സാരിയിൽ അതീവ സുന്ദരിയായി പ്രേക്ഷകരുടെ സ്വന്തം ബാസന്തി… സോഷ്യൽ മീഡിയയിൽ വീണ്ടും വൈറലായി നിത്യ ദാസിന്റെ ചിത്രങ്ങൾ…

ജനപ്രിയ നായകൻ ദിലീപിന്റെ നായികയായി അഭിനയിച്ചുകൊണ്ട് ഈ പറക്കും തളിക എന്ന ചിത്രത്തിലൂടെ മലയാള ചലച്ചിത്ര ലോകത്തേക്ക് കടന്നുവന്ന താരമാണ് നടി നിത്യ ദാസ് . ചിത്രത്തിൽ ബാസന്തി എന്ന വേഷത്തിൽ അതി ഗംഭീര അഭിനയം തന്നെയാണ് നിത്യ കാഴ്ചവച്ചത്. ആദ്യചിത്രം തന്നെ വമ്പൻ ഹിറ്റായി മാറിയതോടെ നിത്യയ്ക്ക് മലയാള സിനിമയിലെന്ന് കൂടുതൽ അവസരങ്ങൾ ലഭിച്ചു. മാത്രമല്ല തമിഴ് തെലുങ്ക് ചിത്രങ്ങളിൽ അഭിനയിക്കുന്നതിനുള്ള അവസരവും നിത്യയ്ക്ക് ലഭിച്ചു.

നരിമാൻ, കുഞ്ഞിക്കൂനൻ, കണ്മഷി, ബാലേട്ടൻ, ചൂണ്ട, വരും വരുന്നു വന്നു, കഥാവശേഷൻ, ഹൃദയത്തിൽ സൂക്ഷിക്കാൻ, നഗരം, സൂര്യ കിരീടം തുടങ്ങിയ മലയാള സിനിമകളിൽ നിത്യ ചെറുതും വലുതുമായ വേഷങ്ങളിൽ അഭിനയിച്ചു. എന്നാൽ താരത്തിന് ഈ പറക്കും തളിക എന്ന ചിത്രത്തിൽ ഇതുപോലുള്ള ഗംഭീരനായിക വേഷങ്ങൾ പിന്നെ ലഭിച്ചിട്ടില്ല. എങ്കിലും ആദ്യ ചിത്രത്തിലൂടെ തന്നെ ഒട്ടേറെ ആരാധകരെ സ്വന്തമാക്കുവാൻ നിത്യയ്ക്ക് സാധിച്ചു .


വിവാഹശേഷം അഭിനയരംഗത്ത് നിന്ന് താൽക്കാലികമായി വിട്ടുനിൽക്കുകയായിരുന്നു നിത്യ . പഞ്ചാബി സ്വദേശിയായ അരവിന്ദ് സിംഗ് ജംവാൽ ആണ് താരത്തെ വിവാഹം ചെയ്തിരിക്കുന്നത് . രണ്ട് മക്കളാണ് നിത്യയ്ക്ക് ഉള്ളത്. ഈ വർഷമിറങ്ങിയ പള്ളിമണി എന്ന ചിത്രത്തിലൂടെ 15 വർഷത്തിന് ശേഷം നിത്യ ദാസ് തിരിച്ചുവരവ് നടത്തിയിരിക്കുകയാണ്. മാത്രമല്ല ടെലിവിഷൻ പ്രോഗ്രാമുകളിലും നിത്യ സജീവമാണ്. ഇപ്പോഴിതാ നിത്യ അതി സുന്ദരിയായി ഒരു പീച്ച് കളർ സാരിയിൽ തിളങ്ങിയിരിക്കുന്ന പുത്തൻ ചിത്രങ്ങൾ ആരാധകർക്കായി പങ്കുവച്ചിരിക്കുകയാണ്. ജിസൺ ജോസ് ആണ് നിത്യയുടെ ഈ അതി മനോഹര ചിത്രങ്ങൾ പകർത്തിയിട്ടുള്ളത്. സാരി ഡിസൈൻ ചെയ്തത് ലോറയാണ്.