മലയാള സിനിമയുടെ 100 കോടി സിനിമകളുടെ പട്ടികയിൽ ആദ്യസിനിമയായ RDX കൊണ്ട് തന്നെ ഇടം പിടിച്ച സംവിധായകനാണ് നഹാസ് ഹിദായത്ത് . സോഫിയ പോൾ ൻ്റെ ഉടമസ്ഥതയിലുള്ള weekend blockbusters ൻ്റെ ബാനറിൽ പുറത്തിറങ്ങിയ ഷൈൻ നിഗം, പെപ്പ, നീരജ് മാധവ് , ബാബു ആൻ്റണി എന്നിങ്ങനെ വൻതാരനിരയിൽ പുറത്തിറങ്ങിയ ചിത്രത്തിന് വൽസ്വീകാര്യതയാണ് ലഭിച്ചത്. ചിത്രം 100 കോടി കളക്ഷൻ നേടുകയും ചെയ്തിരുന്നു.
എന്നാൽ RDX എന്ന ആദ്യ ചിത്രത്തിന് ശേഷം നഹാസിൻ്റെ രണ്ടാം ചിത്രവും weekend blockbusters ൻ്റെ ബാനറിൽ തന്നെ ചെയ്യാമെന്ന് വാക്ക് പറഞ്ഞതായും അതിനായി 40 ലക്ഷം രൂപ അഡ്വാൻനായി നൽകിയതായും പ്രൊഡ്യൂസേഴ്സ് പറയുന്നു. എന്നാൽ രണ്ടാം ചിത്രത്തിൻ്റെ പുരോഗമനം വൈകിയതിനാലും Weekend blockbuster ഉം ആയി ചിത്രം ചെയ്യുന്നില്ല എന്നതിനെത്തുടർന്ന് നഷ്ടപരിഹാരം ആവശ്യപ്പെട്ട് നിർമ്മാതാക്കൾ കോടതിയെ സമീപിക്കുകയായിരുന്നു .
RDX സിനിമയുടെ ശമ്പളമായി 15 ലക്ഷം രൂപയും അതിനോടൊപ്പം അടുത്ത സിനിമയും തങ്ങൾക്കൊപ്പം ചെയ്യണമെന്ന കരാറും നഹാസുമായി ഉണ്ടായിരുന്നുവെന്ന് നിർമ്മാതാക്കൾ പറയുന്നു അതിനോടൊപ്പം തന്നെ പുതിയ സിനിമയുടെ അഡ്വാൻസ് ശമ്പളമായി 40 ലക്ഷം രൂപയും നൽകിയിരുന്നു. പുതിയ സിനിമയുടെ ചിത്രീകരണം മുന്നോട്ട് പോകാത്തതിനാൽ നഷ്ടപരിഹാരവും പലിശയടക്കം ഒരു കോടിയോളം തുക തിരികെ നൽകണമെന്ന ആവശ്യപ്രകാരമാണ് നിർമ്മാതാക്കൾ കോടതിയെ സമീപിച്ചിരിക്കുന്നതെന്ന് പറയുന്നു.എന്നാൽ കോടതിയുടെ സമൻസ് ലഭിച്ചിട്ടില്ല എന്നാണ് സംവിധായകൻ്റെ മറുപടി.