ബ്ലൂ കളർ ഔട്ട്ഫിറ്റിൽ ഗ്ലാമറസായി നടി ലക്ഷ്മി റായി…!

റോക്ക് ആൻഡ് റോൾ എന്ന മോഹൻലാൽ ചിത്രത്തിലൂടെ താരത്തിന്റെ നായികയായി കൊണ്ട് മലയാളത്തിലേക്ക് രംഗപ്രവേശനം ചെയ്ത താരസുന്ദരിയാണ് നടി ലക്ഷ്മി റായി. കർണാടക സ്വദേശിനിയായ ലക്ഷ്മി തന്റെ കരിയറിനെ തുടക്കം കുറിക്കുന്നത് തമിഴ് ചിത്രത്തിലൂടെയാണ്. ഒരു കന്നട ഷോർട്ട് ഫിലിമിൽ ആദ്യം അഭിനയിച്ചതിനുശേഷം ആണ് താരം തമിഴ് സിനിമയിൽ അരങ്ങേറ്റം കുറിക്കുന്നത്.

2005 മുതൽക്ക് സിനിമകളിൽ സജീവമായ ലക്ഷ്മി 2007 ലാണ് മലയാളത്തിൽ എത്തുന്നത്. സൂപ്പർസ്റ്റാറിന്റെ നായികയായി ആദ്യ മലയാള ചിത്രത്തിൽ അഭിനയിച്ച ലക്ഷ്മി പിന്നീട് മലയാളത്തിൽ അഭിനയിച്ചത് മെഗാസ്റ്റാർ മമ്മൂട്ടിയുടെ നായികയായി അണ്ണൻ തമ്പി എന്ന ചിത്രത്തിലാണ്. അതിനുശേഷം മമ്മൂട്ടിയുടെ തന്നെ പരുന്ത് , ചട്ടമ്പിനാട്, രാജാധിരാജ , ഒരു കുട്ടനാടൻ ബ്ലോഗ് , ഇൻ ഹരിഹർ നഗറിന്റെ രണ്ടാം ഭാഗമായ ടു ഹരിഹർ നഗർ, മൂന്നാം ഭാഗം ഇൻ ഗോസ്റ്റ് ഹൗസ്, മോഹൻലാൽ ചിത്രം ഇവിടം സ്വർഗ്ഗമാണ് , ക്രിസ്ത്യൻ ബ്രദേഴ്സ്, ഒരു മരുഭൂമി കഥ , കാസനോവ, ദിലീപ് ചിത്രം മായ മോഹിനി, നായിക പ്രാധാന്യമുള്ള ചിത്രം ആറ് സുന്ദരിമാരുടെ കഥ എന്നീ മലയാള സിനിമകളിൽ അഭിനയിച്ചു.

ലക്ഷ്മി അഭിനയിച്ചിട്ടുള്ള കൂടുതൽ മലയാള ചിത്രങ്ങളും മോഹൻലാലിനും മമ്മൂട്ടിക്കും ഒപ്പമാണ്. അതും അവരുടെ നായികയായി കൊണ്ട് തന്നെ. ഇപ്പോൾ താരത്തിന്റെതായി പുറത്തിറങ്ങിയ അവസാനം ചിത്രം ബോലാ എന്ന ഹിന്ദി ചിത്രമാണ്. അതിലെ ഒരു ഗാന രംഗത്തിൽ മാത്രമാണ് ലക്ഷ്മി പ്രത്യക്ഷപ്പെട്ടിരുന്നത്. ഡിഎൻഎ എന്ന പുത്തൻ മലയാള ചിത്രത്തിൻറെ ഷൂട്ടിംഗിലാണ് താരം ഇപ്പോൾ . ലക്ഷ്മി റായ് എന്ന തൻറെ പേര് പിന്നീട് താരം ലക്ഷ്മി എന്നാക്കി മാറ്റിയിരുന്നു.

സോഷ്യൽ മീഡിയയിലെ ഒരു സജീവ താരമായ ലക്ഷ്മി ഇപ്പോൾ പങ്കു വെച്ചിട്ടുള്ള താരത്തിന്റെ പുത്തൻ ചിത്രങ്ങളാണ് പ്രേക്ഷകർ ഏറ്റെടുത്തിരിക്കുന്നത്. ബ്ലൂ കളർ ഔട്ട്ഫിറ്റിൽ ഹോട്ട് ലുക്കിലാണ് ലക്ഷ്മി ചിത്രങ്ങളിൽ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. പൂൾ സൈഡിൽ ഇരിക്കുന്ന ലക്ഷ്മിയുടെ ഹോട്ട് ചിത്രങ്ങളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടി കൊണ്ടിരിക്കുന്നത്.