പ്രിയയുടെ വൈറലായി മാറിയ ബ്ലാക്ക് ആൻഡ് വൈറ്റ് ഫോട്ടോഷൂട്ട് ചിത്രങ്ങൾക്ക് പിന്നിലെ വീഡിയോ ഇതാ ; ബിഹൈൻഡ് ദി സീൻ വീഡിയോ പോസ്റ്റ് ചെയ്ത് താരം …

പ്രധാന വേഷത്തിൽ എത്തിയ ആദ്യ ചിത്രത്തിലൂടെ തന്നെ ഇന്ത്യ ഒട്ടാകെ നിരവധി ആരാധകരെ സ്വന്തമാക്കുവാൻ സാധിച്ച താര സുന്ദരിയാണ് നടി പ്രിയ പ്രകാശ് വാര്യർ . പ്രിയ അഭിനയിച്ച ചിത്രത്തിലെ ഒരു ഗാനം ചിത്രത്തിന്റെ റിലീസിന് മുൻപ് പുറത്തിറങ്ങുകയും അതിലെ പ്രിയയുടെ ഒരു കണ്ണിറുക്കൽ രംഗം വൈറലായി മാറുകയും പ്രേക്ഷകർ താരത്തെ തിരിച്ചറിയുകയും ചെയ്തു. സോഷ്യൽ മീഡിയയിൽ ഈ ഗാനം വൈറലായി മാറിയതോടെ നിരവധി ആരാധകരാണ് പ്രിയയ്ക്ക് വന്നു ചേർന്നത്.

ഇത്രയേറെ ആരാധകരെ സ്വന്തമാക്കിയ പ്രിയ പിന്നീട് നാഷണൽ ക്രഷ് എന്ന പേരിൽ അറിയപ്പെടാൻ തുടങ്ങി. താരം പ്രധാന വേഷത്തിൽ എത്തിയ അഡാർ ലവ് എന്ന ഈ ചിത്രം തിയറ്ററുകളിൽ പരാജയപ്പെട്ടു എങ്കിലും പ്രിയ എന്ന താരത്തിന്റെ കരിയറിൽ ഈ ചിത്രം ഒരു വഴിത്തിരിവായി മാറുകയായിരുന്നു. അന്യഭാഷകളിൽ നിന്ന് നിരവധി ഓഫറുകളാണ് പ്രിയയെ തേടിയെത്തിയത് കൂടുതലായും ബോളിവുഡിൽ നിന്നായിരുന്നു.

തെലുങ്കിൽ പ്രിയയുടേതായി ഇതിനോടകം റിലീസ് ചെയ്തത് രണ്ട് ചിത്രങ്ങളാണ്.  ഇവയിൽ രണ്ടിലും നായികയായാണ് പ്രിയ വേഷമിട്ടത്. മലയാളത്തിൽ റിലീസ് ചെയ്ത ഫോർ ഇയേഴ്സ് ആണ് പ്രിയയുടെതായി പുറത്തിറങ്ങിയ അവസാന ചിത്രം . രണ്ട് ബോളിവുഡ് ചിത്രങ്ങൾ കൂടി താരത്തിന്റെതായി ഒരുങ്ങുന്നുണ്ട് . മലയാളത്തിലും ചില ചിത്രങ്ങൾ റിലീസ് ചെയ്യാനായി തയ്യാറെടുത്തു.കൊണ്ടിരിക്കുകയാണ്. പല ഭാഷകളിലായി ഏകദേശം ഏഴോളം ചിത്രങ്ങളാണ് പ്രിയയുടെതായി ഒരുങ്ങുന്നത്.

സോഷ്യൽ മീഡിയയിൽ ഒട്ടനവധി ആരാധകരുള്ള താരമാണ് പ്രിയ. തൻറെ യാത്രാവിശേഷങ്ങളും ഫോട്ടോഷൂട്ട് ചിത്രങ്ങളുമാണ് പ്രിയ കൂടുതലായും ആരാധകർക്കായി പങ്കുവെക്കാറുള്ളത് . ഒരു ബ്ലാക്ക് ആൻഡ് വൈറ്റ് ഫോട്ടോഷൂട്ട് ചിത്രങ്ങൾ താരം ഈ അടുത്തായി ആരാധകർക്ക് വേണ്ടി പങ്കുവെച്ചിരുന്നു. ആ ഫോട്ടോ ഷൂട്ടിന്റെ ബിഹൈൻഡ് ദി സീൻ വീഡിയോ പോസ്റ്റ് ചെയ്തിരിക്കുകയാണ് പ്രിയ ഇപ്പോൾ . ഫോട്ടോഷൂട്ടിനായി സ്റ്റൈലിംഗ് നിർവഹിച്ചത് സ്മിജിയും ചിത്രങ്ങൾ പകർത്തിയത് പളനിയപ്പൻ സുബ്രഹ്മണ്യവും ആണ് .