ചലച്ചിത്ര ലോകത്തേക്ക് കന്നട ചിത്രമായ കിറിക് പാർട്ടി എന്നതിലൂടെ നായികയായി അഭിനയിച്ച് പ്രേക്ഷക പ്രീതി നേടിയെടുത്ത താരമാണ് നടി രശ്മിക മന്ദാന. തൊട്ടടുത്ത വർഷം തന്നെ താരം തെലുങ്ക് ചിത്രത്തിലേക്ക് ചേക്കേറുകയും ചെയ്തു. ഗീതാഗോവിന്ദം, ഡിയർ കോംറൈഡ് തുടങ്ങിയ തെലുങ്ക് സിനിമകളിലൂടെ മലയാളി പ്രേക്ഷകർക്കടക്കം രശ്മിക എന്ന താരം സുപരിചിതയായി മാറി.
രശ്മികയ്ക്ക് തെന്നിന്ത്യയിൽ ഒട്ടാകെ ഒരു ഓളം ഉണ്ടാക്കി കൊടുത്ത ചിത്രം 2021-ൽ പുറത്തിറങ്ങിയ അല്ലു അർജുൻ ചിത്രമായ പുഷ്പയാണ്. രശ്മികളുടെ കരിയറിലെ ഏറ്റവും ശ്രദ്ധേയവും ഒപ്പം താരത്തിന് ഏറെ പ്രശംസയും നേടിക്കൊടുത്ത ചിത്രമായിരുന്നു ഇത്. ഈ സിനിമയിലൂടെ ബോളിവുഡ് അവസരങ്ങളും താരത്തെ തേടിയെത്തി. രശ്മിക പുഷ്പയിൽ അഭിനയിച്ച ശേഷമായിരുന്നു താരത്തിന് നാഷണൽ ക്രഷ് എന്ന ലേബൽ ലഭിച്ചത്.
ഇപ്പോഴിതാ ഈ താരത്തിന് തേടി സീ സിനി അവാർഡ് ലഭിച്ചിരിക്കുകയാണ് അതും ബോളിവുഡ് ചിത്രമായ ഗുഡ് ബൈയിലെ പ്രകടനത്തിന് . ഈ സന്തോഷത്തിൽ താരം പങ്കുവെച്ച പുത്തൻ ചിത്രങ്ങളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുന്നത്. “വളരെയധികം പ്രത്യേകതയുള്ള ഒരു ദിവസം , ഒരു അവാർഡ് കരസ്ഥമാക്കി , ഒരു നൃത്തവും ചെയ്തു ….. എല്ലാവരോടും എന്റെ ജീവിതത്തിൽ എല്ലാത്തിനും നന്ദിയുള്ളവളാണ് ഞാൻ … ” എന്ന കുറിപ്പോടെയാണ് താരം ഈ ചിത്രങ്ങൾ പങ്കുവെച്ചിട്ടുള്ളത്. ബ്ലാക്ക് ഔട്ട്ഫിറ്റിൽ ഹോട്ട് ലുക്കിലാണ് രശ്മിക പ്രത്യക്ഷപ്പെട്ടത്.
കിറിക്ക് പാർട്ടി എന്ന ആദ്യ ചിത്രം ചെയ്യുന്ന സമയത്ത് അതിലെ നായകനായ രക്ഷിത് ഷെട്ടിയുമായി താരം പ്രണയത്തിൽ ആയിരുന്നു. തുടർന്ന് ഇവരുടെയും വിവാഹനിശ്ചയം വരെ കഴിഞ്ഞെങ്കിലും പിന്നീട് ഇവർ വേർപിരിയുകയായിരുന്നു. സിനിമയിൽ സജീവമാകുന്നതോടൊപ്പം ഒട്ടേറെ വിവാദങ്ങളിലും ചെന്നുപെട്ട താരങ്ങളിൽ ഒരാളാണ് രശ്മിക . ഈ അടുത്ത് തന്നെ താരത്തിന് കേൾക്കേണ്ടിവന്ന ഒരു വിമർശനമായിരുന്നു വന്ന വഴി മറന്നുകൊണ്ടാണ് രശ്മിക ഇപ്പോൾ സിനിമയിൽ സജീവമാകുന്നത് എന്ന കാര്യം.