ഓറഞ്ച് കളർ സാരിയിൽ ഹോട്ട് ലുക്കിൽ തിളങ്ങി നടി രമ്യ പാണ്ഡ്യൻ….

ഡമ്മി തപസ്സ് എന്ന 2015 ൽ പുറത്തിറങ്ങിയ തമിഴ് ചിത്രത്തിലൂടെ തന്റെ കരിയറിന് തുടക്കം കുറിച്ച് താരമാണ് നടി രമ്യാ പാണ്ഡ്യൻ . സംവിധായകനായിരുന്ന ദുരൈ പാണ്ഡ്യന്റെ മകളാണ് തമിഴ്നാട് തിരുനെൽവേലി സ്വദേശിനി കൂടിയായ രമ്യ . സിനിമയുമായി ബന്ധം ഉണ്ടായിരുന്നതുകൊണ്ട് തന്നെ രമ്യയും അച്ഛൻറെ മേഖലയായ സിനിമ തന്നെ തിരഞ്ഞെടുത്തു. തമിഴ് ചലച്ചിത്ര ലോകത്ത് ജോക്കർ, ആൺ ദേവതൈ എന്നീ സിനിമകളിലൂടെ രമ്യ തൻറെ ഇരിപ്പിടം ഉറപ്പിക്കുകയും ചെയ്തു.

ടെലിവിഷൻ രംഗത്തും ഏറെ സജീവമായ താരം കൂടിയാണ് രമ്യ . കുക്ക് വിത്ത് കോമാളി എന്ന ശ്രദ്ധേയ ഷോയുടെ സീസൺ വണ്ണിൽ മത്സരാർത്ഥിയായി താരം എത്തിയിരുന്നു. ഈശോയിൽ മൂന്നാം സ്ഥാനവും രമ്യ കരസ്ഥമാക്കിയിരുന്നു. അതിനുശേഷം ബ്രഹ്മാൻ റിയാലിറ്റി ഷോയായ ബിഗ് ബോസ് തമിഴ് സീസൺ ഫോറിലെ മത്സരാർത്ഥിയായി രമ്യ പങ്കെടുത്തിരുന്നു . ഈ റിയാലിറ്റി ഷോയിൽ എത്തിയതിനുശേഷം ആകാം കുറച്ചെങ്കിലും മലയാളി പ്രേക്ഷകർക്ക് രമ്യ സുപരിചിതയായി മാറിയത്. ബിഗ് ബോസ് നാലാം സീസണിൽ നാലാം സ്ഥാനം കരസ്ഥമാക്കാൻ രമ്യക്ക് സാധിച്ചിരുന്നു.

രമ്യ മലയാള സിനിമയിലേക്ക് എത്തുന്നത് ബിഗ് ബോസ് റിയാലിറ്റി ഷോയുടെ ഭാഗമായതിനുശേഷമാണ്. മെഗാസ്റ്റാർ മമ്മൂട്ടിയും പ്രശസ്ത സംവിധായകൻ ലിജോ ജോസ് പെല്ലിശ്ശേരിയും ഒന്നിച്ച് നൻപകൽ നേരത്ത് മയക്കം എന്ന സിനിമയിൽ നായികയായി രമ്യ അഭിനയിച്ചിരുന്നു. ബിഗ് ബോസ് അൾട്ടിമേറ്റ് ഷോയിലും രമ്യ മത്സരാർത്ഥിയായി . രമ്യയുടേതായി ഇനി പുറത്തിറങ്ങാൻ ഉള്ളത് ഇടുമ്പൻകാരി എന്ന തമിഴ് സിനിമയാണ്. സോഷ്യൽ മീഡിയയിലെ ഒരു നിറസാന്നിധ്യമാണ് രമ്യ .

ഇപ്പോഴിതാ രമ്യ ഓറഞ്ച് കളർ സാരി ധരിച്ച് ഹോട്ട് ലുക്കിൽ തിളങ്ങിയ തൻറെ ചിത്രങ്ങൾ ആരാധകർക്കായി പങ്കുവെച്ചിരിക്കുകയാണ്. താരത്തിന്റെ ഈ മനോഹരമായ ചിത്രങ്ങൾ പകർത്തിയത് അനുപമ സിന്ധിയാണ്. രമ്യ ധരിച്ചിട്ടുള്ളത് പ്രിശോയുടെ സാരിയാണ്. രമ്യയെ മേക്കപ്പ് ചെയ്തിരിക്കുന്നത് വേദ്യ ബാലകുമാറാണ് . ചിത്രങ്ങൾ കണ്ട് താരത്തിന്റെ ആരാധകർ കമൻറ് ചെയ്തിട്ടുള്ളത് എന്തൊരു അഴകാണ് എന്നതാണ്.