ടെലിവിഷൻ രംഗത്തെ ഒരു ഹിറ്റ് റിയാലിറ്റി ഷോയാണ് ബിഗ് ബോസ്. മറ്റു പല ഷോകളിൽ നിന്നും വ്യത്യസ്ത ആശയവുമായി എത്തിയ ഈ റിയാലിറ്റി ഷോ കാണാത്തവർ വിരളമാണ്. ഇന്ത്യയിൽ ബോളിവുഡിൽ ആണ് ആദ്യമായി ബിഗ് ബോസ് എന്ന റിയാലിറ്റി ഷോ തുടക്കം കുറിക്കുന്നത്. ഈ ഷോ ഹിന്ദിയിൽ വളരെയധികം ശ്രദ്ധ നേടിയെടുത്തപ്പോൾ മറ്റ് പല ഭാഷകളിലും ബിഗ് ബോസ് റിയാലിറ്റി ഷോ ആരംഭിക്കുവാൻ തുടങ്ങി.
ഈ വമ്പൻ ഷോ ഹോസ്റ്റ് ചെയ്യാൻ എത്തുന്നത് അതത് ഭാഷകളിലെ സൂപ്പർസ്റ്റാറുകളിൽ ഒരാൾ ആയിരിക്കും. ബോളിവുഡിലെ ബിഗ് ബോസ് ഷോയുടെ അവതാരകനായി എത്തിയത് സൂപ്പർ താരം സൽമാൻ ഖാൻ ആയിരുന്നു. 100 ദിവസം നീളുന്ന ഈ റിയാലിറ്റി ഷോയിൽ പ്രേക്ഷകർക്ക് സുപരിചിതരും അപരിചിതരുമായ താരങ്ങൾ എത്താറുണ്ട്. ഹിന്ദി ബിഗ് ബോസിൽ മലയാളി പ്രേക്ഷകർക്ക് വരെ ഏറെ പ്രിയങ്കരിയായി മാറിയ നടി സണ്ണി ലിയോൺ വരെ പങ്കെടുത്തിരുന്നു.
പല ഭാഷകളിലും ഈ ഷോ വമ്പൻ വിജയം കാഴ്ചവച്ചതോടെ മലയാളത്തിലെ ഏഷ്യാനെറ്റ് ചാനലും ബിഗ് ബോസ് റിയാലിറ്റി ഷോ സംപ്രേക്ഷണം ചെയ്യുവാൻ ആരംഭിച്ചു. മലയാളം ബിഗ് ബോസിൻറെ അവതാരകനായ എത്തിയത് മലയാള സിനിമയിലെ താര രാജാവ് മോഹൻലാൽ ആയിരുന്നു. അതുകൊണ്ടുതന്നെ നിരവധി കാഴ്ചക്കാരെ സ്വന്തമാക്കാനും ഷോയുടെ റേറ്റിംഗ് വർധിപ്പിക്കുവാനും സാധിച്ചു. മലയാളത്തിൽ ഇതിനോടകം നാല് സീസണുകളാണ് പിന്നിട്ടത്. ഇതിലെ രണ്ടാം സീസൺ കോവിഡ് മഹാമാരിയെ തുടർന്ന് പകുതിയിൽ വെച്ച് നിർത്തുകയായിരുന്നു. മൂന്നാം സീസണിലും കോവിഡ് പ്രശ്നങ്ങൾ ഷോയെ പിന്തുടർന്നു എങ്കിലും സീസൺ പൂർത്തീകരിക്കുവാൻ ഇവർക്ക് സാധിച്ചു.
ഒട്ടേറെ ശക്തരായ മത്സരാർത്ഥികൾ അണിനിരന്ന മൂന്നാം സീസണിലെ ഒരു മത്സരാർത്ഥിയായിരുന്നു മോഡലായ ഋതു മന്ത്ര. ഫൈനലിസ്റ്റുകളിൽ ഒരാളായി ഋതുവും എത്തിയിരുന്നു. അവസാന 8 മത്സരാർത്ഥികളിൽ ഒരാളായിരുന്നു ഋതു . ആ സമയത്തായിരുന്നു കോവിഡ് മൂലം ഷോ നിർത്തിവെച്ചതും പിന്നീട് വോട്ടിങ്ങിലൂടെ വിജയിയെ തെരഞ്ഞെടുത്തതും . മണിക്കുട്ടൻ ആയിരുന്നു ആ സീസണിലെ വിജയ് ആയി മാറിയത് . മോഡലും ഗായികയുമായ ഋതു മന്ത്ര മികച്ച പ്രകടനം തന്നെയായിരുന്നു ആ സീസണിൽ കാഴ്ചവച്ചത്. മോഡൽ ആയതുകൊണ്ട് തന്നെ ഋതുവിന്റെ ഫോട്ടോ ഷൂട്ടുകൾ പലപ്പോഴും സോഷ്യൽ മീഡിയയിൽ ഇടം നേടാറുണ്ട്. പതിവുപോലെ താരത്തിന്റെ ഗ്ലാമറസ് ചിത്രങ്ങളാണ് പ്രേക്ഷകർ ഇപ്പോൾ ഏറ്റെടുത്തിരിക്കുന്നത്. പാവാടയും ഹാഫ് ബ്ലൗസും ധരിച്ച് അതിസുന്ദരിയായാണ് ഋതു ചിത്രങ്ങളിൽ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്.