പാർക്കിൽ ആയോ വർക്കൗട്ട് ??? വർക്കൗട്ട് ചെയ്യാൻ കുട്ടികളുടെ പാർക്കിൽ എത്തി പ്രിയ താരം പാർവതി തിരുവോത്ത് ; വീഡിയോ കാണാം ….

ഔട്ട് ഓഫ് സിലബസ്, നോട്ട് ബുക്ക് എന്നീ ചിത്രങ്ങളിൽ വേഷമിട്ടുകൊണ്ട് ചലച്ചിത്ര ലോകത്തേക്ക് കടന്നുവന്ന താരമാണ് നടി പാർവതി തിരുവോത്ത്.
മിലാന എന്ന കന്നഡ ചിത്രത്തിലൂടെ നായികയായി രംഗപ്രവേശനം ചെയ്ത പാർവതി മലയാളത്തിൽ ആദ്യമായി നായിക വേഷം ചെയ്യുന്നത് ഫ്ലാഷ് എന്ന മോഹൻലാൽ ചിത്രത്തിലാണ്. കരിയറിന്റെ ആദ്യകാലങ്ങളിൽ നല്ല വേഷങ്ങളും സിനിമകളും പൊതുവേ താരത്തിന് കുറവായിരുന്നു. ഏറെ പ്രയാസപ്പെട്ടാണ് അഭിനയരംഗത്തെ തന്റേതായ ഒരു സ്ഥാനം താരം നേടിയെടുത്തത് .

തമിഴ് ചിത്രമായ മാരിയന്നിൽ ധനുഷിന്റെ നായികയായി വേഷമിട്ട പാർവതിക്ക് പിന്നീട് മലയാളത്തിൽ മികച്ച അവസരങ്ങൾ ലഭിക്കുകയുണ്ടായി. പാർവതിയുടെ കരിയറിൽ വഴിത്തിരിവായി മാറിയ മലയാള ചിത്രം ബാംഗ്ലൂർ ഡേയ്സ് ആയിരുന്നു. അതിനുശേഷം എന്ന് നിന്റെ മൊയ്തീൻ, ചാർളി, ടേക്ക് ഓഫ്, കൂടെ, ഉയരെ, വൈറസ് തുടങ്ങി ചിത്രങ്ങളിൽ ശ്രദ്ധേയ റോളുകളിൽ പാർവതി തിളങ്ങി.

മികച്ച മമ്മൂട്ടിക്കൊപ്പം പുഴു എന്ന ചിത്രത്തിലും പാർവതി അഭിനയിക്കുകയുണ്ടായി. കഴിഞ്ഞവർഷമാണ് ഈ ചിത്രം പുറത്തിറങ്ങിയത്. താരത അവസാനം ഇറങ്ങിയ ചിത്രം വണ്ടർ വുമൺ ആണ് . താരത്തിന്റെ അടുത്ത റിലീസ് ചിത്രം പാ രഞ്ജിത്തിന്റെ സംവിധാന മികവിൽ വിക്രമിനെ നായകനാക്കി കൊണ്ട് ഒരുക്കുന്ന തങ്കലാൻ ആണ് . മലയാളത്തിലും താരത്തിന്റെ പുതിയ ഒരു ചിത്രം എത്തുന്നുണ്ട്.

സോഷ്യൽ മീഡിയയിലെ ഒരു നിറസാന്നിധ്യമായ പാർവതി തന്റെ വർക്കൗട്ട് വീഡിയോസ് എല്ലാം ആരാധകർക്കായി പങ്കുവെക്കാറുണ്ട്. ഇപ്പോഴിതാ താരം കുട്ടികളുടെ പാർക്ക് പുതിയൊരു വർക്കൗട്ട് രീതി പരിശീലിച്ചു നോക്കുന്ന വീഡിയോ ആണ് ആരാധകർക്കായി പങ്കുവെച്ചിരിക്കുന്നത്. പാർവതി ഈ പാർക്കിൽ എത്തിയിരിക്കുന്നത് തൻറെ ട്രെയിനർ ആയ റാഹിബ് മുഹമ്മദിനൊപ്പം ആണ് . വീഡിയോ പങ്കുവെച്ചതിന് താഴെയായി നിരവധി രസകരമായ കമന്റുകളും നിറയുന്നുണ്ട്.