തമിഴ് ചിത്രമായ മുഖംമൂടിയിലൂടെ വേഷമിട്ടുകൊണ്ട് അഭിനയിരംഗത്തേക്ക് നായികയായി രംഗപ്രവേശനം ചെയ്ത താരമാണ് നടി പൂജ ഹെഗഡെ. 2012 ലാണ് ഈ ചിത്രം പ്രദർശനത്തിന് എത്തിയത്. ആദ്യ സിനിമ പുറത്തിറങ്ങി രണ്ടുവർഷങ്ങൾ കഴിഞ്ഞതിനുശേഷം താരം തെലുങ്ക് ചലച്ചിത്രരംഗത്തും അരങ്ങേറ്റം കുറിച്ചു. ഇരുഭാഷകളിലും താരം തന്റേതായ സ്ഥാനം നേടിയെടുക്കുകയും ചെയ്തു. പിന്നീട് താരം ബോളിവുഡിലും തൻറെ സാന്നിധ്യം അറിയിക്കുകയായിരുന്നു.
തെലുങ്ക് ചിത്രങ്ങളിലാണ് പൂജ കൂടുതലായും വേഷമിട്ടത്. അവിടെ നിന്നുകൊണ്ട് തെന്നിന്ത്യയിലെ ഒരു മുൻനിര നായികയായി പൂജ മാറുകയായിരുന്നു. കഴിഞ്ഞവർഷം നാലു ചിത്രങ്ങളാണ് പൂജയുടെതായി പുറത്തിറങ്ങിയത്. താരം വേഷമിട്ട 3 ഭാഷകളിലും കഴിഞ്ഞവർഷം ചിത്രങ്ങൾ റിലീസ് ചെയ്തിരുന്നു. രാധേ ശ്യാം, ആചാര്യ, ബീസ്റ്റ്, സർക്കസ് എന്നിവയായിരുന്നു പൂജയുടേതായി കഴിഞ്ഞ വർഷം റിലീസ് ചെയ്ത ചിത്രങ്ങൾ .
ഇനി താരത്തിന്റെ റിലീസ് ചെയ്യാനുള്ളത് ബോളിവുഡ് ചിത്രമായ കിസി ക ഭായ് കിസി കി ജാൻ ആണ് . ഇതിന് പുറമേ മഹേഷ് ബാബു നായകനാകുന്ന തെലുങ്ക് ചിത്രത്തിലും പൂജ അഭിനയിക്കുന്നുണ്ട്. അഭിനയ മികവ് കൊണ്ട് നിരവധി പുരസ്കാരങ്ങളും ഇതിനോടകം പൂജ സ്വന്തമാക്കിയിട്ടുണ്ട്. മോഡലിൽ രംഗത്ത് ശോഭിച്ചുകൊണ്ട് സിനിമയിലേക്ക് ചുവട് വെച്ച് താരങ്ങളിൽ ഒരാൾ കൂടിയാണ് പൂജയും. മോഡൽ ആയതുകൊണ്ട് തന്നെ പലപ്പോഴും ഹോട്ട് ലുക്കിൽ താരത്തെ കാണാറുമുണ്ട്.
ഒരു വെറൈറ്റി ഔട്ട്ഫിറ്റിൽ ഇക്കഴിഞ്ഞ ദിവസം പൂജ പ്രേക്ഷകർക്ക് മുന്നിൽ പ്രത്യക്ഷപ്പെട്ടിരുന്നു. ഹോട്ട് ലുക്കിൽ തിളങ്ങിയ താരത്തിന്റെ പുത്തൻ ചിത്രങ്ങളാണ് ഇപ്പോൾ ആരാധകർ ഏറ്റെടുക്കുന്നത്. താരം ഈ കിടിലൻ ചിത്രങ്ങൾ പങ്കുവെച്ചിരിക്കുന്നത് ഒരു സ്വപ്നം പോലെ എന്ന ക്യാപ്ഷൻ കൂടി നൽകി കൊണ്ടാണ്. ചിത്രങ്ങൾ കണ്ട് ചിലർ ഇത് എന്ത് വേഷം എന്ന സംശയം ഉന്നയിക്കുകയും ചെയ്തിട്ടുണ്ട്. താരത്തിന്റെ ഈ മനോഹര ചിത്രങ്ങൾ പകർത്തിയിട്ടുള്ളത് ശിവം ഗുപ്തയാണ്. സ്റ്റൈലിംഗ് നിർവഹിച്ചിരിക്കുന്നത് ആമി പട്ടേൽ ആണ് . പൂജയെ മേക്കപ്പ് ചെയ്തിരിക്കുന്നത് കജോൾ മുലാനിയാണ്.