ആരാധകരുടെ കണ്ണിലും മനസ്സിലും തിളങ്ങി നടി പൂജ ഹെഗ്‌ഡേ ; സ്റ്റൈലിഷ് കോസ്റ്റ്യൂമിൽ അതീവ ഗ്ലാമറസ്സായി താരം ….

മുഖംമൂടി എന്ന തമിഴ് ചിത്രത്തിൽ നായികയായി വേഷമിട്ട് കൊണ്ട് അഭിനയ രംഗത്തേക്ക് കടന്നുവന്ന താരമാണ് നടി പൂജ ഹെഗ്‌ഡേ. പിന്നീട് ഇങ്ങോട്ട് അവസരങ്ങളാണ് തെന്നിന്ത്യയിലും ബോളിവുഡിലുമായി നേടിയത്. പൂജ കൂടുതലായി വേഷമിട്ടിരിക്കുന്നത് തമിഴ്, തെലുങ്കു ചിത്രങ്ങളിലാണ്. ഈ ഭാഷകളിലെ ഒട്ടുമിക്ക യുവ സൂപ്പർതാരങ്ങൾക്കൊപ്പം പൂജ അഭിനയിച്ചിട്ടുണ്ട്.

കോളേജ് പഠനകാലത്ത് മോഡലിങ്ങിൽ ശ്രദ്ധ കേന്ദ്രീകരിച്ച പൂജ പിന്നീട് പരസ്യ ചിത്രങ്ങളിലും വേഷമിട്ടു. 2009 ലെ മിസ് ഇന്ത്യ മത്സരത്തിലും താരം പങ്കെടുത്തിരുന്നു പക്ഷേ ആദ്യ റൗണ്ടിൽ തന്നെ പുറത്താകുകയായിരുന്നു. തൊട്ടടുത്ത വർഷം മിസ്സ് യൂണിവേഴ്സ് മത്സരത്തിൽ പങ്കെടുക്കുകയും അതിൽ മൂന്നാം സ്ഥാനം സ്വന്തമാക്കുകയും ചെയ്തു. തുടർന്നാണ് 2012 മിസ്കിന്റെ പടത്തിൽ പ്രധാന വേഷത്തിൽ അഭിനയിക്കുന്നത്.


അഞ്ചോളം സിനിമകളിലാണ് കഴിഞ്ഞവർഷം മാത്രം പൂജ വേഷമിട്ടത്. രാധേ ശ്യാം എന്ന ചിത്രത്തിൽ പ്രഭാസിന്റെ നായികയും ബീസ്റ്റിൽ വിജയുടെ നായികയായും ചിരഞ്ജീവിയുടെ നായികയെ ആചാര്യ എന്ന ചിത്രത്തിലും അഭിനയിച്ചു. ഇതുകൂടാതെ സർക്കസ് എന്ന ഹിന്ദി സിനിമയിലും ഒരു തെലുങ്ക് ചിത്രത്തിലെ നൃത്ത രംഗത്തിലും പ്രത്യക്ഷപ്പെട്ടു. താരം ഇപ്പോൾ അഭിനയിക്കുന്നത് കിസി കാ ഭായ് കിസി കി ജാൻ എന്ന ഹിന്ദി സിനിമയിലാണ്.

ഇപ്പോഴിതാ സാമൂഹ്യ മാധ്യമങ്ങളിൽ വൈറലായി മാറുന്നത് പൂജയുടെ പുത്തൻ ഗ്ലാമറസ് ചിത്രങ്ങളാണ്. തിളക്കമാർന്ന സ്റ്റൈലിഷ് ഔട്ട്ഫിറ്റിലാണ് താരം എത്തിയത്. താരത്തിന്റെ ചിത്രങ്ങൾ പകർത്തിയിട്ടുള്ളത് ശിവം ഗുപ്തയാണ്. പൂജയെ മേക്കപ്പ് ചെയ്തിരിക്കുന്നത് സായിഷാ ഷിൻഡെയാണ്. പൂജ തൻറെ പുത്തൻ ഫോട്ടോസ് പങ്കുവെച്ചിരിക്കുന്നത് “ലാസ്റ്റ് നൈറ്റ്” എന്ന ക്യാപ്ഷനോടെയാണ്.