മോഹൻലാൽ നായകനായി വേഷമിട്ട വിയറ്റ്നാം കോളനി എന്ന ചിത്രത്തിൽ കൃഷ്ണമൂർത്തി എന്ന താരം അവതരിപ്പിച്ച കഥാപാത്രത്തിന്റെ അനന്തരവളുടെ വേഷം ചെയ്ത് കൊണ്ട് ബാലതാരമായി മലയാള സിനിമയിലേക്ക് എത്തിയ താരമാണ് നടി രാധിക. പിന്നീട് 2000 മുതൽക്ക് ചെറിയ ചെറിയ കഥാപാത്രങ്ങളിലൂടെ മലയാള സിനിമയിൽ സജീവമായ രാധിക , പൃഥ്വിരാജ് കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ച ലാൽ ജോസിന്റെ ക്യാമ്പസ് ചിത്രം ക്ലാസ്സ്‌മേറ്റ്സിലൂടെയാണ് ശ്രദ്ധ നേടുന്നത്.
റസിയ എന്ന കഥാപാത്രമായി ക്ലാസ്സ്‌മേറ്റ്സിൽ മിന്നുംപ്രകടനം കാഴ്ചവച്ച രാധികയ്ക്ക് ഒരുപാട് ആരാധകരെയാണ് ഈ ചിത്രത്തിന് ശേഷം ലഭിച്ചത്. ഇന്നും പലർക്കുമിടയിൽ റസിയ എന്ന കഥാപാത്രത്തിന്റെ പേരിലാണ് രാധിക അറിയപ്പെടുന്നത് തന്നെ. രാധിക ആദ്യമായി നായികയായി വേഷമിട്ടത് ചങ്ങാതിപ്പൂച്ച എന്ന ചിത്രത്തിലാണ്. ജയസൂര്യ ആയിരുന്നു ഈ ചിത്രത്തിലെ നായകൻ . 2013 മുൽക്ക് താരം അഭിനയത്തിൽ അത്ര സജീവമല്ലാതായി.
ദുബൈയിൽ ജോലി ചെയ്തിരുന്ന അഭിൽ കൃഷ്ണയുമായി 2016 ൽ വിവാഹിതയായ രാധിക, വിവാഹശേഷം ഭർത്താവിന് ഒപ്പം ദുബൈയിൽ സ്ഥിരതാമസമാക്കി. സിനിമയിൽ നിന്ന് ഏറെ വർഷമായി വിട്ടുനിന്ന രാധിക ഓള് എന്ന മലയാള സിനിമയിൽ ചെറിയ ഒരു വേഷം ചെയ്തിരുന്നു. ദുബൈയിൽ ഷൂട്ട് ചെയ്ത് ഈ വർഷം പുറത്തിറങ്ങിയ ആയിഷ എന്ന മഞ്ജു വാര്യർ ചിത്രത്തിലൂടെ രാധിക വീണ്ടും അഭിനയത്തിലേക്ക് തിരിച്ച് എത്തിയിട്ടുണ്ട്. താരം വീണ്ടും മലയാള സിനിമയിൽ സജീവമാകും എന്ന പ്രതീക്ഷയിലാണ് ആരാധകർ.
രാധിക സോഷ്യൽ മീഡിയയിൽ വളരെ സജീവമാണ്. താരത്തിന്റെ പുതിയ ചിത്രങ്ങളാണ് ഇപ്പോൾ പ്രേക്ഷക ശ്രദ്ധ നേടുന്നത്. വെള്ള മിനി ഫ്രോക്കിൽ സ്റ്റൈലിഷായി നിൽക്കുന്ന രാധികയെയാണ് ഈ ചിത്രങ്ങളിൽ കാണാൻ സാധിക്കുന്നത്. പ്രജിത്ത് പദ്മനാഭനാണ് താരത്തിന്റെ ഈ ചിത്രങ്ങൾ എടുത്തിരിക്കുന്നത്. ക്ലാസ്സ്‌മേറ്റ്സിലെ റസിയ തന്നെയാണോ ഇതെന്ന് രാധികയുടെ പുതിയ ഫോട്ടോസ് കണ്ടു കഴിഞ്ഞാൽ മലയാളി പ്രേക്ഷകർ ഒരു നിമിഷം സംശയിച്ചുപോകും.