പ്രോജെക്ടിനെ പറ്റി സംസാരിക്കാൻ എന്ന് പറഞ്ഞ് ഫോണിലൂടെ അശ്ലീലം ; ഫോൺ നമ്പറും വീഡിയോയും പങ്കുവെച്ച് നടി ആര്യ..

മലയാളികളുടെ പ്രിയങ്കരിയായ ഒരാളാണ് നടിയും അവതാരികയുമായ ആര്യ. ഇപ്പോൾ ഇതാ പ്രൊജക്റ്റ് ചെയ്യാന്നുണ്ടെന്ന് വ്യാജേന തന്നെ വിളിക്കുകയും തുടർന്ന് അശ്ലീല സംഭാക്ഷണം നടത്തിയ യുവാവിന്റെ മൊബൈൽ നമ്പറും മറ്റ് വിവരങ്ങളും പുറത്തു വിട്ടു ആര്യ. ഏതൊരു വ്യക്തി പ്രൊജക്ടിനെ കുറിച്ച് സംസാരിക്കാന്നുണ്ടെന്ന് പറഞ്ഞ് തന്റെ സ്ഥാപനത്തിന്റെ നമ്പറിലേക്ക് വിളിക്കുകയായിരുന്നു എന്നാണ് ഇപ്പോൾ താരം പറയുന്നത്.

സംസാരിക്കാൻ ആരംഭിച്ച് കുറച്ചു കഴിഞ്ഞപ്പോഴേക്കും സംസാരിക്കുന്നതിന്റെ രീതി മാറുകയും അശ്ലീല ചുവയുള്ള സംസാരിക്കുകയും പിന്നീട് നടന്നത് ചരിത്രമാണെന്നുമാണ് ആര്യ തന്റെ സോഷ്യൽ മീഡിയ വഴി കുറിച്ചത്. ഹെഡ്‍ഫോൺ ധരിക്കണമെന്നും കുട്ടികളെ കേൾപ്പിക്കരുതെന്നും ആര്യ കൂട്ടി ചേർത്തു. വിളിച്ച യുവാവ് ചോദിക്കുന്നത് തിരുവന്തപുരത്തേക്ക് വരാൻ കഴിയുമോ എന്നായിരുന്നു. എന്നാൽ ഇപ്പോൾ കാസർഗോഡിലാണ് തിരുവന്തപുരത്തേക്ക് വരുമ്പോൾ അറിയിക്കാമെന്നും ആര്യയുടെ സ്ഥാപനത്തിലെ ജീവനകാരി പറഞ്ഞു.

ജീവനക്കാരി വിലാസം ചോദിച്ചത്തോടെ തന്നെ സ്വയഭോഗം ചെയ്യുന്നതിന്റെ തിരക്കിലാണെന്നും, തിരക്കാണോ എന്നായിരുന്നു മറുഭാഗത്ത് നിന്നുമുണ്ടായ മറുപടി. ഇതിന്റെ പുറകെ തന്നെ യുവാവ് അശ്ലീലം പറയുന്ന വീഡിയോയും , ഫോൺ നമ്പറും ആര്യ തന്റെ സോഷ്യൽ മീഡിയ വഴി പങ്കുവെച്ചിട്ടുണ്ട്. സമൂഹ മാധ്യമങ്ങൾ വഴി നേരിടുന്ന ഇത്തരം അനുഭവങ്ങൾ നടി ആര്യ ഇതിനു മുമ്പും പങ്കുവെച്ചിട്ടുണ്ട്.

ഇത്തരത്തിൽ ഒരുപാട് പ്രേശ്നങ്ങൾ ഇന്ന് പലരും നേരിടേണ്ടി വരാറുണ്ട്. പലരും പുറത്തു പറയാറില്ല എന്നതാണ് സത്യം. എന്നാൽ മറ്റ് ചിലർ ആകട്ടെ ഇതിനെതിരെ ശക്തമായി പ്രതികരിച്ചു രംഗത്തെത്താറുണ്ട്. എന്തായാലും നടി ആര്യയെ പിന്തുണച്ച് നിരവധി പേരാണ് രംഗ ത്തെത്തിയത്.