വിവാഹിതയായ ശേഷം അഭിനേരംഗത്തേക്ക് എത്തുന്ന നടിമാർ ഏറെയാണ് എന്നാൽ അവർക്ക് ലഭിക്കുന്ന വേഷങ്ങൾ സഹനടി ആയിരിക്കും. നായിക റോളുകളിൽ തിളങ്ങുന്ന അത്തരം നടിമാർ വളരെ കുറവാണ് . ഒന്ന് രണ്ട് ചിത്രങ്ങളിൽ മാത്രം വേഷമിട്ട് ഇവർ അഭിനയിരംഗത്തോട് വിടപറയുകയും ചെയ്യാറുണ്ട്. എന്നാൽ വിവാഹിതയായ ശേഷം അതിനെ രംഗത്തേക്ക് എത്തുകയും നായികയായി ശോഭിക്കുകയും ഇന്നും അഭിനയ രംഗത്ത് സജീവമായി തുടരുകയും ചെയ്യുന്ന താരമാണ് നടി നൈല ഉഷ.
ദുബായിൽ റേഡിയോ ജോക്കിയായി 2004 മുതൽ ജോലി ചെയ്തു പോരുന്ന നൈല വിവാഹിതയാകുന്നത് 2007ലാണ്. ഒരു മകനും ഉണ്ട് നൈലയ്ക്ക് . 2013ലാണ് സിനിമയിലേക്കുള്ള അവസരം നൈലയെ തേടിയെത്തുന്നത്. അരങ്ങേറ്റ ചിത്രം തന്നെ മെഗാസ്റ്റാർ മമ്മൂട്ടിയുടെ നായികയായി കൊണ്ടായിരുന്നു. അതിനുശേഷം ജയസൂര്യയുടെ നായികയായി പുണ്യാളൻ അഗർബത്തീസിൽ വേഷമിട്ടു. ഈ ചിത്രമായിരുന്നു നൈലയുടെ കരിയർ മാറ്റിമറിച്ചത്.
അതിനുശേഷം ഒട്ടേറെ മികച്ച വേഷങ്ങൾ ഈ താരത്തെ തേടിയെത്തി . ഒന്ന് രണ്ട് മമ്മൂട്ടി ചിത്രങ്ങളിൽ കൂടി പ്രധാന റോളുകളിൽ തിളങ്ങുവാൻ നൈലയ്ക്ക് അവസരം ലഭിച്ചു. അതിനുശേഷം മോഹൻലാലിൻറെ ലൂസിഫർ എന്ന ചിത്രത്തിലും ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചു. ജോജു ജോർജിന്റെ നായികയായി എത്തിയ പൊറിഞ്ചു മറിയം ജോസ് എന്ന ചിത്രത്തിലെ വേഷവും ഏറെ പ്രേക്ഷക പ്രശംസ നേടിക്കൊടുത്തു. പൊറിഞ്ചു മറിയം ജോസ് ടീമിന് ഒപ്പം നൈല ഒരിക്കൽ കൂടി ഒന്നിക്കുകയാണ്. ആൻറണി എന്നാണ് ഈ ചിത്രത്തിൻറെ പേര്. ഇനി താരത്തിന്റേതായി പുറത്തിറങ്ങാനുള്ള ചിത്രം ദുൽഖർ പ്രധാന വേഷത്തിലെത്തിയ കിംഗ് ഓഫ് കൊത്ത ആണ്.
ഇപ്പോൾ സാമൂഹ്യ മാധ്യമങ്ങളിൽ ഇടംനേഴുന്നത് ആൻറണി എന്ന താരത്തിന്റെ പുത്തൻ ചിത്രത്തിൻറെ അനൗൺസ്മെൻറ് ചടങ്ങിൽ നൈല പങ്കെടുത്തപോഴുള്ള താരത്തിന്റെ ലുക്കാണ്. സിൽവർ കളർ ലെഹങ്ക ധരിച്ച് അതീവ സുന്ദരിയായാണ് താരം ഈ ചടങ്ങിൽ പ്രത്യക്ഷപ്പെട്ടത്. നൈലയെ മേക്കപ്പ് ചെയ്തിരിക്കുന്നത് ഫെമി ആന്റണിയും സ്റ്റൈലി നിർവഹിച്ചത് പുഷ്പ മാത്യുവുമാണ്. നടി കല്യാണി പ്രിയദർശനും ഈ ചിത്രത്തിൻറെ ഭാഗമാകുന്നുണ്ട്.