പ്രിയ വാര്യർ എന്ന താരം ഇന്ത്യ ഒട്ടാകെ വൈറലായി മാറിയത് ഒരൊറ്റ രാത്രി കൊണ്ടാണ്. മലയാളത്തിലെ ശ്രദ്ധേയ സംവിധായകനായ ഒമർ ലുലുവിന്റെ സംവിധാന മികവിൽ അണിയിച്ചൊരുക്കിയ അഡാർ ലവ് എന്ന ചിത്രത്തിലെ ഒരു കണ്ണിറുക്കൽ സീൻ കൊണ്ടാണ് പ്രിയ എന്ന താരം തരംഗമായി മാറിയത്. ഇത്രത്തോളം വൈറലായി മാറുമെന്ന് പ്രിയ പോലും വിചാരിച്ചിട്ടുണ്ടാവില്ല. ഈ ഒരൊറ്റ സീൻ കൊണ്ട് മിന്നും വേഗത്തിലാണ് പ്രിയയുടെ ഫോളോവേഴ്സിന്റെ എണ്ണം കൂടിയത്.
താരം വൈറലായി മാറിയതോടെ അന്യഭാഷ ചിത്രങ്ങളിൽ നിന്നും പരസ്യ ചിത്രങ്ങളിൽ നിന്നുമുള്ള നിരവധി അവസരങ്ങൾ പ്രിയയെ തേടിയെത്തി. മലയാളത്തിലൂടെ അരങ്ങേറ്റം കുറിച്ച ഇന്നിപ്പോൾ ഹിന്ദി തെലുങ്ക് കന്നട ഭാഷാ ചിത്രങ്ങളിൽ എല്ലാം അഭിനയിച്ചു കഴിഞ്ഞു. മൂന്നോളം ചിത്രങ്ങളാണ് ബോളിവുഡിൽ പ്രിയയുടെതായി അനൗൺസ് ചെയ്തിരിക്കുന്നത്. പ്രിയയുടേതായി ഇനി റിലീസ് ചെയ്യാനുള്ളത് വി കെ പിയുടെ സംവിധാന മികവിൽ ഒരുങ്ങുന്ന ലൈവ് എന്ന ചിത്രമാണ്.
മലയാളത്തിൽ അവസാനമായി താരത്തിന്റെതായി റിലീസ് ചെയ്തത് രഞ്ജിത്ത് ശങ്കർ സംവിധാനം ചെയ്ത കോളേജ് പ്രണയ ചിത്രമായ ഫോർ ഇയേഴ്സ് ആയിരുന്നു. അഡാർ ലവ് പുറത്തിറങ്ങിയപ്പോൾ താരം നിരവധി വിമർശനങ്ങൾ കേൾക്കേണ്ടി വന്നു എങ്കിലും ഈ ചിത്രത്തിലൂടെ അവയെല്ലാം പ്രശംസകള്‍ ആക്കി മാറ്റാൻ താരത്തിന് സാധിച്ചു. മോഡലിംഗ് രംഗത്തും ശോഭിച്ചു നിൽക്കുന്ന ഒരു താരം കൂടിയാണ് പ്രിയ. പലപ്പോഴും ഹോട്ട് ആയും ഗ്ലാമറസ് ആയും എല്ലാം താരം തൻറെ ആരാധകർക്ക് മുന്നിൽ പ്രത്യക്ഷപ്പെടാറുണ്ട്.
ഇപ്പോൾ പ്രിയയുടെ പുത്തൻ ഫോട്ടോഷൂട്ട് ചിത്രങ്ങളാണ് ആരാധകർ ഏറ്റെടുത്തിരിക്കുന്നത്. ബ്ലാക്ക് കളർ സ്യൂട്ടിൽ ഹോട്ട് സ്റ്റൈലിഷ് ലുക്കിലാണ് താരം പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. പളനിയപ്പൻ സുബ്രമണ്യം ആണ് ചിത്രങ്ങൾ എടുത്തത് . സ്റ്റൈലിസ്റ്റ് സ്മിജി കെ.ടി ആണ്. പ്രിയ അണിഞ്ഞിരിക്കുന്നത് മെൻ ഇൻ ക്യുവിന്റെ ഔട്ട് ഫിറ്റാണ്. താരത്തെ മേക്കപ്പ് ചെയ്തത് ഉണ്ണി പി.എസാണ് .