ഒരു ഗാന രംഗത്തിലെ കണ്ണിറുക്കൽ സീൻ കൊണ്ട് ലോകമെമ്പാടുമുള്ള പ്രേക്ഷകരെ തൻറെ ആരാധകരാക്കി മാറ്റിയ താരമാണ് നടി പ്രിയ വാര്യർ . ഗാനം പുറത്തിറങ്ങി ഒന്ന് ഇരുട്ടി വെളുത്തപ്പോഴേക്കും സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിൽ മിന്നും വേഗത്തിലാണ് പ്രിയ വാര്യർക്ക് ആരാധകരെ ലഭിച്ചത്. അഡാർ ലവ് എന്ന ചിത്രവും അതിലെ ഗാനരംഗവും ആണ് പ്രിയയെ പ്രേക്ഷകർക്ക് സുപരിചിതയാക്കി മാറ്റിയത്.
ഈ ചിത്രം തിയറ്ററുകളിൽ വലിയ രീതിയിൽ പരാജയം നേരിട്ടുവെങ്കിലും പ്രിയക്ക് നിരവധി ആരാധകരെ നേടിക്കൊടുക്കുവാനും അവസരങ്ങൾ നേടിക്കൊടുക്കുവാനും ഈ ചിത്രത്തിന് സാധിച്ചു. തെന്നിന്ത്യയിൽ തൻറെ മികവ് തെളിയിച്ച പ്രിയ ബോളിവുഡിലും തൻറെ സാന്നിധ്യം അറിയിച്ചിട്ടുണ്ട് . തമിഴിൽ ഒഴികെ തെന്നിന്ത്യയിലെ മറ്റു മൂന്നു ഭാഷകളിലും പ്രിയ വേഷമിട്ടിട്ടുണ്ട്. വൈകാതെ തമിഴിലും താരം രംഗപ്രവേശനം ചെയ്യും.
സിനിമകൾക്ക് പുറത്തും വലിയ രീതിയിൽ ഒരു ഓളം സൃഷ്ടിച്ച താരമാണ് പ്രിയ. സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിൽ പ്രിയ പങ്കുവെക്കുന്ന ഓരോ പോസ്റ്റുകളും ലക്ഷക്കണക്കിന് ലൈക്കും കമന്റുകളുമാണ് നേടാറുള്ളത്. ഒരു ചിത്രങ്ങളാണ് ഇനി പ്രിയയുടെതായി പുറത്തിറങ്ങാൻ ഒരുങ്ങി നിൽക്കുന്നത്. ബോളിവുഡിൽ മൂന്ന് ചിത്രങ്ങളും മലയാളം കന്നട എന്നീ ഭാഷകളിൽ ഓരോ ചിത്രങ്ങളും താരത്തിന്റെതായി പുറത്തിറങ്ങാൻ ഉണ്ട് . അതുകൊണ്ടുതന്നെ നിലവിൽ ഷൂട്ടിംഗ് തിരക്കിൽ അല്ല താരം.
ഇപ്പോഴിതാ താരം മാലിദ്വീപിലേക്ക് ഒരു ട്രിപ്പ് പോയിരിക്കുകയാണ്. അവിടെയെത്തിയ താരം തന്റെ ഹോട്ട് ലുക്ക് ചിത്രങ്ങൾ സാമൂഹ്യ മാധ്യമങ്ങളിൽ പങ്കുവെച്ചിരിക്കുകയാണ്. ഈ വേഷത്തിൽ കാണാൻ എന്തൊരു ഗ്ലാമർ ആണ് എന്ന് ചില ആരാധകർ കമൻറ് ചെയ്തിട്ടുണ്ട്. ഏതായാലും പ്രിയയുടെ ഈ പുത്തൻ ചിത്രങ്ങളും സോഷ്യൽ മീഡിയയിൽ വൈറലായി മാറിയിട്ടുണ്ട്.