ശിവ കാർത്തികേയന്റെ നായികയല്ലേ ഇത് !!! ക്യൂട്ട് ലുക്കിൽ നടി പ്രിയങ്ക മോഹൻ ….

കന്നഡ ചിത്രത്തിലൂടെ അഭിനയരംഗത്തേക്ക് 2019 ൽ കടന്നുവന്ന താര സുന്ദരിയാണ് പ്രിയങ്ക മോഹൻ. അതേ വർഷം തന്നെ തെലുങ്ക് ചലച്ചിത്രരംഗത്തും താരം തന്റെ സാന്നിധ്യം അറിയിച്ചു. നെൽസൺ സംവിധാനം ചെയ്തു ശിവ കാർത്തികേയൻ നായകനായി 2021ൽ പുറത്തിറങ്ങിയ ചിത്രമാണ് ഡോക്ടർ. ഈ തമിഴ് ചിത്രത്തിൽ നായികയായി പ്രിയങ്ക തമിഴിൽ അരങ്ങേറ്റം കുറിച്ചതോടെ തമിഴ് പ്രേക്ഷകർക്കും മലയാളം ആരാധകർക്കും താരം പ്രിയങ്കരിയായി മാറി.

മികച്ച ബോക്സ് ഓഫീസ് കളക്ഷൻ ആണ് ഡോക്ടർ എന്ന ചിത്രം ആ വർഷം സ്വന്തമാക്കിയത്. നൂറുകോടി ക്ലബ്ബിൽ ഇടം പിടിക്കാൻ ഡോക്ടർ എന്ന ചിത്രത്തിന് സാധിച്ചിരുന്നു. അതോടെ ചിത്രത്തിലെ നായിക വേഷം ചെയ്ത പ്രിയങ്ക മോഹൻ അഭിനയരംഗത്തെ തന്റേതായ സ്ഥാനം നേടിയെടുക്കുകയായിരുന്നു. കേരളത്തിലും ഈ ചിത്രം മികച്ച കളക്ഷൻ നേടുകയും മലയാളി പ്രേക്ഷകരും ഇരു കൈയ്യും നീട്ടി സ്വീകരിച്ചു.


പിന്നീട് താരം അഭിനയിച്ചത് സൂര്യൻ നായകനാക്കി തമിഴിലെ ഹിറ്റ് സംവിധായകരിൽ ഒരാളായ പാണ്ഡിരാജ് സംവിധാനം ചെയ്ത ഏതർക്കും തുനിന്ധവൻ എന്ന ചിത്രത്തിൽ ആണ് . അതേ വർഷം തന്നെ ശിവ കാർത്തികേയന്റെ മറ്റൊരു ചിത്രമായ ഡോൺ എന്ന ചിത്രത്തിലും താരം അഭിനയിച്ചു. ഈ ചിത്രവും സൂപ്പർ ഹിറ്റായി മാറിയതോടെ പ്രിയങ്ക മോഹൻ എന്ന താരം അഭിനയരംഗത്ത് ഒഴിവാക്കാൻ പറ്റാത്ത ഒരാളായി മാറുകയായിരുന്നു.

ധനുഷ് നായകനായ ക്യാപ്റ്റൻ എന്ന ചിത്രവും മറ്റ് രണ്ട് വേറെ പ്രൊജക്ടുകൾ കൂടിയുമാണ് താരത്തെ കാത്തിരിക്കുന്നവ. ഇപ്പോൾ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിൽ വൈറലായി മാറുന്നത് പ്രിയങ്ക മോഹനന്റെ പുത്തൻ ചിത്രങ്ങളാണ്. തൻറെ ഇൻസ്റ്റാഗ്രാം പേജിലൂടെ പ്രിയങ്ക തന്നെയാണ് ഈ ചിത്രങ്ങൾ പങ്കുവെച്ചിട്ടുള്ളത്. താരത്തിന്റെ പുത്തൻ ചിത്രങ്ങൾ ഇപ്പോൾ പ്രേക്ഷകർ ഏറ്റെടുത്തിരിക്കുകയാണ്.