ഒരു ഗാന രംഗത്തിലെ കണ്ണടയ്ക്കൽ സീൻ കൊണ്ട് നിരവധി പ്രേക്ഷക മനസ്സുകളിലേക്ക് ഇടിച്ചു കയറിയ താര സുന്ദരിയാണ് നടി പ്രിയ വാര്യർ. പ്രിയ വേഷമിട്ട ആദ്യ ചിത്രം റിലീസ് ചെയ്യുന്നതിന് മുൻപ് തന്നെ മലയാളികൾക്ക് മാത്രം അല്ല മറ്റ് എല്ലാ ഭാഷയിലും ഒട്ടേറെ ആരാധകരെ നേടിയ താരമായി പ്രിയ മാറി. തനഹാ എന്ന ചിത്രത്തിലൂടെ 2018 ൽ വേഷമിട്ട് അഭിനയരംഗത്ത് അരങ്ങേറ്റം കുറിച്ച് താരമായിരുന്നു പ്രിയ. ഈ വേഷം ഒട്ടും ശ്രദ്ധ നേടിയിരുന്നില്ല. അതിൽ താരം ഒരു ഗാനത്തിന്റെ ഇടക്ക് മാത്രം ആണ് വേഷമിട്ടത്.

2019 ൽ ആണ് ഒമർ ലുലുവിന്റെ അഡാർ ലൗ എന്ന സിനിമയിൽ അഭിനയിക്കുന്നത്. ചിത്രം റിലീസ് ചെയ്യുന്നതിന് മുൻപ് തന്നെ ഈ ചിത്രത്തിലെ ഒരു ഗാനരംഗം പുറത്തിറങ്ങുകയും അതിലെ പ്രിയയുടെ കണ്ണിറുക്കൽ സീൻ ഏറെ പ്രേക്ഷകശ്രദ്ധ നേടുകയും ചെയ്തിരുന്നു. റിലീസ് ആകുന്നത്. ട്രെൻഡിങ് ലിസ്റ്റിൽ എത്തിയ ഈ ഗാനങ്ങളിൽ പ്രിയയും ഏറെ ശോഭിച്ചു. ഒരൊറ്റ സീൻ കൊണ്ട് നിരവധി ആരാധകരെ കയ്യിലെടുക്കുവാൻ പ്രിയയ്ക്ക് സാധിച്ചു.

സിനിമ കഴിഞ്ഞ് നിരവധി പരസ്യചിത്രങ്ങളിലും പ്രിയ വേഷമിട്ടിരുന്നു. അതും തെലുങ്കു, കന്നഡ, ഹിന്ദി ഭാഷ പരസ്യ ചിത്രങ്ങളിൽ അഭിനയിക്കാനുള്ള അവസരമാണ് പ്രിയയ്ക്ക് ലഭിച്ചത്. ചെക്ക്, ഇഷ്‌ക് നോട്ട് എ ലൗ സ്റ്റോറി തുടങ്ങിയ ചിത്രങ്ങളിൽ ഇതിനോടകം പ്രിയ അഭിനയിച്ചിട്ടുണ്ട്. അവസാനമായി പുറത്തിറങ്ങിയത് മലയാളത്തിൽ വേഷമിട്ട 4 ഇയേഴ്സ് എന്ന ചിത്രമാണ്. 3 മങ്കീസ്, യാരിയൻ 2, ലൗ ഹാക്കേഴ്‌സ്, വിഷ്ണുപ്രിയ, ശ്രീദേവി ബന്ഗ്ലാവ്, തുടങ്ങിയ ചിത്രങ്ങളാണ് ഇനി പ്രിയയുടേതായി ഒരുങ്ങാനുള്ളത്.

സോഷ്യൽ മീഡിയയിൽ നിരവധി ആരാധകരുടെ പ്രിയ അവർക്കായി തന്റെ നിരവധി ഫോട്ടോഷൂട്ട് ചിത്രങ്ങളാണ് പങ്കുവെക്കാറുള്ളത്. താരത്തിന്റെ ചിത്രങ്ങൾ എല്ലാം തന്നെ നിമിഷ നേരം കൊണ്ട് വൈറലായി മാറുകയും ചെയ്യും. ഇപ്പോൾ താരം തന്റെ സോഷ്യൽ മീഡിയ പേജുകളിൽ പങ്കുവെച്ച് പുത്തൻ ഹോട്ട് ചിത്രങ്ങൾ ആണ് ആരാധകർ ഏറ്റെടുത്തിരിക്കുന്നത്. അതീവ ഗ്ലാമറസായാണ് താരം ചിത്രങ്ങളിൽ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. പ്രിയയുടെ ഈ മനോഹരമായ ചിത്രങ്ങൾ പകർത്തിയിട്ടുള്ളത് പളനിയപ്പൻ സുബ്രമണ്യൻ ആണ്.