ഒട്ടേറെ വിമർശനങ്ങളിലൂടെയും പരിഹാസങ്ങളിലൂടെയും കടന്നുവന്ന് ഇന്ന് മലയാള സിനിമയിൽ തന്റേതായ സ്ഥാനം നേടിയെടുത്ത യുവ താരസുന്ദരിയാണ് നടി പ്രിയ പ്രകാശ് വാര്യർ . ആദ്യ ചിത്രത്തിലെ ഒരു ഗാനരംഗം കൊണ്ട് ഇന്ത്യയൊട്ടാകെ ശ്രദ്ധ പിടിച്ചു പറ്റിയ പ്രിയ ആ ചിത്രം റിലീസ് ചെയ്തതിനുശേഷം നിരവധി വിമർശനങ്ങൾ ഏറ്റുവാങ്ങേണ്ടതായി വന്നു. പിന്നീട് അങ്ങോട്ടുള്ള വർഷങ്ങളിൽ മലയാള സിനിമകളിൽ പ്രിയയെ കണ്ടതേയില്ല. എന്നാൽ അന്യഭാഷകളിൽ നിന്ന് നിരവധി അവസരങ്ങൾ ഈ താരത്തെ തേടി എത്തുകയും പ്രിയ അവിടെയെല്ലാം തൻറെ കയ്യൊപ്പ് ചാർത്തുകയും ചെയ്തു.
2018 ൽ കരിയർ തുടങ്ങിയ ഈ താരം തെലുങ്ക്, ഹിന്ദി ഭാഷകളിൽ അരങ്ങേറ്റം കുറിച്ചു. അഡാർ ലവ് എന്ന ചിത്രത്തിലൂടെ മലയാളി പ്രേക്ഷകർക്ക് സുപരിചിതയായ പ്രിയ 2022ൽ പുറത്തിറങ്ങിയ ഫോർ ഇയേഴ്സ് എന്ന ചിത്രത്തിലൂടെയാണ് വീണ്ടും മലയാള സിനിമയിലേക്ക് രംഗപ്രവേശനം ചെയ്തത്. ഈ ചിത്രത്തിലൂടെ മികച്ച സ്വീകാര്യതയായിരുന്നു പ്രിയയ്ക്ക് ലഭിച്ചത്. തന്നെ വിമർശിച്ചവർ തന്നെ പ്രശംസിച്ചും അഭിപ്രായങ്ങൾ രേഖപ്പെടുത്താൻ തുടങ്ങി. ലൈവ് എന്ന വി കെ പി ചിത്രത്തിലും കൊള്ള എന്ന ചിത്രത്തിലും പ്രധാന വേഷങ്ങളിൽ പ്രിയ അഭിനയിച്ചിരുന്നു. ഇന്നിപ്പോൾ മലയാള സിനിമയിൽ ഒരു മുൻനിര താരമായി പ്രിയ മാറിയിട്ടുണ്ട്.
ത്രീ മങ്കീസ്, യാരിയൻ 2 , ലവ് ഹാക്കേഴ്സ് , ശ്രീദേവി ബംഗ്ലാവ് എന്നീ ബോളിവുഡ് ചിത്രങ്ങളും വിഷ്ണുപ്രിയ എന്ന കന്നട ചിത്രവും പ്രിയയുടെതായി ഒരുങ്ങുന്നുണ്ട്. വിഷ്ണുപ്രിയ കന്നടയിലെ താരത്തിന്റെ അരങ്ങേറ്റ ചിത്രം കൂടിയാണ്. മോഡൽ കൂടിയായ പ്രിയ ഹോട്ട്, ഗ്ലാമറസ് ലുക്കുകളിൽ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിൽ പ്രത്യക്ഷപ്പെടാറുണ്ട്. പ്രിയയുടെ ഇത്തരം ചിത്രങ്ങൾക്ക് എല്ലാം വൻ സ്വീകാര്യതയും ലഭിക്കാറുണ്ട്. ഫോട്ടോഷൂട്ട് ചിത്രങ്ങൾക്ക് പുറമേ പ്രിയ തൻറെ യാത്ര വിശേഷങ്ങളും ആരാധകരുമായി പങ്കുവയ്ക്കാറുണ്ട്.
തൻറെ ഇൻസ്റ്റാഗ്രാം പേജിൽ പ്രിയ പങ്കുവച്ച പുത്തൻ ചിത്രങ്ങളാണ് ഇപ്പോൾ പ്രേക്ഷകർ ഏറ്റെടുത്തിരിക്കുന്നത്. വൈറ്റ് കളർ സ്റ്റൈലിഷ് ഔട്ടഫിറ്റിൽ ഗ്ലാമറസായി എത്തിയ താരം വിടർന്ന പൂക്കൾക്കിടയിൽ നിന്നു കൊണ്ടാണ് താരം ചിത്രങ്ങൾക്ക് പോസ് ചെയ്തിരിക്കുന്നത്. ഒരു പൂവ് പോലെ വിടരുക നിങ്ങളുടെ സൗന്ദര്യം പുറത്തു കാണിക്കുക പ്രിയ തന്റെ ചിത്രങ്ങൾ പങ്കു വെച്ചിട്ടുള്ളത്. റിസ്വാൻ ആണ് താരത്തെ മേക്കപ്പ് ചെയ്തത്. പ്ലാന്റ ബി ക്രിയേഷൻസിനു വേണ്ടി പകർത്തിയതാണ് ഈ ചിത്രങ്ങൾ .