മണിപ്പൂരിലേക്ക് സന്ദർശനം നടത്താൻ രാഹുൽ ഗാന്ധി . വിമർശനങ്ങൾ നിരവധി ഉണ്ടെങ്കിലും തൻറെ തീരുമാനത്തിൽ മാറ്റമില്ല എന്ന് വ്യക്തമാക്കിയിരിക്കുകയാണ് രാഹുൽ ഗാന്ധി . മണിപ്പൂരിലേക്ക് രണ്ട് ദിവസത്തെ സന്ദർശനമാണ് അദ്ദേഹം ഇപ്പോൾ പ്രഖ്യാപിച്ചിട്ടുള്ളത്. രാഹുൽ ഗാന്ധി സന്ദർശനം നടത്താൻ തീരുമാനിച്ചിരിക്കുന്നത് ജൂൺ 29 30 തീയതികളിലാണ്.
മണിപ്പൂരിലെ ജനങ്ങളുടെ സുരക്ഷ ഉറപ്പാക്കിയിട്ട് വേണം തന്നെ വിമർശിക്കാൻ എന്ന് രാഹുൽഗാന്ധി തന്നെ വിമർശിക്കുന്നവർക്ക് മറുപടി നൽകി. കോൺഗ്രസിന്റെ ആരോപണം പ്രധാനമന്ത്രി ശ്രദ്ധ തിരിക്കാൻ നോക്കുകയാണ് എന്നുള്ളതായിരുന്നു. പ്രധാനമന്ത്രിയും കേന്ദ്രസർക്കാരും മണിപ്പൂർ കലാപം പ്രതിരോധിക്കുന്നതിൽ പരാജയപ്പെട്ടു എന്ന വിമർശനവുമായി എത്തിയിരിക്കുകയാണ് പ്രതിപക്ഷം.
വളരെ പ്രാധാന്യത്തോടെ ഈ വിഷയം ഉയർന്നുവന്നത് നടത്തിയ പ്രതിപക്ഷ പാർട്ടികളുടെ യോഗത്തിൽ ആയിരുന്നു. ഇതിനുശേഷമായിരുന്നു കലാപബാധിത മേഖല താൻ സന്ദർശിക്കുമെന്ന് രാഹുൽ ഗാന്ധി പ്രഖ്യാപിച്ചത്. മണിപ്പൂരിലേക്ക് ഇതുവരെയും പ്രധാനമന്ത്രി നരേന്ദ്രമോദി സന്ദർശനം നടത്തിയിട്ടില്ല. ഈ കലാപ ഭൂമിയിലെ സമാധാന ശ്രമങ്ങൾക്ക് മുൻകൈ നൽകുന്നത് അമിത് ഷായാണ് . എന്നാൽ ഇപ്പോൾ തീവ്രവാദ സംഘങ്ങളുടെ പിന്തുണ മണിപ്പൂരിൽ കലാപത്തിന് ലഭിക്കുന്നുണ്ടോ എന്ന ആശങ്ക കൂടി ഉയർന്നുവരുന്ന സാഹചര്യമാണ് കാണുന്നത്.
ബിഷ്ണുപൂർ, സുഗ്നു എന്നീ കലാപം വളരെയേറെ രൂക്ഷമായ മേഖലകളിൽ തീവ്രവാദ സംഘങ്ങൾ പ്രവർത്തിക്കുന്നുണ്ട് എന്നാണ് ഇപ്പോൾ ലഭിക്കുന്ന വിവരം. കലാപത്തിനിടയിൽ പിടിയിലകപ്പെട്ടവരിൽ ചിലർ യു എൻ എൽ എഫ്, കെ വൈ കെ എൽ സംഘ അംഗങ്ങൾ ആണ് എന്നാണ് ലഭിക്കുന്ന വിവരം.