വേഷമിട്ട ആദ്യചിത്രം റിലീസ് ചെയ്യുന്നതിന് മുൻപ് തന്നെ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിൽ വൈറലായി മാറിയ ഒരു താരമായിരുന്നു നടി പ്രിയ പ്രകാശ് വാര്യർ . മലയാളത്തിലെ ശ്രദ്ധേയ സംവിധായകനായ ഒമർ ലുലുവിന്റെ അഡാർ ലവ് എന്ന സിനിമയിലൂടെയാണ് മലയാളി പ്രേക്ഷകർക്ക് പ്രിയ വാര്യർ എന്ന താരം സുപരിചിതയായി മാറുന്നത്. എന്നാൽ ചിത്രം റിലീസ് ചെയ്യുന്നതിന് മുൻപ് തന്നെ അതിലെ ഗാനങ്ങൾ സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി മാറുകയും അതിലൂടെ പ്രിയ എന്ന താരവും പ്രേക്ഷകഹൃദയങ്ങളിൽ ഇടം നേടുകയും ചെയ്തു.
ഗാനരംഗത്തിൽ കാണിച്ച ഒരു കണ്ണിറുക്കൽ രംഗമാണ് പ്രിയയെ വൈറലാക്കി മാറ്റിയത് . കേരളത്തിൽ മാത്രമല്ല ഇന്ത്യ ഒട്ടാകെ ഈ സീൻ വൈറലായി മാറുകയും പ്രിയക്ക് നിരവധി ആരാധകരെ ലഭിക്കുകയും ചെയ്തു. ദി വിങ്ക് ഗേൾ എന്നപേരിൽ ഇതാരാ പിന്നീട് അറിയപ്പെടാനും തുടങ്ങി. സിനിമ പരാജയമാകുകയും ചിത്രത്തിലെ പ്രകടനത്തിന് നിരവധി വിമർശനങ്ങൾ ഏറ്റുവാങ്ങേണ്ടി വരികയും ചെയ്തു പ്രിയയ്ക്ക് . എന്നാൽ അതിനു മുൻപ് തന്നെ നിരവധി അവസരങ്ങൾ പ്രിയയെ തേടിയെത്തിയിരുന്നു.
ബോളിവുഡിൽ വരെ എത്തി നിൽക്കുകയാണ് പ്രിയ എന്ന താരം ഇപ്പോൾ . പാൻ ഇന്ത്യ ലെവലിൽ അറിയപ്പെടുന്ന ഈ താരം തെലുങ്ക് കന്നട ഭാഷകളിലും അഭിനയിച്ചു. മലയാളത്തിലേക്ക് പിന്നീട് തിരിച്ചെത്തിയത് കഴിഞ്ഞവർഷം പുറത്തിറങ്ങിയ ഫോർ ഇയേഴ്സ് എന്ന ചിത്രത്തിലൂടെയാണ്. യാരിയാൻ 2, 3 മങ്കീസ് എന്നീ ബോളിവുഡ് ചിത്രങ്ങൾ ഷൂട്ടിംഗ് പൂർത്തീകരിച്ച് അണിയറയിൽ ഒരുങ്ങുകയാണ്.
എത്രയേറെ ഷൂട്ടിംഗ് തിരക്കുകളിൽ ആയാലും സോഷ്യൽ മീഡിയയിലും സമയം കണ്ടെത്താൻ പ്രിയ ശ്രദ്ധിക്കാറുണ്ട്. നിരവധി പോസ്റ്റുകളാണ് താരം ആരാധകർക്കായി പങ്കുവെക്കാറുള്ളത്. ഇപ്പോൾ ഇതാ പ്രിയ പങ്കുവെച്ച പുത്തൻ ഫോട്ടോഷൂട്ട് ചിത്രങ്ങളാണ് ആരാധകർ ഏറ്റെടുത്തിരിക്കുന്നത്. പട്ട്സാരി ധരിച്ച് തലയിൽ മുല്ലപ്പൂ ചൂടി തനി നാടൻ ലുക്കിലാണ് താരം ചിത്രങ്ങളിൽ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. ഗീതിക കാണുമില്ലിയുടെ ഡിസൈനിലുള്ള വസ്ത്രം ആണ് പ്രിയ ധരിച്ചിട്ടുള്ളത്. മനോജിന ഗോളപുടി സ്റ്റൈലിൽ നിർവഹിച്ച താരത്തിന്റെ ചിത്രങ്ങൾ പകർത്തിയിട്ടുള്ളത് വിശാൽ ആണ് . പ്രിയ മേക്കപ്പ് ചെയ്തിരിക്കുന്നത് സുജയ ശ്രീവാസ്തവയാണ്.