായും രംഗപ്രവേശനം ചെയ്തു.
നിരഞ്ജന ആദ്യമായി നായിക വേഷം ചെയ്തത് ഗൂഢാലോചന എന്ന സിനിമയിലാണ്. അതിനുശേഷം സഹനടി വേഷങ്ങളാണ് താരത്തിന് വന്ന ചേർന്നത്. സൈറ ഭാനു, ഇര, ബി ടെക്, ചതുർ മുഖം, കിംഗ് ഫിഷ് തുടങ്ങിയ സിനിമകളിൽ നിരഞ്ജന വേഷമിട്ടിട്ടുണ്ട്. നിരഞ്ജന അവസാനമായി അഭിനയിച്ചത് കഴിഞ്ഞമാസം തിയേറ്ററുകളിൽ റിലീസ് ചെയ്ത എങ്കിലും ചന്ദ്രിക എന്ന ചിത്രത്തിലാണ്.
ഈ ചിത്രത്തിൽ ചന്ദ്രിക എന്ന ടൈറ്റിൽ കഥാപാത്രമായാണ് താരമെത്തിയത്. ആറോളം സിനിമകളാണ് നിരഞ്ജനയുടേതായി ഇപ്പോൾ അനൗൺസ് ചെയ്തിട്ടുള്ളത്. അടുത്തതായി റിലീസിന് ഒരുങ്ങുന്നത് പല്ലൊട്ടി 90-സ് കിഡ്സ് എന്ന സിനിമയാണ്. ഈ ചിത്രത്തിൽ പ്രധാന വേഷം ചെയ്തത് അർജുൻ അശോകൻ ആണ് . ഒരു മികച്ച അഭിനേത്രി എന്നതുപോലെ തന്നെ മികച്ച ഒരു നർത്തകി കൂടിയാണ് നിരഞ്ജന.
ഒരിടവേളയ്ക്ക് ശേഷം നിരഞ്ജന നടത്തിയ ഫോട്ടോ ഷൂട്ട് ചിത്രങ്ങളാണ് ഇപ്പോൾ സാമൂഹിക മാധ്യമങ്ങളിൽ ഇടം നേടുന്നത്. വെള്ള കളർ സാരി ധരിച്ച് മുടിയഴിച്ചിട്ട് എത്തിയ താരം കള്ളിയങ്കാട്ട് നീലിയെ പരിചയപ്പെട്ടു എന്ന് കുറിച്ചുകൊണ്ടാണ് ചിത്രങ്ങൾ പങ്കുവെച്ചത്. നിരഞ്ജനയുടെ ഈ മനോഹര ചിത്രങ്ങൾ പകർത്തിയിട്ടുള്ളത് പ്രണവ് രാജ് ആണ് . ഒട്ടേറെ താരങ്ങളാണ് നിരഞ്ജനയുടെ ഈ ചിത്രങ്ങൾക്ക് താഴെ കമൻറുകൾ നൽകിയിട്ടുള്ളത്.