അദിക് രവിചന്ദ്രൻ സംവിധാനം ചെയ്ത് നടൻ പ്രഭുദേവ പ്രധാന വേഷം കൈകാര്യം ചെയ്യുന്ന പുത്തൻ തമിഴ് ചിത്രമാണ് ബഗീര . ഇപ്പോൾ സാമൂഹ്യ മാധ്യമങ്ങളിൽ വൈറലായി മാറുന്നത് ഈ ചിത്രത്തിൻറെ ട്രെയിലർ ആണ് . 2022 ൽ റിലീസ് ചെയ്യാൻ തീരുമാനിച്ചിരുന്ന ഈ ചിത്രത്തിൻറെ ആദ്യ ട്രെയിലർ 2021ൽ പുറത്തുവിട്ടിരുന്നു. എന്നാൽ ചില പ്രത്യേക സാഹചര്യങ്ങളെ തുടർന്ന് ചിത്രത്തിൻറെ റിലീസ് തീയതി നീണ്ടു പോവുകയായിരുന്നു . മാർച്ച് മൂന്നിന് ആണ് ബഗീര റിലീസ് ചെയ്യുന്നത്. റിലീസ് തീയതി കൂടി അറിയിച്ചു കൊണ്ടാണ് ഇപ്പോൾ ചിത്രത്തിൻറെ ട്രെയിലർ എത്തിയിട്ടുള്ളത്. രണ്ട് ദിവസം മുൻപ് തിങ്ക് മ്യൂസിക് ഇന്ത്യ യൂട്യൂബ് ചാനലിലൂടെ പ്രേക്ഷകരിലേക്ക് എത്തിയ ബഗീരയുടെ ട്രെയിലർ വീഡിയോ 22 ലക്ഷത്തോളം കാഴ്ചക്കാരെയാണ് സ്വന്തമാക്കിയത്.
ചിത്രത്തിൻറെ ട്രെയിലർ രംഗങ്ങളിൽ നിന്നും ഇതൊരു സൈക്കോളജിക്കൽ ത്രില്ലർ ചിത്രമാണെന്ന് മനസ്സിലാക്കാം. ഏഴ് നായികമാരാണ് ഈ ചിത്രത്തിൽ നടൻ പ്രഭുദേവയ്ക്കൊപ്പം അഭിനയിക്കുന്നത്. രമ്യ നമ്പീശൻ , ജനനി അയ്യർ,അമൈറ ദസ്തൂർ, സഞ്ചിത ഷെട്ടി, ഗായത്രി ശങ്കർ , സാക്ഷി അഗർവാൾ, സോണിയ അഗർവാൾ എന്നിവരാണ് ചിത്രത്തിലെ നായികമാർ. സായി കുമാർ , നാസർ, പ്രഗതി എന്നിവരും ഇവർക്കൊപ്പം ഈ ചിത്രത്തിൽ പ്രധാന റോളുകളിൽ എത്തുന്നുണ്ട്. എടുത്തു പറയേണ്ട പ്രത്യേകത നടൻ പ്രഭുദേവ ഈ ചിത്രത്തിൽ വ്യത്യസ്ത ഗെറ്റപ്പുകളിൽ എത്തുന്നു എന്നുള്ളതാണ്.
ചിത്രത്തിൻറെ രചയിതാവ് സംവിധായകൻ അദിക് രവിചന്ദ്രൻ തന്നെയാണ്. ആർ വി ഭരതൻ നിർമ്മാണം നിർവഹിക്കുന്ന ഈ ചിത്രം ഭരതൻ പിക്ചേഴ്സിന്റെ ബാനറിൽ ആണ് പുറത്തിറങ്ങുന്നത്. പാ. വിജയ്, അദിക് രവിചന്ദ്രൻ , റോകേഷ് രചന നിർവഹിച്ചിട്ടുള്ള ഈ ചിത്രത്തിലെ ഗാനങ്ങൾക്ക് ഈണം പകർന്നിരിക്കുന്നത് ഗണേശൻ എസ് ആണ് . ചിത്രത്തിനുവേണ്ടി ക്യാമറ ചലിപ്പിച്ചിട്ടുള്ളത് സെൽവ കുമാർ എസ് കെ , അഭിനന്ദൻ രാമാനുജം എന്നിവർ ആണ് . എഡിറ്റിംഗ് കൈകാര്യം ചെയ്തത് റൂബൻ ആണ്. ചിത്രത്തിലെ ആക്ഷൻ രംഗങ്ങൾക്ക് പിന്നിൽ പ്രവർത്തിച്ചിട്ടുള്ളത് രാജശേഖർ, അൻമ്പറിവ് എന്നിവരാണ്. സ്റ്റിൽസ് – സാരഥി, കോസ്റ്റ്യൂം – സായ് , മേക്കപ്പ് – കുപ്പുസ്വാമി, പി ആർ ഓ – സുരേഷ് ചന്ദ്ര, രേഖ എന്നിവരാണ് ഈ ചിത്രത്തിന് വേണ്ടി പ്രവർത്തിച്ച മറ്റ് അണിയറ പ്രവർത്തകർ.