ഡാൻസർ , മോഡൽ, അഭിനേത്രി എന്നീ മേഖലകളിൽ എല്ലാം തന്നെ തന്റെ മികവ് തെളിയിച്ച നായികയാണ് പത്മപ്രിയ ജാനകി രാമൻ എന്ന മലയാളികളുടെ സ്വന്തം പത്മപ്രിയ. 2003 മുതൽക്കാണ് പത്മപ്രിയ അഭിനയരംഗത്ത് സജീവമാകുന്നത്. വാസന്തിയും ലക്ഷ്മിയും പിന്നെ ഞാനും എന്ന മലയാള ചിത്രത്തിൻറെ തെലുങ്ക് പതിപ്പായ സീനു വാസന്തി ലക്ഷ്മി എന്ന ചിത്രത്തിലൂടെ ആയിരുന്നു അഭിനയ രംഗത്തേക്കുള്ള പത്മപ്രിയയുടെ കടന്നുവരവ്. ഈ ചിത്രത്തിലെ നായകന്റെ സഹോദരി വേഷം കൈകാര്യം ചെയ്ത പത്മപ്രിയ തൊട്ടടുത്ത വർഷം തന്നെ മലയാള ചലച്ചിത്ര രംഗത്തേക്ക് ചുവട് വച്ചു. മെഗാസ്റ്റാറിന്റെ നായികയായി കൊണ്ട് കാഴ്ച എന്ന ചിത്രത്തിൽ വേഷമിട്ടു. പിന്നീട് അമൃതം, രാജമാണിക്യം, വടക്കുന്നാഥൻ ,അശ്വാരൂഢൻ ,കറുത്ത പക്ഷികൾ,പരദേശി, പഴശ്ശിരാജ, സീനിയേഴ്സ്, സ്നേഹവീട്, നായിക, കോബ്ര, ലേഡീസ് ആൻഡ് ജെന്റിൽമാൻ, ഇയ്യോബിന്റെ പുസ്തകം, ടിയാൻ തുടങ്ങി ശ്രദ്ധേയ ചിത്രങ്ങളുടെ ഭാഗമായി.
2006ലെ കറുത്ത പക്ഷികൾ എന്ന ചിത്രത്തിലെ പ്രകടനത്തിന് കേരള സംസ്ഥാനത്തിന്റെ ഫിലിം അവാർഡ് മികച്ച രണ്ടാമത്തെ നടിയ്ക്കുള്ള പുരസ്കാരം ലഭിച്ചിരുന്നു. പഴശ്ശിരാജയിലെ പ്രകടനത്തിന് 2010 ലെ ദേശീയ ഫിലിം അവാർഡിൽ പ്രത്യേക പരാമർശം ലഭിച്ചു. ഈ ചിത്രത്തിലെ പ്രകടനത്തിന് കേരളസംസ്ഥാന ഫിലിം ഫെയർ അവാർഡിൽ മികച്ച രണ്ടാമത്തെ നടിക്കുള്ള അവാർഡും ലഭിച്ചു. നിരവധി ഫിലിം ഫെയർ അവാർഡുകളും താരം സ്വന്തമാക്കിയിട്ടുണ്ട് . 2014 ലാണ് താരം വിവാഹിതയാകുന്നത്. വിവാഹത്തിനുശേഷം അഭിനയരംഗത്ത് വിരളമാവുകയും ചെയ്തു. 2017 ൽ പുറത്തിറങ്ങിയ ക്രോസ് റോഡ് എന്ന ചിത്രത്തിലെ പ്രകടനത്തിന് ശേഷം പത്മപ്രിയ മലയാളത്തിലേക്ക് തിരിച്ചെത്തിയത് കഴിഞ്ഞ വർഷമാണ്. ബിജു മേനോൻ നായകനായി എത്തിയ ഒരു തെക്കൻ തല്ല് കേസ് എന്ന ചിത്രത്തിലാണ് താരം പ്രത്യക്ഷപ്പെട്ടത്.
പത്മപ്രിയയും സോഷ്യൽ മീഡിയയിൽ വളരെ സജീവമായ ഒരു വ്യക്തിയാണ്. തൻറെ ഇൻസ്റ്റാഗ്രാം പേജിൽ പത്മപ്രിയ പങ്കുവെച്ച ഒരു വീഡിയോ ആണ് ഇപ്പോൾ പ്രേക്ഷകർ ഏറ്റെടുത്തിരിക്കുന്നത്. തന്റെ വീട്ടിലെ തോട്ടത്തിൽ ജോലി ചെയ്തുകൊണ്ടിരിക്കുന്ന താരതയാണ് ഈ വീഡിയോയിൽ കാണാൻ സാധിക്കുന്നത്. നിരവധി ആരാധകനാണ് വീഡിയോയ്ക്ക് താഴെ കമൻറുകൾ നൽകിയിട്ടുള്ളത്. ദിവ്യ പ്രഭ, ശ്രിന്ദ , ശീതൾ ശ്യാം, അമൃത സുഭാഷ്, മിനോൺ തുടങ്ങിയ താരങ്ങളും കമൻറുകൾ രേഖപ്പെടുത്തിയിട്ടുണ്ട്. എൻറെ വിന്റർ ഗാർഡനും ഞാനും എന്ന് കുറിച്ച് കൊണ്ടാണ് പത്മപ്രിയ ഈ വീഡിയോ പങ്കുവെച്ചിട്ടുള്ളത്.