മോഹൻലാലിനെ നായകനാക്കി കൊണ്ട് ബി ഉണ്ണികൃഷ്ണൻ സംവിധാനം ചെയ്തു 2017 പുറത്തിറങ്ങിയ സൂപ്പർ ഹിറ്റ് ചിത്രമായിരുന്നു വില്ലൻ. ഈ ചിത്രത്തിലൂടെ മലയാളി പ്രേക്ഷകർക്ക് സുപരിചിതയായ താരമാണ് നടി റാഷി ഖന്ന. മലയാളത്തിലേക്ക് എത്തിയത് 2017ലായിരുന്നു എങ്കിലും അതിനു മുൻപ് തന്നെ അഭിനയിക്കുക കൊണ്ട് തന്നെ തെന്നിന്ത്യയിൽ താരം ശോഭിച്ചിരുന്നു. അഭിനയ രംഗത്തേക്ക് ചുവട് വയ്ക്കുന്നത് 2013-ൽ പുറത്തിറങ്ങിയ മദ്രാസ് കഫേ എന്ന ഹിന്ദി ഭാഷ ചിത്രത്തിലൂടെ ആണ് .
മനം എന്ന ചിത്രത്തിലൂടെ 2014-ൽ തെലുങ്കു ഭാഷയിൽ അരങ്ങേറ്റം. ഇമൈക നൊടികൾ എന്ന സിനിമയിലൂടെ 2018-ൽ തമിഴിലും അരങ്ങേറ്റം കുറിച്ചു. പിന്നീട് ജോർ, ജിൽ, ശിവം, ബംഗാൾ ടൈഗർ, രാജ ദി ഗ്രേറ്റ്, അടങ്കമാർ, പൃഥ്വിരാജ് നായകനായ ഭ്രമം, ധനുഷ് നായകനായ തിരിച്ചിട്ടമ്പലം, കാർത്തിക് നായകനായ സർദാർ എന്നിവ ഉൾപ്പെടെ മുപ്പതിൽ കൂടുതൽ ചിത്രങ്ങളിൽ താരം അഭിനയിച്ചിട്ടുണ്ട്.
ഇവയ്ക്ക് പുറമെ രുദ്ര ദി എഡ്ജ് ഓഫ് ഡാർക്‌നെസ്സ് എന്ന 2022-ൽ റിലീസായ ചിത്രം, ഈ വർഷം റിലീസായ വിജയ് സേതുപതി , ഷാഹിദ് കപ്പൂർ ചിത്രം , ഫർസീ എന്ന വെബ് സീരീസ് എന്നിവയിലും താരം അഭിനയിച്ചിട്ടുണ്ട്. മികച്ച പ്രേക്ഷക പ്രതികരണമാണ് ഫർസി എന്ന വെബ് സീരിയസ് നേടുന്നത്. നിരവധി ആരാധകരുള്ള റാഷി ഖന്ന തൻറെ വിശേഷങ്ങളും ചിത്രങ്ങളും ആരാധകർക്കായി സോഷ്യൽ മീഡിയയിൽ പങ്കുവെക്കാറുണ്ട്.
ഇപ്പോൾ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിൽ ഇടം നേടുന്നത് റാഷി ഖന്നയുടെ പുത്തൻ ഫോട്ടോഷൂട്ട് ചിത്രങ്ങളാണ്. അതീവ ഗ്ലാമറസ് ആയി എത്തിയ താരം ധരിച്ചിരിക്കുന്നത് ഒരു വുഡ് കളർ ഗൗൺ ആണ് . താരത്തിന്റെ ചിത്രങ്ങൾ ക്യാമറയിൽ പകർത്തിയത് സെലിബ്രിറ്റി ഫോട്ടോഗ്രാഫറായ വൈഷ്ണവ് പ്രവീൺ ആണ് . റാഷി തന്നെയാണ് ഈ ചിത്രങ്ങൾ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിൽ പങ്കുവെച്ചിട്ടുള്ളത്.